റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ കെ. മുരളീധരന്റെ പരാതിയില്‍ കേസെടുത്ത് പോലീസ്

അടിസ്ഥാനരഹിതമായ പരാമര്‍ശം നടത്തി എന്ന് ആരോപിച്ചു റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പരാതി നല്‍കി വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം നല്‍കി ആളെ ഇറക്കുന്നു എന്ന തരത്തില്‍ വാര്‍ത്ത നല്‍കിയതിനെത്തുടര്‍ന്നാണ് തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്. പോലീസ് ചാനലിനെതിരെ കേസ് എടുത്തു.
തൊഴിലാളികളെ വിതരണം ചെയ്യുന്ന ഒരു മൊബൈല്‍ ആപ്പില്‍, മുരളീധരന്റെ റാലിയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ 20 പേരെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ ഇത്തരമൊരു പരസ്യം താന്‍ നല്‍കിയിട്ടില്ലെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വ്വം നടത്തിയ നീക്കമാണിതെന്നും മുരളീധരന്‍ ആരോപിച്ചു.
സംഭവത്തില്‍ കലാപശ്രമത്തിന് ഭാരതീയ ന്യായ സംഹിത 192ാം വകുപ്പ് ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























