കനത്ത മഴയില്‍ ബെംഗളൂരു നഗരത്തില്‍ വെള്ളപ്പൊക്കം.... താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി, അടുത്ത മൂന്നു ദിവസത്തേക്ക് ബെംഗളൂരുവില്‍ യെല്ലോ അലര്‍ട്ട്

കനത്ത മഴയില്‍ ബെംഗളൂരു നഗരത്തില്‍ വെള്ളപ്പൊക്കം.... താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി, അടുത്ത മൂന്നു ദിവസത്തേക്ക് ബെംഗളൂരുവില്‍ യെല്ലോ അലര്‍ട്ട്
ബെല്ലന്‍ഡൂരിലെ ഐടി സോണ്‍ ഉള്‍പ്പെടെയുള്ളിടങ്ങളിലാണ് വെള്ളം കയറിയത്. നഗരത്തിന്റെ വടക്കുള്ള രാജമഹല്‍ ഗുട്ടഹള്ളിയില്‍ 59 എംഎം മഴ പെയ്തുവെന്ന് കാലാവസ്ഥാ വകുപ്പ് . നിരവധിപ്പേരുടെ വാഹനങ്ങള്‍ക്കും കേടുപാട് പറ്റിയിട്ടുണ്ട്. ഓഫിസില്‍ പോയവര്‍ക്ക് തിരികെ വീട്ടിലെത്തുന്നതില്‍ മഴ മൂലം ബുദ്ധിമുട്ടുണ്ടായി.
ബെംഗളൂരുവിലെ തിരക്കേറിയ സമയമായ ഏഴരയോടെയായിരുന്നു മഴ പെയ്തത്.കഴിഞ്ഞ മാസവും മൂന്നു ദിവസം നിന്നുപെയ്ത മഴയില്‍ അപ്രതീക്ഷിത പ്രളയം ഉണ്ടായിരുന്നു. സ്‌കൂളുകള്‍ അടച്ചു. പല കമ്പനികളും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം എടുക്കാന്‍ അനുമതി നല്‍കി. വിമാനഗതാഗതത്തെയും മഴ ബാധിച്ചു.
"
https://www.facebook.com/Malayalivartha