Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

വാക്കുപറഞ്ഞാല്‍ വാക്ക്... സര്‍ക്കാരിനും സര്‍വകലാശാലയ്ക്കും കനത്ത തിരിച്ചടിയായി 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഗസറ്റ് വിജ്ഞാപനം ചെയ്ത് ഗവര്‍ണര്‍; പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങള്‍ ഗവര്‍ണര്‍ക്കെതിരെ ഇന്ന് ഹൈക്കോടതിയില്‍

20 OCTOBER 2022 09:25 AM IST
മലയാളി വാര്‍ത്ത

ഗവര്‍ണര്‍ക്ക് ഒരു വാക്കേയുള്ളൂ. പറഞ്ഞാല്‍ പറഞ്ഞത് നടപ്പിലാക്കിയിരിക്കും. സെനറ്റര്‍മാരെ വച്ച് കളിച്ച കേരള സര്‍വകലാശാലയ്ക്ക് വലിയ പണിയാണ് കിട്ടിയത്. കളിക്കാന്‍ കൂട്ടുനിന്ന സെനറ്റ് അംഗങ്ങള്‍ വെട്ടിലാകുകയും ചെയ്തു.

ഗവര്‍ണറും കേരള സര്‍വകലാശാലയും തമ്മിലെ പോര് പാരമ്യത്തില്‍ . 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് രാജ്ഭവന്‍ ഇന്നലെ ഗസറ്റ് വിജ്ഞാപനം ഇറക്കിയിരുന്നു. എന്നാല്‍ അംഗങ്ങളെ പിന്‍വലിക്കണമെന്ന ഉത്തരവ് വിസി തള്ളിയിരുന്നു. അതിനിടെ പിന്‍വലിക്കപ്പെട്ട 15 പേരും ഗവര്‍ണ്ണര്‍ക്കെതിരെ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. വിശദീകരണം ചോദിക്കാതെയുള്ള നടപടി ചട്ടവിരുദ്ധം എന്നാണ് വാദം. തന്റെ നിര്‍ദേശം നിരന്തരം ലംഘിക്കുന്ന വി സിക്കെതിരെയും ഗവര്‍ണര്‍ ഇനി നടപടി എടുക്കുമോ ആകാംക്ഷ

അസാധാരണ നടപടിയുമായി വീണ്ടും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ രംഗത്തെത്തിയത്. കേരള സര്‍വകലാശാല സെനറ്റിലെ 15 അംഗങ്ങളെ പിന്‍വലിച്ച് രാജ്ഭവന്‍ ഉത്തരവിറക്കി. സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഇന്ന് ഉത്തരവ് ഇറക്കണമെന്ന് ഗവര്‍ണര്‍ കേരള വിസിക്ക് വീണ്ടും അന്ത്യശാസനം നല്‍കിയിരുന്നു. ഇത് വിസി തള്ളിയതിന് പിന്നാലെയാണ് രാജ്ഭവന്‍ തന്നെ നേരിട്ട് ഉത്തരവിറക്കിയത്. ഗസറ്റ് വിജ്ഞാപനം ഇറക്കിയ രാജ്ഭവന്‍, ഇക്കാര്യം വൈസ് ചാന്‍സലറെ അറിയിച്ചു.

