Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒടിടി പ്ലാറ്റ്‌ഫോമിന്റെ മറവില്‍ നടന്ന നീലച്ചിത്ര നിര്‍മ്മാണം...സംവിധായികയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ 8 ന് ഉത്തരവ്

05 NOVEMBER 2022 02:01 PM IST
മലയാളി വാര്‍ത്ത

More Stories...

കാട്ടാനയെ തുരത്തുന്നതിനിടെ കൊല്ലപ്പെട്ട തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനിലെ താല്‍ക്കാലിക വാച്ചര്‍ ഷൈജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചു

മലപ്പുറത്ത് നിന്ന് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത്....

രാജ്യത്തിന്റെ സമുദ്രാതിർത്തി കാക്കുന്നതിലും നാടിന്റെ സമ്പദ്‌വ്യവസ്ഥ പരിപോഷിപ്പിക്കുന്നതിലും വലിയ പങ്ക് വഹിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

നാലു മാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർയാത്രക്കാരായ യുവാവും യുവതിയും മരിച്ചു...

ഒടിടി പ്ലാറ്റ്‌ഫോമിന്റെ മറവില്‍ നടന്ന നീലച്ചിത്ര നിര്‍മ്മാണം...സംവിധായികയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ 8 ന് ഉത്തരവ് . കോടതി നിര്‍ദ്ദേശപ്രകാരം സൈബര്‍ ക്രൈം പോലീസും കോവളം , വിഴിഞ്ഞം പോലീസും കേസ് ഡയറി ഫയലുകള്‍ ഹാജരാക്കി. 3 കേസുകളിലായിരുന്നു കോടതി ഉത്തരവ്.


സിറ്റി സൈബര്‍ ക്രൈം പോലീസും കോവളം, വിഴിഞ്ഞം പോലീസും റിപ്പോര്‍ട്ടുകള്‍ ബുധനാഴ്ച ഹാജരാക്കി. സൈബര്‍ ക്രൈം കേസില്‍ തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പ്രസുന്‍മോഹനാണ് കേസ് ഡയറി ഫയല്‍ ഹാജരാക്കാന്‍ ഉത്തരവിട്ടത്. കോവളം , വിഴിഞ്ഞം ക്രൈം കേസുകളില്‍ തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. വിഷ്ണുവാണ് സി ഡി ഫയല്‍ ഹാജരാക്കാന്‍ ഉത്തരവിട്ടത്. കോവളം കേസില്‍ ഒന്നാം പ്രതി ലക്ഷ്മി ദീപ്തയും രണ്ടാം പ്രതി എ. എല്‍. അബിസണ്‍ ആണ്. വിവരമത്തിലെ വകുപ്പ് 67 (എ) (ലൈംഗികത പ്രകടമാക്കുന്ന പ്രവൃത്തികളോ പെരുമാറ്റങ്ങളോ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുകയോ അയക്കുകയോ അയക്കാന്‍ കാരണമാക്കുകയോ ചെയ്യല്‍) പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. കുറ്റം തെളിയുന്ന പക്ഷം 5 വര്‍ഷം വരെയുള്ള കഠിന തടവും 10 ലക്ഷം രൂപ വരെ പിഴയും ശിക്ഷ വിധിക്കാവുന്ന ജാമ്യം ലഭിക്കാത്ത കുറ്റമാണ്.
യുവതീ യുവാക്കളുടെ പരാതിയിലെടുത്ത 4 അശ്ലീല വീഡിയോ കേസുകളില്‍ സംവിധായക 4 മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഒരു കേസില്‍ ഇവരുടെ സഹായി എ .എല്‍ .അബിസണ്‍ രണ്ടാം പ്രതിയാണ്.
'' ആക്റ്റര്‍ എംപ്ലോയ്മെന്റ് കരാര്‍ '' വ്യവസ്ഥകള്‍ വിശദീകരിച്ച് പരസ്പരം സമ്മതിച്ച് ഒപ്പു വച്ചാണ് താനും നടീ നടന്‍മാരും കരാര്‍ നടപ്പിലാക്കിയതെന്നും പറഞ്ഞുറപ്പിച്ച പ്രതിഫലം നല്‍കിയെന്നും എന്നാല്‍ വ്യാജ പരാതികളില്‍ തന്നെ സൈബര്‍ പോലീസ് വേട്ടയാടുകയാണെന്നുമാണ് സംവിധായകയുടെ ജാമ്യഹര്‍ജിയില്‍ പറയുന്നത്. താന്‍ രണ്ട് മൈനര്‍ മക്കളുടെ മാതാവാണ്. താന്‍ നിരപരാധിയും കേസിനാസ്പദമായ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്നും ബോധിപ്പിച്ചു. അതേ സമയം അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഗൗരവമേറിയ കുറ്റം ആരോപിക്കപ്പെടുന്ന പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിനാല്‍ ഈ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എല്‍. ഹരീഷ് കുമാര്‍ വാദിച്ചു.

