തിരുവല്ലയില്‍ വിനോദ യാത്രാ സംഘം സഞ്ചരിച്ച കാര്‍ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം

എംസി റോഡില്‍ തുകലശേരിയില്‍ വിനോദ യാത്രാ സംഘം സഞ്ചരിച്ച കാര്‍ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്കേറ്റു.
ശിവകാശി നാരനാപുരം സ്വദേശി മണികണ്ഠനാണ് (23) മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം. തലയ്ക്ക് ഗുരുതര പരിക്കേറ്റ മണികണ്ഠനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സിസാര പരിക്കേറ്റ മൂന്നുപേര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു.
" f
https://www.facebook.com/Malayalivartha
























