അയ്യപ്പൻ പണികൊടുത്തു! വെട്ടിലായി ദേവസ്വം! ശബരിമലയെ വട്ടമിടുന്ന സർക്കാരിന്റെ നിഗൂഢത! ശബരിമലയിൽ ദേവസ്വം ബോർഡും കരാറുകാരും തമ്മിൽ തർക്കം രൂക്ഷമാകുന്നു; പ്രധാന വഴിപാടായ പുഷ്പാഭിഷേകം പ്രതിസന്ധിയിൽ; ദേവസ്വം ബോർഡിനെതിരെ നിയമ നടപടിപടിക്ക് കരാറുകാരന്റെ നീക്കം

വൃശ്ചികം തുടങ്ങിയ അന്ന് മുതൽ വിവാദങ്ങൾ സൃഷ്ടിക്കാനുള്ള പുറപ്പാടായിരുന്നു സർക്കാരിന്റേത്. യുവതി പ്രവേശനമാ മുളയിലേ നുള്ളി. എന്നാൽ അതിനു പിന്നാലെ പല കാര്യങ്ങൾ എത്തി. ഇപ്പോഴിതാ വീണ്ടും ശബരിമല സംഘർഷത്തിലേക്ക് നയിക്കുകയാണ്. ശബരിമലയിൽ ദേവസ്വം ബോർഡും കരാറുകാരും തമ്മിൽ തർക്കം രൂക്ഷമാകുകയാണ്.
മാത്രമല്ല തർക്കത്തെതുടർന്ന് പ്രധാന വഴിപാടായ പുഷ്പാഭിഷേകം പ്രതിസന്ധിയിലായിരിക്കുകയാണ്. പൂക്കൾ എത്തിക്കുന്നതിനുള്ള ഒരു കരാർ നിലനിൽക്കെ കൂടിയ തുകയ്ക്ക് ദേവസ്വം ബോർഡ് പുനർലേലം നടത്തിയതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്.
അതേസമയം നേരത്തെ സന്നിധാനത്ത് ഏറെ ചെലവേറിയ വഴിപാടുകളിലൊന്നായ പുഷ്പാഭിഷേകത്തിന് പൂക്കൾ എത്തിക്കുന്നതിനുള്ള കരാർ ഗുരുവായൂർ സ്വദേശിയായ കരാറുകാരനായിരുന്നു. തുടർന്ന് ജി.എസ്.ടി അടക്കം 88 ലക്ഷം രൂപയായിരുന്നു കരാർ തുകയായി പറഞ്ഞിരുന്നത്. പിന്നാലെ തുക കുറവാണെന്ന കാരണം പറഞ്ഞ് ദേവസ്വം ബോർഡ് പുനർലേലം നടത്തുകയും 1,15,50,000 രൂപയ്ക്ക് അടൂർ സ്വദേശി കരാർ ഉറപ്പിക്കുകയും ചെയ്യുകയായിരുന്നു.
തുടർന്ന് ജി.എസ്.ടി അടയ്ക്കണമെന്ന ആവശ്യം പുതിയ കരാറുകാരൻ തള്ളുകയും പൂക്കൾ എത്തിക്കുന്നതിന് മൂന്നു ദിവസം സാവകാശം ചോദിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെ മറ്റൊരാൾക്ക് കരാർ നൽകിയതിനാൽ പൂക്കളുടെ വിതരണം നിർത്തിവയ്ക്കുമെന്ന് ആദ്യ കരാറുകാരൻ അറിയിച്ചതോടെയാണ് ദേവസ്വം വെട്ടിലായത്. എന്നാൽ ദേവസ്വം ബോർഡിനെതിരെ നിയമ നടപടിയെടുക്കാനാണ് ആദ്യ കരാറുകാരന്റെ നീക്കമെന്നാണ് അറിയുന്നത്.
https://www.facebook.com/Malayalivartha


























