"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...

അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. തനിക്കെതിരെയുള്ള ആരോപണങ്ങൾ തെറ്റാണെന്നും കൈവശമുള്ള തെളിവുകൾ പുറത്തുവിടാൻ തയ്യാറാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. കേസിൽ ഡിജിപിയുടെ അടിയന്തര ഇടപെടലിനെയും മാധ്യമ നിലപാടുകളെയും രാഹുൽ രൂക്ഷമായി വിമർശിച്ചു. ബലാത്സംഗക്കേസിലെ അതിജീവിതമാർ നൽകിയ സൈബർ അധിക്ഷേപ പരാതിയിൽ അന്വേഷണം ഊർജിതമാക്കാൻ സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. താൻ നൽകിയ പരാതികൾ കൂടി വായിച്ചുനോക്കാൻ ഡിജിപി തയ്യാറാകണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. നിഷ്പക്ഷനാണെന്ന തെറ്റിദ്ധാരണയെങ്കിലും പോലീസിനുണ്ടാകട്ടെ എന്നും അദ്ദേഹം പരിഹസിച്ചു.
രാഹുലിന്റെ FB പോസ്റ്റ് ഇങ്ങനെ...
സാധാരണ അല്പം കൂടി ക്രൗര്യ ഭാവത്തില്‍ ഉള്ള ഫോട്ടോകള്‍ ആണല്ലോ എന്റെ കൊടുക്കാറ്, ഇതിപ്പോള്‍ എന്ത് പറ്റി?
പിന്നെ അടിയന്തര നിര്‍ദ്ദേശം കൊടുക്കുന്ന DGP യോട് ഞാന്‍ കൊടുത്ത പരാതികള്‍ കൂടി വായിചെങ്കിലും നോക്കാന്‍ പറയണം.
നിഷ്പക്ഷനാണ് എന്ന് തെറ്റിദ്ധാരണ എങ്കിലും ഉണ്ടാകട്ടെ.
അല്ലെങ്കില്‍ ഇപ്പോള്‍ പിന്‍ സീറ്റ് ഡ്രൈവ് നടത്തുന്ന ശശിയെ ഐപിഎസ് ഹോണററി കൊടുത്ത് DGP ആക്കിയേക്ക്...
ഞാന്‍ ഇത് വരെ എന്തേലും സൈബര്‍ ആക്രമണം നടത്തുകയോ എനിക്ക് എതിരെ അങ്ങനെ ഒരു പരാതിയോ ഉണ്ടോ? എന്നിട്ടും എന്റെ ചിത്രം എന്തിനാണ് കൊടുത്തേക്കുന്നത്? അപ്പോള്‍ ഈ മാധ്യമങ്ങള്‍ എനിക്ക് എതിരെ നടത്തുന്ന സൈബര്‍ ആക്രമത്തിനു ആര് കേസ് എടുക്കും?
പിന്നെ എന്റെ കയ്യില്‍ ഉള്ള തെളിവുകള്‍ പുറത്ത് വിടാം എന്ന് പറയുമ്പോള്‍ തന്നെ എന്തിനാ ഇങ്ങനെ ഉറഞ്ഞു തുള്ളുന്നത്.....
അറ്റവും മുറിയുമല്ല, കോടതിയില്‍ സമര്‍പ്പിച്ചതും സമര്‍പ്പിക്കാന്‍ പോകുന്നതുമായ എല്ലാ തെളിവും പുറത്ത് വിടാന്‍ ഞാന്‍ തയ്യാര്‍...
എന്താണ് സത്യം എന്ന് എല്ലാവരും അറിയട്ടെ...
സത്യത്തെ ആരാണ് ഭയക്കുന്നത്?
എനിക്ക് ഭയമില്ല.... എന്നായിരുന്നു പോസ്റ്റ്.
https://www.facebook.com/Malayalivartha



