ചാന്‍സലറെന്ന അധികാരം പ്രയോഗിച്ചാണ് താന്‍ നോമിനേറ്റ് ചെയ്ത അംഗങ്ങളെ അസാധാരണ നടപടിയിലൂടെ ഗവര്‍ണര്‍ നേരത്തെ പിന്‍വലിച്ചത്. വിസി നിര്‍ണയ സമിതിയിലേക്കുള്ള കേരള സര്‍വകലാശാല പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ ചേര്‍ന്ന സെനറ്റ് യോഗത്തില്‍ നിന്നും വിട്ടു നിന്ന അംഗങ്ങളെയാണ് ചാന്‍സലര്‍ അയോഗ്യരാക്കിയത്. നാല് വകുപ്പ് മേധാവിമാരെയും രണ്ട് സിന്റിക്കേറ്റ് അംഗങ്ങളെയും ഉള്‍പ്പെടെയാണ് പിന്‍വലിച്ചത്. പിന്നീട് ഇക്കാര്യത്തില്‍ ഉത്തരവിറക്കാന്‍ കേരള സര്‍വകലാശാല വിസിയോട് ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ നിയമപരമായ നടപടിയല്ല ഉണ്ടായതെന്ന് വ്യക്തമാക്കി വിസി ഈ നിര്‍ദേശം തള്ളി. പിന്നാലെ ഗവര്‍ണര്‍ അന്ത്യശാസനം നല്‍കിയെങ്കിലും സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഗവര്‍ണറുടെ നടപടി ചട്ട വിരുദ്ധമാണെന്നും അംഗങ്ങളെ പിന്‍വലിക്കാന്‍ കഴിയില്ലെന്നും വൈസ് ചാന്‍സലര്‍ മറുപടി നല്‍കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് വീണ്ടും ഗവര്‍ണര്‍ വിസിക്ക് അന്ത്യശാസനം നല്‍കിയത്. ഇന്ന് വൈകീട്ടത്തേക്ക് മുന്നേ ഉത്തരവ് ഇറക്കണമെന്നതായിരുന്നു നിര്‍ദേശം. ഇത് വിസി അനുസരിക്കാതെ വന്നതോടെയാണ് അസാധാരണ നടപടിയുമായി രാജ്ഭവന്‍ രംഗത്തെത്തിയത്.

ഗവര്‍ണറുടെ നടപടിക്കെതിരെ നേരത്തെ മന്ത്രിമാര്‍ രംഗത്തെത്തിയിരുന്നു. ഇനി വിമര്‍ശിച്ചാല്‍ മന്ത്രിമാരെ പിന്‍വലിക്കുമെന്ന ഭീഷണിയായിരുന്നു ഗവര്‍ണറുടെ മറുപടി. ഇതിനു പിന്നാലെ, ഇല്ലാത്ത അധികാരം ഉണ്ടെന്ന് ഭാവിച്ച് ജനമധ്യത്തില്‍ അപഹാസ്യനാകരുതെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിയും രംഗത്തെത്തി. സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടി നിയമവിരുദ്ധമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. എന്നാല്‍ അസാധാരണ ഉത്തരവ് പുറത്തിറക്കുക വഴി അയയില്ലെന്ന സൂചന ശക്തമാക്കിയിരിക്കുകയാണ് ഗവര്‍ണര്‍.

അതേസമയം ഉന്നത വിദ്യാഭ്യാസമേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വജനപക്ഷപാതം നടപ്പാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം സര്‍ക്കാര്‍ നിലനിര്‍ത്തണം. അനധികൃത നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും സതീശന്‍ പറഞ്ഞു. പ്രതിപക്ഷ അധ്യാപക, അനധ്യാപക സര്‍വീസ് സംഘടനകളുടെ ആഭിമുഖ്യത്തിലുള്ള സെനറ്റ് അംഗങ്ങളുടെ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സര്‍വകലാശാലകളിലെ അധ്യാപക നിയമനം ബന്ധുക്കള്‍ക്കായി മന്ത്രിമാരും മറ്റും സംവരണം ചെയ്തിരിക്കുകയാണ്. നിലവിലെ വൈസ് ചാന്‍സലറുടെ കാലാവധി 24-ന് അവസാനിക്കാറായിട്ടും പുതിയ വി.സി.യെ തിരഞ്ഞെടുക്കാനാകാത്തത് ശരിയല്ല. വി.സി.യെ തിരഞ്ഞെടുക്കുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങള്‍ സര്‍വകലാശാല പാലിക്കണം. ഗവര്‍ണര്‍ ഭരണഘടനാപരമായ കടമകള്‍ ചെയ്യുന്നതിനെ പ്രതിപക്ഷം പിന്തുണയ്ക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (2 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (2 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (3 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (3 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (3 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (5 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (5 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (5 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (6 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (6 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (7 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (7 hours ago)

Malayali Vartha Recommends