രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസിലെ അതിജീവിതമാർക്കെതിരെയുള്ള സൈബർ അധിക്ഷേപങ്ങളിൽ പോലീസ് നടപടി ശക്തമാക്കുന്നു. രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാൻ ഉൾപ്പെടെയുള്ളവർ സോഷ്യൽ മീഡിയ വഴി തങ്ങളെ അപമാനിക്കാനും കേസ് അട്ടിമറിക്കാനും ശ്രമിക്കുന്നുവെന്ന് കാണിച്ച് രണ്ട് അതിജീവിതമാരാണ് പോലീസിൽ പരാതി നൽകിയത്. സ്വകാര്യ വിവരങ്ങളും ചാറ്റുകളും വളച്ചൊടിച്ച് പ്രചരിപ്പിച്ച് മാനസികമായി തകർക്കാൻ നീക്കം നടക്കുന്നുവെന്ന പരാതിയിൽ സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha


























