ഉപഭോക്താവിന് നേരിട്ട് റീഡിങ് രേഖപ്പെടുത്തി ബില്‍ തുക ഒടുക്കാം.... സംസ്ഥാനത്ത് കേരള വാട്ടര്‍ അതോറിറ്റി ആവിഷ്‌കരിച്ച സെല്‍ഫ് മീറ്റര്‍ റീഡര്‍ ആപ്പ്, മീറ്റര്‍ റീഡര്‍ ആപ്പ് എന്നിവ നവംബര്‍ ഒന്നു മുതല്‍ പ്രവര്‍ത്തനമാരംഭിക്കും

ഉപഭോക്താവിന് നേരിട്ട് റീഡിങ് രേഖപ്പെടുത്തി ബില്‍ തുക ഒടുക്കാം.... സംസ്ഥാനത്ത് കേരള വാട്ടര്‍ അതോറിറ്റി ആവിഷ്‌കരിച്ച സെല്‍ഫ് മീറ്റര്‍ റീഡര്‍ ആപ്പ്, മീറ്റര്‍ റീഡര്‍ ആപ്പ് എന്നിവ നവംബര്‍ ഒന്നു മുതല്‍ പ്രവര്‍ത്തനമാരംഭിക്കും
ഈ ആപ്ലിക്കേഷനുകളുടെ സംസ്ഥാനതല ഉദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ നവംബര്‍ ആദ്യവാരം നിര്‍വഹിക്കുന്നതാണ്. .
കൂടുതല്‍ സേവനങ്ങള്‍ ഡിജിറ്റല്‍ ആക്കുന്നതിന്റെ ഭാഗമായാണ് സെല്‍ഫ് മീറ്റര്‍ റീഡര്‍ ആപ്പ്, മീറ്റര്‍ റീഡര്‍ ആപ്പ് എന്നിവ അവതരിപ്പിക്കുന്നത്. സെല്‍ഫ് മീറ്റര്‍ റീഡര്‍ ആപ്പ് ഉപഭോക്താവിന് നേരിട്ട് ഉപയോഗിക്കാവുന്ന രീതിയിലും മീറ്റര്‍ റീഡര്‍ ആപ്പ്, മീറ്റര്‍ റീഡര്‍മാര്‍ക്ക് ഉപയോഗിക്കാവുന്ന രീതിയിലുമാണ്.
റീഡിങ് രേഖപ്പെടുത്തുമ്പോള്‍ ഫോട്ടോ കൂടി അപ് ലോഡ് ചെയ്യുന്നത് പിഴവുകള്‍ ഒഴിവാക്കാനായി സഹായിക്കും. പ്ലേ സ്റ്റോറില്‍നിന്ന് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. മീറ്റര്‍ റീഡര്‍ ആപ്പ് മുഖേന മീറ്റര്‍ റീഡര്‍ക്ക് റീഡിങ്ങുകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സെര്‍വറിലേക്ക് ഉടനടി അയയ്ക്കാന്‍ സാധിക്കും.
ഉപഭോക്താവിന് ബില്ലുകള്‍ എസ്എംഎസ് വഴി ലഭ്യമാക്കാനും ഉടനെ പണം അടയ്ക്കാനും സാധിക്കുന്നതാണ്. ഇതു കൂടാതെ മീറ്റര്‍ ഡയലിന്റെ ഫോട്ടോ അപ്ലോഡ് ചെയ്യുന്നതു വഴി ലൊക്കേഷന്‍ സൂക്ഷിക്കാനും കഴിയും. ഈ ആപ്പ് ഉപയോഗിക്കുന്നതിലൂടെ മീറ്റര്‍ റീഡില്‍ ബുക്കില്‍ എഴുതിയെടുത്ത് ഓഫിസില്‍ കൊണ്ടുവന്ന് പോസ്റ്റ് ചെയ്യുന്നതിലെ സമയനഷ്ടവും തെറ്റു വരാനുള്ള സാധ്യതയും ഒഴിവാക്കാന്‍ സാധിക്കുന്നു. കൂടാതെ ജിയോ ടാഗ് ചെയ്ത റീഡിങ്ങിന്റെ ഫോട്ടോയും ലഭ്യമാകും
വാട്ടര്‍ അതോറിറ്റി തിരുവനന്തപുരം സര്‍ക്കിളിനു കീഴിലെ പാളയം സെക്ഷനില്‍ മീറ്റര്‍ റീഡര്‍ ആപ്പ് ട്രയല്‍ റണ്‍ നടത്തുകയും മീറ്റര്‍ റീഡര്‍മാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha






















