Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ഗവർണർ ഏകാധിപതിയെ പോലെ പെരുമാറുകയാണ്; വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായി മുന്നേറുകയാണ്; എംഎൽഎമാരെ നിലയ്‌ക്ക്‌ നിർത്താൻ നോക്കുന്നു; വികസന പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്നു; ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നു; ആഞ്ഞടിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

21 OCTOBER 2022 10:35 AM IST
മലയാളി വാര്‍ത്ത

ഗവർണ്ണർക്കെതിരെയുള്ള സർക്കാരിന്റെ യുദ്ധത്തിന് ഒരു അറുതി വരുന്നില്ല. ഇപ്പോൾ ഇതാ ഗവർണ്ണർക്കെതിരെ മന്ത്രി വി.ശിവൻകുട്ടി. രംഗത്ത് വന്നിരിക്കുകയാണ്. ഗവർണർ ഏകാധിപതിയെപോലെ പെരുമാറുകയാണെന്ന് വി ശിവൻകുട്ടി പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായി മുന്നേറുകയാണ് .

എന്നാൽ അതിന് തടസം നിൽക്കുന്ന നിലപാടാണ് ഗവർണ്ണർ സ്വീകരിക്കുന്നത്. വൈസ് ചാൻസിലർമാരെ പ്രവർത്തിക്കാൻ ഗവർണ്ണർ അനുവദിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. എംഎൽഎമാരെ നിലയ്‌ക്ക്‌ നിർത്താൻ നോക്കുന്നു. വികസന പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്നു. ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നു. സർക്കാരിനെ ഭീഷണിപ്പെടുത്തുന്നു. ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് ഇത്തരത്തിലുളള നിരവധി പ്രവർത്തനങ്ങളാണെന്നും അദ്ദേഹം വിമർശിച്ചു.

 

വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായി മുന്നേറുകയാണ് കേരളം. അതിന് തടസം നിൽക്കുന്ന നിലപാടാണ് ഗവർണർ സ്വീകരിക്കുന്നതെന്നും വി ശിവൻകുട്ടി പറഞ്ഞു. ജനാധിപത്യ വിരുദ്ധമായ കാര്യങ്ങളാണ് ഗവർണർ ചെയ്തുകൊണ്ടിരിക്കുന്നത്. വികസന പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്ന പ്രവർത്തനങ്ങളാണിതൊക്കെയെന്നും മന്ത്രി പറഞ്ഞു.

ഗവർണർക്കെതിരെ നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാഷും വിമർശനമുന്നയിച്ചിരുന്നു. ഗവർണറുടെ സ്ഥാനത്തിന്റെ അന്തസ്സ് കുറച്ചു കാണിച്ചാൽ മുഖ്യമന്തിക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രിമാരെ ആ സ്ഥാനത്ത് നിന്നും പിൻവലിക്കുമെന്നും ഗവർണ്ണർ മുന്നറിയിപ്പ് കൊടുത്തിരുന്നു. ഇതിനെതിരെയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാഷ് പ്രതികരിച്ചത്.

മന്ത്രിമാരെ തിരിച്ചുവിളിക്കാന്‍ ഒരു ഗവര്‍ണര്‍ക്കും അവകാശമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഗവര്‍ണര്‍ നടപ്പിലാക്കാനായി ശ്രമിക്കുന്നത് തെറ്റായ പ്രവണതയാണ്. അധികാരമില്ലാത്ത കാര്യങ്ങളിലാണ് ഗവര്‍ണര്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത്. സര്‍വകലാശാലകളുടെ കാര്യത്തിലുള്ള ഇടപെടലുകളും അമിതാധികാര സ്വഭാവത്തോടുകൂടെയുള്ളതാണെന്നും എം.വി.ഗോവിന്ദന്‍ മാഷ് പറയുകയുണ്ടായി. കോൺസ്റ്റിട്യൂഷന് വിരുദ്ധമായ ഇത്തരം നിലപാടുകളെ ചെറുത്തു തോല്‍പ്പിക്കണം.

ഗവര്‍ണര്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നെന്ന് ആരെങ്കിലും പറഞ്ഞാല്‍ തെറ്റു പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവും പ്രതികരിച്ചിരുന്നു . ഗവർണർക്ക് മന്ത്രിമാരെ പിൻവലിക്കാനുള്ള അവകാശം ഇല്ലെന്നാണ് പ്രതിപക്ഷ നേതാവ് ഗവർണറെ വിമർശിച്ച് കൊണ്ട് പറഞ്ഞത് . സർക്കാർ വീഴ്ചകളുടെ പേരിൽ മന്ത്രിമാരെ പിൻവലിക്കാൻ അധികാരമില്ല നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ ഗവർണർക്ക് കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചിരുന്നു.

ഇത്തരത്തിൽ ഭരണ പക്ഷവും പ്രതിപക്ഷവും ഗവർണ്ണർക്കെതിരെ തിരിയുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.എന്നാൽ ഗവർണ്ണർക്ക് പ്രതിരോധം തീർത്ത് ബിജെപി സംസ്ഥാന അദ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത് വന്നിരുന്നു. ഗവർണർ അഴിമതിയും സ്വജനപക്ഷപാതവുമാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഗവർണറെ അധിക്ഷേപിക്കുന്നതിന് പകരം അഴിമതിയും ബന്ധു നിയമനങ്ങളും അവസാനിപ്പിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.

ഗവർണ്ണറെ അനുസരിക്കാത്ത മുഖ്യമന്ത്രിയെ വിമർശിക്കുക കൂടെ ചെയ്തു കെ.സുരേന്ദ്രൻ. പരിഹാസ്യനാകുന്നത് ഗവർണറല്ല മുഖ്യമന്ത്രിയെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. മന്ത്രി എം.ബി.രാജേഷ് പോസ്റ്റ് മുക്കി ഓടിയത് ഗവർണറുടെ ഭാഗം ശരിയെന്നതിന് ഉദാഹരണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു . ജനങ്ങൾ ഗവർണർക്കൊപ്പമാണ് എന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (6 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (6 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (7 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (7 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (7 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (8 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (8 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (9 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (9 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (9 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (10 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (10 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (10 hours ago)

Malayali Vartha Recommends