ഗവർണ്ണർ പോര് നീട്ടാനാവില്ല ഇടനിലക്കാരനായി വെള്ളാപ്പള്ളി തെലുങ്കനായിൽ കുഴഞ്ഞു തുഷാർ

എന്നെ ഒന്ന് ഊരി തരൂ നടേശാ....
വെള്ളാപ്പള്ളി നടേശന് കേരള സര്‍ക്കാരും, കേന്ദ്ര സര്‍ക്കാരും ഒരു പോലെ സംരക്ഷണം ഒരുക്കി കൊണ്ടിരിക്കുന്നതാണ് നിലവിലെ രീതി. അച്ഛന്‍ കേരളത്തില്‍ പിണറായി വിജയനും സംഘത്തിനും വേണ്ടി സംസാരിച്ചു കൊണ്ടേയിരിക്കുന്നു. മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണെങ്കില്‍ മോദി, ആര്‍ എസ് എസ് ഭക്തനായി ജീവിക്കുന്നു. ഈ രണ്ട് പേരുടെയും കൂടെ നില്ക്കാന്‍ വലിയൊരു സമുദായത്തിന്റെ പിന്‍തുണയുണ്ട്. സമുദായത്തിന്റെ എല്ലാ തട്ടിലും എല്ലാ സ്ഥാപനങ്ങളിലും വെളളാപ്പള്ളി സേവകരാണ് വാഴുന്നത്. അതുകൊണ്ട് കേരളത്തില്‍ മറിച്ചൊന്നും സംഭവിക്കില്ലെന്ന് കേന്ദ്രത്തിനും അറിയാം കേരളത്തിനും അറിയാം. അച്ഛന്‍ , മകന്‍ കളിയില്‍ നേട്ടങ്ങള്‍ അവര്‍ക്ക് രണ്ട് പേര്‍ക്കും മാത്രം.
കേരള സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് വെള്ളാപ്പള്ളിയുടെ പൂര്‍ണ്ണ പിന്‍തുണയുണ്ടെന്നാണ് പരക്കെ ഉണ്ടായിരുന്ന ആക്ഷേപം . എന്നാലിപ്പോള്‍ പിണറായി വിജയനെ സംരക്ഷിക്കേണ്ട ചുമതലയാണ് വെള്ളാപ്പളളി ഏറ്റെടുത്തിരിക്കുന്നത്. പിണറായി വിജയനും കുടുംബത്തിനും എതിരെ ഉയര്‍ന്നു വന്ന സ്വര്‍ണ്ണക്കടത്ത് ഡോളര്‍ കേസുകള്‍ പെതുജനം സജീവ ചര്‍ച്ചയാക്കാതിരിക്കാന്‍ വെളളാപ്പള്ളി പ്രത്യേകം താല്പര്യം കാണിക്കുന്നുണ്ട്. വെള്ളാപ്പള്ളി ഇപ്പോള്‍ അധികം പൊതുപരിപാടികളിലൊന്നും പങ്കെടുക്കാറില്ല പത്രസമ്മേളനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തയിരിക്കുകയാണ് . കാര്യങ്ങളെല്ലാം തുഷാറിന്റെ നിയന്ത്രണത്തിലാണ് നടക്കുന്നത്. എങ്കിലും സര്‍വ്വകലാശാല വിഷയങ്ങളില്‍ ഗവര്‍ണര്‍ എടുത്ത നിലപാടുകള്‍ക്കൊപ്പമാണ് വെള്ളാപ്പള്ളി ആദ്യം നിന്നത്. ശ്രീനാരായണ ഗുരുവിന്റെ പേരില്‍ രൂപീകരിച്ച ഓപ്പണ്‍ സര്‍വ്വകലാശാലയ്ക്ക് ഈഴവ സമുദായത്തില്‍ നിന്നൊരു വൈസ് ചാന്‍സിലറെ നിയമിക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടിരുന്നു. എന്നു മാത്രമല്ല അത്തരത്തിലൊരു നിയമനത്തിനായി സെക്രട്ടറിയേറ്റ് നടയില്‍ സമരങ്ങളും നടത്തി നോക്കി. അപ്പോഴേയ്ക്കും പിണറായി നിയമനത്തെ നവേത്ഥാനത്തിന്റെ ഭാഗമാക്കി മാറ്റി. നവോത്ഥാനത്തിന്റെ നായക സ്ഥാനത്ത് പിണറായിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. എന്നാല്‍ ഗവര്‍ണറുട കളി കൈവിട്ട് പോകുന്നു വെന്ന് മനസിലാക്കി