ഷൂട്ടിംഗ് സെറ്റുകളില്‍ പെണ്‍കുട്ടികളെ എത്തിക്കാറൂണ്ടായിരുന്നുവെന്നും ലഹരി മരുന്ന് വ്യാപാരം നടന്നുവെന്നുമുള്ള ഗുരുതരമായ ആരോപണങ്ങള്‍ പരാതിക്കാരനായ യുവാവ് ഒക്ടോബര്‍ 23 ന് വെളിപ്പെടുത്തിയിരുന്നു. ദൃശ്യങ്ങള്‍ അടങ്ങിയ ഇലക്ട്രോണിക് മാധ്യമങ്ങള്‍ പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടു.
 
കബളിപ്പിച്ച് അശ്ലീലചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന സംഭവത്തില്‍ ഉന്നത ഇടപെടല്‍ നടന്നുവെന്ന് ആരോപിച്ച് പരാതിക്കാരനായ നടന്‍ രംഗത്തു വരികയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടും തന്നെ കബളിപ്പിച്ച സംവിധായക ലക്ഷ്മി ദീപ്തക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും അതിന് പിന്നില്‍ ഒരു മന്ത്രിയുടെ ഇടപെടലാണെന്നുമാണ് യുവാവ് ആരോപിക്കുന്നത്. സംവിധായകയായ ലക്ഷ്മി ദീപ്തക്കെതിരെ ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയെന്നതടക്കം എട്ടോളം പരാതികളാണ് നിലവില്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഉള്ളതെന്നും യുവാവ് പറയുന്നു.


യുവാവിന്റെ ആരോപണങ്ങള്‍ ഇങ്ങനെ:

ഷൂടിങ് നടന്ന സ്ഥലത്തേക്ക് സംവിധായിക ചെറിയ പെണ്‍കുട്ടികളേയും എത്തിച്ചിരുന്നു. പെണ്‍വാണിഭവും മയക്കുമരുന്ന് കച്ചവടവും ഷൂടിങിന്റെ മറവില്‍ നടക്കുന്നുണ്ട്. സംവിധായികയ്ക്ക് എല്ലാ പിന്തുണയും നല്‍കി സംസ്ഥാനത്തെ പ്രമുഖ മന്ത്രിയുണ്ട്. അതുകൊണ്ടാണ് ലക്ഷ്മി ദീപ്തക്കെതിരെ നിയമനടപടി സ്വീകരിക്കാത്തത്.


കായംകുളത്ത് നിന്നും കരുനാഗപ്പള്ളിയില്‍ നിന്നും പതിനാറ് വയസുള്ള രണ്ട് പെണ്‍കുട്ടികളെ കൊണ്ടുവന്നിരുന്നു. ക്യാമറാമാന്റെ മുറിയിലായിരുന്നു അവര്‍ താമസിച്ചിരുന്നത്. ഷൂടിങ് നടക്കുന്ന സ്ഥലത്ത് ചെറിയ പെണ്‍കുട്ടികളെയടക്കം എത്തിച്ചിരുന്നു. പലരും മയക്കുമരുന്ന് ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. ഷൂടിങ്ങിന് വരുന്ന പലരേയും ലഹരിക്കടമയാക്കുകയാണ് ചെയ്യുന്നത്. എന്നെപ്പോലെ കബളിപ്പിക്കപ്പെട്ട നിരവധി പേരുണ്ട്. ഞാന്‍ പരാതികൊടുത്തതിന് പിന്നാലെ ഇവര്‍ക്കെതിരേ നിരവധി പേരാണ് പരാതിയുമായി എത്തുന്നത്. കഴിഞ്ഞ ദിവസം ഉച്ചക്ക് പരാതികൊടുത്തിട്ടും പൊലീസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

എന്നെ സംരക്ഷിക്കാനോ എനിക്കൊപ്പം നില്‍ക്കാനോ ആരും ഇല്ല. ലക്ഷ്മിദീപ്തയും സംഘവും എന്നെ ഭീഷണിപ്പെടുത്തുന്നില്ല പകരം മാനസികമായി തളര്‍ത്തുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം രാത്രി തന്നെ തന്റെ പേര് വെളിപ്പെടുത്തുകയും വീഡിയോ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. എന്നെപ്പോലെ ഒരാളും ഇനിയും ചതിയില്‍പ്പെടരുത്. ഇവര്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണം .

