ജയിലിലേക്ക് സിം കടത്താൻ ശ്രമം; വിയ്യൂർ അതീവ സുരക്ഷ ജയിലിലാണ് സംഭവം ; ടി എസ് സൈനുദ്ദീന് ബന്ധുക്കൾ കൊണ്ട് നൽകിയ മതഗ്രന്ഥത്തിലാണ് സിം ഉണ്ടായിരുന്നത്; ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുത്ത് പോലീസ്

നടുക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. മത ഗ്രന്ഥത്തിൽ ഒളിപ്പിച്ച് സിം കടത്താൻ ശ്രമം. പോപ്പുലർ ഫ്രണ്ട് നേതാവിന് വേണ്ടിയിട്ടാണ് ജയിലിലേക്ക് സിം കടത്താൻ ഇപ്പോൾ ശ്രമം നടത്തിയിരിക്കുന്നത്. വിയ്യൂർ അതീവ സുരക്ഷ ജയിലിലാണ് ഈ സംഭവം നടന്നിരിക്കുന്നത് എന്നത് വളരെ ഞെട്ടിക്കുന്ന സംഭവം തന്നെയാണ്. വിയൂർ അതീവ സുരക്ഷ ജയിലിൽ സിം എത്തിച്ചത് അച്ഛനും ഭാര്യയും മകനും ചേർന്നാണ്.
അറസ്റ്റിലായി ജയിലായിരിക്കുന്ന ടി എസ് സൈനുദ്ദീന് വേണ്ടിയാണ് സിം എത്തിച്ചത് എന്ന വിവരമാണ് പുറത്തുവരുന്നത്. സൈനുദ്ദീന് നൽകാൻ കൈമാറിയ ഖുറാനിൽ ആണ് സിം കണ്ടെത്തിയത്. സൂപ്രണ്ടാണ് വിഷയത്തിൽ പരാതി കൊടുത്തത്. സൂപ്രണ്ടിന്റെ പരാതിയിൽ വിയ്യൂർ പോലീസ് വിഷയത്തിൽ കേസെടുത്തു. എന്നാലും മത ഗ്രന്ഥത്തിൽ ഒളിപ്പിച്ച സിം കടത്താൻ ശ്രമിച്ചു എന്ന് വിവരം വളരെയധികം നടക്കുന്നത് തന്നെയാണ് പ്രത്യേകിച്ച് വിയ്യൂർ ജയിലിലാണ് ഇത് സംഭവിച്ചിരിക്കുന്നത് വളരെ നിർണായകമായ ഒരു കാര്യം തന്നെയാണ്.
https://www.facebook.com/Malayalivartha
