വെള്ളാപ്പള്ളി പിണറായിയ്‌ക്കൊപ്പം ചേര്‍ന്നിരിക്കുകയാണ്. ഗവര്‍ണറുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര ബിജെപി നേതൃത്വത്തിന്റെ അനുഗ്രഹാശികളോടെയാണ് നടക്കുന്നത്. അപ്പോള്‍ തുഷാറിന് ഗവര്‍ണറെ തള്ളി പറയാനാവില്ല. എന്നാല്‍ വെള്ളാപ്പള്ളിയ്ക്ക് ഗവര്‍ണറെ തള്ളി പറയേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
തുഷാറിനെ ബിജെപി പാളയത്തില്‍ തളച്ചിടാനുള്ള ബിജെപിയുടെ രാഷ്ട്രീയ അടവായിട്ടാണ് തെലങ്കാനയില്‍ നടന്ന കോഴ സംഭവത്തെ വിലയിരുത്തുന്നത്. ഗവര്‍ണറുടെ പ്രവര്‍ത്തനങ്ങള്‍ അതിര് വിടുന്നതായാണ് ബിജെപി കേന്ദ്രനേതൃത്വത്തെ വെള്ളാപ്പള്ളി ധരിപ്പിച്ചിരിക്കുന്നത്. ഗുജാറാത്തിലെ ബിജെപി നേതാവ് വഴിയാണ് വെള്ളാപ്പള്ളി ഗവര്‍ണറുടെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. അതു പോലെ അമിതാഷായുടെ മുന്നിലും ഇടനിലക്കാരനായി വെള്ളാപ്പള്ളി എത്തിയിരിക്കുകയാണ്. ഗവര്‍ണര്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേയ്ക്ക് പോയാല്‍ അത് പിണറായിയെ വല്ലാതെ ബാധിക്കുമെന്ന് മനസിലാക്കിയാണ് വെള്ളാപ്പള്ളിയെ ഇടനിലാക്കരന്റെ വേഷം കെട്ടിച്ചിറക്കിയിരിക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്.ഗവര്‍ണര്‍ വിഷയത്തില്‍ പോളിറ്റ്ബ്യൂറോയുടെ ഇടപെടലും വന്നതോടെ ബിജെപി കേന്ദ്ര നേതൃത്വത്തിനും ആശയകുഴപ്പമായി.
ആര്‍ എസ് എസ് അജന്‍ണ്ട അനുസരിച്ചാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും ബിജെപിയ്ക്ക് ഗവര്‍ണറെ പെട്ടെന്ന് തിരുത്താനാകില്ലെന്നുമാണ് കിട്ടിയിരിക്കുന്ന വിവരം. ഗവര്‍ണര്‍ സ്വര്‍ണ്ണക്കടത്ത് കേസും ശിവശങ്കറിന്റെ പ്രവര്‍ത്തനങ്ങളും പരാമര്‍ശിച്ചത് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. പൊതുമേഖള സ്ഥാപങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിനെതിരെ പാര്‍ട്ടിയെടുത്ത നിലപാട് സര്‍ക്കാരിനെ വല്ലാതെ ബാധിച്ചിരിക്കുകയാണ്. പാര്‍ട്ടിയും കൂടി പിണറായിയെ മുള്‍മുനയില്‍ നിറുത്തുന്ന സാഹചര്യമുണ്ടായാല്‍ വെള്ളപ്പാള്ളിയെ പോലെയുള്ള പിണറായി ഭക്തര്‍ക്കിടയില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് സാധ്യത. ഗവര്‍ണര്‍ സര്‍ക്കാരിനോടുള്ള സമീപനത്തില്‍ യാതൊരു മയപ്പെടുത്തലും നടത്തിയിട്ടില്ലാത്ത സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിലും ബിജെപിയിലും സ്വാധീനമുളള വെള്ളാപ്പള്ളിയെതന്നെ ഇടനിലക്കാരാനാക്കുകയായിരുന്നു.
