പൊലീസ് കാണിക്കുന്ന അക്രമങ്ങള്‍ക്ക് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നു; ഗുണ്ടായിസവും അക്രമവും പ്രോത്സാഹിപ്പിക്കുന്നതില്‍ ഒരു വിഭാഗം പൊലീസുകാര്‍ക്കും പങ്കുണ്ട്, വാളയാറില്‍ രോഗിയായ മാതാവിനേയും കൊണ്ട് ആശുപത്രിയില്‍ പോകുന്നതിനിടെ സഹോദരന്മാരെ പൊലീസ് മര്‍ദിച്ച സംഭവം, രൂക്ഷവിമര്‍ശനവുമായി വി കെ ശ്രീകണ്ഠന്‍ എം പി

വാളയാറില്‍ രോഗിയായ മാതാവിനേയും കൊണ്ട് ആശുപത്രിയില്‍ പോകുന്നതിനിടെ സഹോദരന്മാരെ പൊലീസ് മര്‍ദിച്ച സംഭവം വലിയ വിവാദങ്ങളിലേക്ക് കടക്കുകയാണ്. ഇപ്പോഴിതാ ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി വി കെ ശ്രീകണ്ഠന്‍ എം പി രംഗത്ത് എത്തിയിരിക്കുന്നു. ജില്ലയില്‍ പൊലീസ് കാണിക്കുന്ന അക്രമങ്ങള്‍ക്ക് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നുണ്ട് എന്ന് വി കെ ശ്രീകണ്ഠന്‍ ആരോപിക്കുകയുണ്ടായി. ഗുണ്ടായിസവും അക്രമവും പ്രോത്സാഹിപ്പിക്കുന്നതില്‍ ഒരു വിഭാഗം പൊലീസുകാര്‍ക്കും പങ്കുണ്ടെന്നും അദ്ദേഹം ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
അതോടൊപ്പം തന്നെ ജില്ലയില്‍ പൊലീസിന് നാഥനില്ലാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും വി കെ ശ്രീകണ്ഠന്‍ വിമര്‍ശിക്കുകയുണ്ടായി. എസ് പിക്ക് ഇവിടെ എന്താണ് പണിയെന്ന് അറിയില്ല. വാളയാര്‍ പൊലീസ് സ്റ്റേഷന്‍ കേരളത്തിലെ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് പോലെയാണ്. ഉദ്യോഗസ്ഥരെ ആറ് മാസത്തില്‍ കൂടുതല്‍ വാളയാറില്‍ നിര്‍ത്താറില്ല. ഇത്രയും സമയം കഴിഞ്ഞിട്ടും പൊലീസ് വന്ന് മര്‍ദനമേറ്റവരുടെ മൊഴിയെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം വാളയാര്‍ സ്വദേശികളായ ഹൃദയസ്വാമി, ജോണ്‍ ആല്‍ബര്‍ട്ട് എന്നിവരെയാണ് വാളയാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മര്‍ദിച്ചെന്ന് പരാതി ഉയര്‍ന്നിരിക്കുന്നത്. പൊലീസ് വാഹനം സഹോദരങ്ങള്‍ യാത്ര ചെയ്ത വാഹനത്തിന്റെ പുറകില്‍ ഇടിച്ചത് ചോദ്യം ചെയ്തതിനാണ് മര്‍ദിച്ചത്. സംഭവത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് സ്ഥലംമാറ്റം നല്‍കുകയും ചെയ്തിരുന്നു. വാളയാര്‍ സിഐ രഞ്ജിത്ത് കുമാറിനെ കോഴിക്കോട് വളയം പൊലീസ് സ്റ്റേഷനിലേക്കാണ് മാറ്റിയിരിക്കുന്നത്.
https://www.facebook.com/Malayalivartha






















