Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിൽ സിബിഐ സംഘം സുപ്രീം കോടതിയെ സമീപിച്ചു; കേസിൽ 2018 ജനുവരി 11ന് സുപ്രീം കോടതി നോട്ടീസ് അയച്ചു; നാല് വർഷത്തിനിടെ മുപ്പതിലധികം തവണ ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചു; ഇന്ന് വീണ്ടും കേസ് സുപ്രീംകോടതി പരിഗണിക്കുമ്പോൾ പിണറായി വിജയന് നിർണ്ണായകം !

20 OCTOBER 2022 09:32 AM IST
മലയാളി വാര്‍ത്ത

 

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് അതിനിർണ്ണയാക ദിനമാണ്. കാരണം എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കുവാനിരിക്കുകയാണ്. ഈ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ ഹർജി നൽകിയിരുന്നു. ഈ ഹർജി ഉൾപ്പെടെയുള്ള ഹർജികൾ പരിഗണിക്കുവാനിരിക്കുകായണ് ഇന്ന്. 32 തവണ കേസിൽ ഹർജികൾ പരിഗണിക്കാതെ സുപ്രീംകോടതി മാറ്റി വയ്ക്കുകയായിരുന്നു.

ഹർജികൾ പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് യു യു ലളിത്, ബേല എം ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ചാണ്. ജസ്റ്റിസ് യുയു ലളിത് നേരത്തെ പറഞ്ഞത് കഴിഞ്ഞ മാസം ഹർജികൾ പരിഗണിക്കുമെന്നായിരുന്നു. പക്ഷേ അദ്ദേഹം ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായിരുന്നതിനാൽ കഴിഞ്ഞ മാസവും ഹർജികൾ പരിഗണിക്കാൻ സാധിച്ചിരുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം . അപ്പോഴാണ് ഒക്ടോബറിലേക്ക് ഹർജി പരിഗണിക്കുന്നത് കോടതി മാറ്റിവച്ചത്. ലാവ്‌ലിൻ കേസിൽ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയതിനെതിരെ 2017 ലായിരുന്നു സിബിഐ പിണറായി വിജയനെതിരെ കോടതിയിലേക്ക് പോയത്. ഈ കേസിൽ 2018 ജനുവരി 11 ന് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.

ലാവലിൻ കേസ് തുടർച്ചയായി മറ്റിവയ്ക്കുന്നിൽ ദുരൂഹത ആരോപിച്ച് ബെന്നി ബഹ്നാൻ എം.പി രംഗത്തുവന്നതോടെയാണ് സുപ്രീം കോടതിയിൽ അനക്കം തുടങ്ങിയത്. ഡൽഹി കേന്ദ്രങ്ങളിലുള്ള പിണറായിയുടെ അസാമാന്യമായ സ്വാധീനത്തിൻ്റെ ഫലമായാണ് കേസിൽ അനക്കം ഇല്ലാതെ വന്നത്. 30 തവണ മാറ്റിവച്ച ലാവ്ലിൻ കേസ് ഇനി പുനർജനിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശ്വാസം. സി ബി ഐ തലത്തിൽ പിണറായിക്ക് വൻ സ്വാധീനമാണുള്ളത്. കേരളത്തിൻ്റെ മുൻ സംസ്ഥാന പോലീസ് മേധാവിയായ ലോക് നാഥ് ബഹ്റയാണ് സി ബി ഐ യിൽ പിണറായിക്ക് വേണ്ടി ചരടുവലിച്ചത്. ഡൽഹി കേന്ദ്രങ്ങളിൽ അസാമാന്യമായ പിടുത്തമുള്ള ബഹ്റാജിക്ക് ലാവ്ലിൻ കേസ് പോലെ സി ബി ഐ ക്ക് പ്രത്യേക താത്പര്യമില്ലാത്ത ഒരു കേസ് അട്ടിമറിക്കാൻ നിമിഷങ്ങൾ മാത്രം മതി. ഇതിന് ഡൽഹി രാഷ്ട്രീയത്തിൽ സ്വാധീനത്തിൻ്റെ ആവശ്യമേയില്ല. പിണറായിക്ക് വേണ്ടി സുപ്രീം കോടതിയിൽ ഉൾപ്പെടെ ഇപ്പോഴും ചരടുവലികൾ സജീവമാണ് . മുഖ്യമന്ത്രിക്ക് വേണ്ടി നടത്തുന്ന പൂജകളാണത്രേ പിണറായിയെ സഹായിക്കുന്നതെന്ന് പറയുന്നു.

പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സംഘം സുപ്രീം കോടതിയെ സമീപിക്കുന്നത്. കേസിൽ 2018 ജനുവരി 11ന് സുപ്രീം കോടതി നോട്ടീസ് അയക്കുകയും ചെയ്തു. പിന്നീട് നാല് വർഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചത്.

ഹര്‍ജി നിരന്തരം മാറി പോകുന്നെന്ന് കക്ഷി ചേർന്ന ടി. പി. നന്ദകുമാറിൻറെ അഭിഭാഷക എം. കെ. അശ്വതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് കോടതി ഇനി മാറ്റരുതെന്ന പുതിയ നിര്‍ദേശം നൽകിയത്. ഇത് സംബന്ധിച്ച ഉത്തരവും കോടതി ഇറക്കിയിട്ടുണ്ട്. പക്ഷേ ഇപ്പോഴും ഹർജി പരിണിക്കാൻ കോടതിക്ക് സാധിച്ചില്ല.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൃത്യമായ തെളിവുണ്ടെന്നും, അഴിമതിക്കുള്ള ഗൂഢാലോചനയിൽ പങ്കാളിയാണെന്നുമാണ് കേസിൽ സി.ബി.ഐയുടെ വാദം. മുഖ്യമന്ത്രി പിണാറായി വിജയന്‍, മുന്‍ ഊര്‍ജ്ജവകുപ്പ് സെക്രട്ടറി കെ.മോഹനചന്ദ്രന്‍, ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സി.ബി.ഐ സുപ്രീം കോടതിയിൽ എത്തിയത്.

നേരത്തെ കേസ് പരിഗണിച്ച കോടതി കെ. ജി. രാജശേഖരന്‍ നായര്‍, മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, ജനറേഷന്‍ വിഭാഗം മുന്‍ ചീഫ് എന്‍ജിനീയര്‍ എം. കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളിൽ നോട്ടീസ് അയച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (2 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (2 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (3 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (3 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (3 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (5 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (5 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (5 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (6 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (6 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (7 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (7 hours ago)

Malayali Vartha Recommends