വെള്ളാപ്പള്ളി നടേശനെതിരെ മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ ഉയര്‍ന്നു വന്ന വിജിലന്‍സ് കേസും അതിന്റെ നൂലാമാലകളും വി.എസ്.അച്യുതാനന്ദനാണ് വലിച്ച് പുറത്തിട്ടത്.. പ്രതിപക്ഷ കക്ഷികളൊന്നും ഏറ്റുപിടിക്കാത്തതു കൊണ്ട് വി.എസ്. ഒറ്റയ്ക്ക് പോരാടി. പോരാട്ടം തുടരുന്നതിനിടയില്‍ വി.എസിനെ എതിര്‍ക്കാനായി വെള്ളാപ്പള്ളി സിപിഎം നെ കൂട്ടുപിടിച്ചു. പിണറായി വിജയന്റെ സഹായത്തോടെ വി.എസിനെതിരെ വെള്ളാപ്പള്ളി നിരന്തരം ആക്രമണങ്ങള്‍ അഴിച്ചു വിട്ടു കൊണ്ടിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വന്നപ്പോഴും മൈക്രാഫിനാന്‍സ് തട്ടിപ്പ് പൊടി തട്ടിയെടുത്തെങ്കിലും കാര്യമായ അന്വേഷണം നടന്നില്ല. എന്നാല്‍ പിണറായി സര്‍ക്കാര്‍ വന്നപാടെ മൈക്രോഫിനാന്‍സ് തട്ടിപ്പ് പുതുക്കിയെടുക്കുകയായിരുന്നു. വെള്ളാപ്പള്ളി എന്നും ഭരണത്തിനെതിരെ തിരിയുമെന്നറിയാവുന്ന പിണറായി മൈക്രോ ഫിനാന്‍സിന്റൈ എല്ലാ വിവരങ്ങളും ശേഖരിച്ചു വെച്ചു. പിണറായിയ്‌ക്കെതിരെ വെടി പൊട്ടിക്കുമ്പോഴൊക്കെ വെള്ളാപ്പള്ളിയെ മൈക്രോ ഫിനാന്‍സ് തട്ടിപ്പിലെ വിജിലന്‍സ് രേഖ കാണിച്ച് ഭീഷണിപ്പെടുത്തി കൊണ്ടിരുന്നു. അധികം തമാസിയാതെ വെള്ളാപ്പള്ളിയും കൂട്ടരും പിണറായിയുടെ നാവായി മാറി. സര്‍ക്കാരിനെ ബാധിക്കുന്ന പൊതു വിഷയങ്ങളില്‍ ഒരു കാര്യവുമില്ലെങ്കില്‍ പോലും വെള്ളാപ്പള്ളി അഭിപ്രായം പറഞ്ഞ് ചര്‍ച്ചകളെ വഴിതിരിച്ചു വിടും. ശംഖുമുഖം കടപ്പുറത്ത് വിളിച്ചു കൂട്ടിയ ആയിരങ്ങളെ സാക്ഷി നിറുത്തിയാണ് വെള്ളാപ്പള്ളി രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. ബിഡി ജെ എസ് എന്ന പേരും നല്കി. നരേന്ദ്രമോദി അനുഗ്രഹിച്ചു നല്കിയ പേരാണെന്നും അദ്ദേഹം പറയാന്‍ മറന്നില്ല. പാര്‍ട്ടയുണ്ടാക്കി ബിജെപി പാളയത്തില്‍ ചേക്കേറിയപ്പോഴും പിണറായി വാളെടുത്തു. വെള്ളാപ്പളളി തന്നെ ബി ഡെ ജെ എസിന്റെ അന്തകനാകുന്ന കാഴ്ചയാണ് പിന്നീട് കേരള രാഷ്ട്രീയം കണ്ടത്. എന്തായാലും ബിഡി ജെഎസ് ഇപ്പോഴും ബിജെപിയിലാണ് തുടരുന്നത്. ബിജെപിയുടെ നിര്‍ണ്ണായക സ്ഥാനത്ത് നിന്ന ബി ഡി ജെ എസിനെ ബിജെപിയ്ക്കും താല്പര്യമില്ലാതായി. എന്‍ഡിഎ കണ്‍വീനറായി തുഷാര്‍ വെള്ളാപ്പള്ളിയെ എടുത്തു വെച്ചിട്ടുണ്ട്. എന്നാല്‍ നാളിതുവരെ യാതൊരു പ്രവര്‍ത്തനവും എന്‍ഡിഎയ്ക്കായി നടന്നിട്ടില്ല. തുഷാറിന്റെ പിടി കേരള നേതാക്കളോടല്ലെന്നും കേന്ദ്ര നേതാക്കളോടാണെന്നുമാണ് അടുത്തിടെയുള്ള സംഭവങ്ങള്‍ തെളിയിക്കുന്നത്.