കൊച്ചി കാക്കനാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിനിമ പ്രമോഷന്‍ ആപ് ആയ മോളിവുഡ് ഡയറിയുടെ ഡയറക്ടര്‍ കൂടിയാണ് അശ്ലീല വീഡിയോ ചിത്രീകരിച്ച വീഡിയോയുടെ സംവിധായികയായ ലക്ഷ്മി ദീപ്ത. മോളിവുഡ് ഡയറി എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പെണ്‍കുട്ടികള്‍ നേരത്തെ ഇവര്‍ക്കെതിരേ പരാതിയുമായി രംഗത്തെത്തിയിരുന്നു.

ശമ്ബളം കിട്ടാത്തതിനെതിരെ പരാതിപ്പെട്ട പെണ്‍കുട്ടികളെ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാജ ഫോടോ പ്രചരിപ്പിച്ച് അപമാനിക്കാന്‍ ശ്രമിക്കുന്നതായുള്ള പരാതിയാണ് നല്‍കിയത്. 2021 മേയ് മാസത്തിലാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നത്. കൂടാതെ സ്ഥാപനത്തിന്റെ മറവില്‍ 50 ലക്ഷത്തോളം രൂപയും തട്ടിപ്പ് നടത്തിയതായുള്ള ആരോപണവും ഉണ്ടായിരുന്നു. എന്നാല്‍ ഈ കേസിലടക്കം പൊലീസ് കൃത്യമായി അന്വേഷണം നടത്തുകയോ ലക്ഷ്മി ദീപ്തക്കെതിരേ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല.

കോവിഡ് ലോക് ഡൗണ്‍ കാരണമാണ് ഇവരെ വിളിച്ച് വരുത്താത്തതെന്നും ലോക് ഡൗണ്‍ മാറിയാല്‍ ഇവര്‍ക്കെതിരേ നടപടി ഉണ്ടാകുമെന്നുമാണ് അന്ന് പൊലീസ് പറഞ്ഞത്. എന്നാല്‍ ഇതുവരേയും ഈ കേസുമായി ബന്ധപ്പെട്ട് ലക്ഷ്മി ദീപ്തക്കെതിരേ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ഇവര്‍ക്കെതിരേ അന്ന് പരാതി നല്‍കിയവര്‍ പറയുന്നത്.

  "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാട്ടാനയെ തുരത്തുന്നതിനിടെ കൊല്ലപ്പെട്ട തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനിലെ താല്‍ക്കാലിക വാച്ചര്‍ ഷൈജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചു  (24 minutes ago)

മലപ്പുറത്ത് നിന്ന് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത്....  (36 minutes ago)

മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (43 minutes ago)

യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർയാത്രക്കാരായ യുവാവും യുവതിയും മരിച്ചു...  (1 hour ago)

മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറ് എ പത്മകുമാറിന് സിപിഎമ്മിന്റെ നോട്ടീസ്...  (1 hour ago)

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക് ...  (1 hour ago)

മണ്ണെണ്ണ സബ്സിഡിയില്‍ വന്‍ വര്‍ദ്ധന പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍...  (1 hour ago)

മലപ്പുറത്ത് വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം  (2 hours ago)

പ്രിയപ്പെട്ട ടീച്ചറുടെ അകാല വിയോഗത്തില്‍ തേങ്ങി വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും...  (2 hours ago)

കുടുംബത്തിൽ മംഗളകർമ്മം, സാമ്പത്തിക ലാഭം! കർക്കിടകം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (3 hours ago)

അണ്ടർ 23 വനിതാ ഏകദിന ടൂർണമെന്റിൽ ഒഡീഷയ്ക്കെതിരെ കേരളത്തിന് വിജയം    (3 hours ago)

ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന ആക്രമണം ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതി പ്രമേയം പാസാക്കി...  (3 hours ago)

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (8 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (8 hours ago)

Malayali Vartha Recommends