തെലുങ്കാനയിലെ മന്ത്രി സഭ മറിച്ചിടാന്‍ കോടികളുമായി പോയവര്‍ക്ക് തുഷാറാണ് നിര്‍ദ്ദേശം നല്കി കൊണ്ടിരുന്നതെന്ന തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ കണ്ടെത്തല്‍ അതീവ ഗുരുതരമായാണ് കാണേണ്ടത്. രണ്ടാം മോദി സര്‍ക്കാരിന്‍ തുഷാറിന് കേന്ദ്രമന്ത്രി പദവി വരെ നല്കുമെന്ന് പ്രചരണം ഉണ്ടായിരുന്നു. കേരള ബിജെപി നേതാക്കളുടെ എതിര്‍പ്പ് കാരണമാണ് അത് നടക്കാതെ പോയതെന്ന് തുഷാറിനുമറിയാം. ആ സഹാചര്യത്തില്‍ തുഷാര്‍ കളം മാറി ചവിട്ടിയതെന്നും വിശ്വസിക്കാം. കേരളത്തിലെ ബിജെപി നേതാക്കളോട് കൂടിയിരുന്നിട്ട് കാര്യമില്ലെന്നും കേന്ദ്രത്തില്‍ തന്നെ പിടിമുറുക്കണമെന്നും അദ്ദേഹം ചിന്തിച്ച് മാറുകയായിരുന്നു. എന്നാല്‍ തെലുങ്കാനയില്‍ നിന്നുയര്‍ന്ന ആരോപണം ശരിവെയ്ക്കുന്ന തരത്തിലുള്ള വീഡിയോയും അവര്‍ പുറത്തുവിട്ടിട്ടുണ്ട്. സംഭവം പുറത്തായതില്‍ തുഷാറിന് ഞെട്ടലുണ്ടായില്ലെങ്കിലും കേരളത്തിലെ ബിജെപി നേതാക്കള്‍ ശരിക്കും ഞെട്ടിയിരിക്കുകയാണ്. അതായത് വര്‍ഷങ്ങളായി ബിജെപിയ്ക്കു വേണ്ടി അടി കൊണ്ടും സമരം ചെയ്തും നടന്നവര്‍ക്കില്ലാത്ത ബന്ധം തുഷാര്‍ എങ്ങനെയുണ്ടാക്കിയെന്നാണ് അവരുടെ സംശയം. ബിജെപി സംസ്ഥാന നേതാക്കളെ നിശ്ചയിക്കുന്നതു പോലും തുഷാറും വെള്ളാപ്പള്ളി നടേശനും ചേര്‍ന്നാണെന്നാണ് ബിജെപിക്കാര്‍ക്കിടയില്‍ പ്രചരിക്കുന്നത്.
കേരളത്തില്‍ എസ് എന്‍ ഡി പി യോഗത്തിന്റെ കീഴിലുള്ള മൈക്രോ ഫിനാന്‍സിന് സാമ്പത്തിക സഹായം ചെയ്യുന്നത് ഗുജറാത്ത് ആസ്ഥാനമായ ബാങ്കാണ്. വെള്ളാപ്പള്ളി ഗുജറാത്തില്‍ നേരിട്ട് പോയാണ് മൈക്രോ ഫിനാന്‍സിനുള്ള സാമ്പത്തിക സഹായം നേടിയത്. വളരെ കാലങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം ഗുജറാത്തുമായി ബന്ധം സ്ഥാപിച്ചിരുന്നു. അന്ന് നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. ഗവര്‍ണറുടെ നടപടികള്‍ ഇനിയും കടുപ്പിക്കാതിരിക്കാനാണ് വെള്ളാപ്പള്‌ളിയുടെ ഇടപെടലെന്നറിയുന്നു. കേരളത്തിലെ സാഹചര്യം രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയും ഗവര്‍ണര്‍ കത്തിലൂടെ അറിയിച്ചിട്ടുണ്ട്. അതിനും മേലേ പോയാല്‍ കേരളത്തിലെ ഭരണത്തിന് തന്നെ ഇളക്കം തട്ടാം. പിണറായിയ്‌ക്കെതിരെ പാര്‍ട്ടിയില്‍ ചെറിയൊരു വിഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ സാമ്പത്തിക വളര്‍ച്ച സഖാക്കള്‍ പാര്‍ട്ടി കമ്മിറ്റികളില്‍ ഉയര്‍ത്തി തുടങ്ങിയതും തലവേദനയായിട്ടുണ്ട്. ഭരണത്തിലെ ചില വിഷയങ്ങളില്‍ മുഹമ്മദ് റിയാസിന് നല്കുന്ന അമിത പ്രാധാന്യവും പാര്‍ട്ടി ഘടകങ്ങളില്‍ ചര്‍ച്ചയായി ഉയരുന്നുണ്ട്. ഗവര്‍ണറുടെ നടപടികള്‍ ലഘൂകരിക്കാന്‍ കേന്ദ്ര ബിജെപി നേതൃത്വവും പ്രധാന മന്ത്രിയും ഇടപെടുമെന്നുതന്നെയാണ് വെള്ളാപ്പള്ളിയുടെയും തുഷാറിന്റെയും വിശ്വാസം.
https://www.facebook.com/Malayalivartha
























