Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

കേന്ദ്രത്തിന്റെ എഫ്‌.സി.ആർ.എ ഭേദഗതി ന്യൂനപക്ഷങ്ങൾക്കെതിരായ കടന്നാക്രമണം: സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്

30 MARCH 2026 04:45 PM IST
മലയാളി വാര്‍ത്ത

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ല്‌ (എഫ്‌.സി.ആര്‍.എ) ന്യൂനപക്ഷങ്ങള്‍ക്കെതിരായ കടന്നാക്രമണമാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു. സര്‍ക്കാരേതരസംഘടനകള്‍ (എന്‍.ജി.ഒ) ക്കുള്ള വിദേശസംഭാവനകള്‍ നിയന്ത്രിക്കാന്‍ ഭേദഗതി ബില്ലില്‍ എന്‍.ജി.ഒകള്‍, ട്രസ്‌റ്റുകള്‍, സൊസൈറ്റികള്‍, മറ്റ്‌ സ്ഥാപനങ്ങള്‍ തുടങ്ങിയവയെ ലക്ഷ്യമിട്ടുള്ള കര്‍ശനമായ നിരവധി വ്യവസ്ഥകളുണ്ട്‌. എന്‍.ജി.ഒകളുടെ ലൈസന്‍സ്‌ റദ്ദാക്കപ്പെട്ടാല്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ ആസ്‌തികള്‍ കൈമാറ്റം ചെയ്യാനോ വില്‍ക്കാനോ പാടില്ല. എഫ്‌.സി.ആര്‍.എ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ എന്‍.ജി.ഒകളുടെ ഫണ്ടും ആസ്‌തിയും കൈകാര്യം ചെയ്യുന്നത്‌ സര്‍ക്കാര്‍ നിയമിക്കുന്ന അധികൃതര്‍ക്ക്‌ കൈമാറും. രജിസ്‌ട്രേഷന്‍ പുനഃസ്ഥാപിക്കപ്പെട്ടില്ലെങ്കില്‍ എന്‍.ജി.ഒകളുടെ ആസ്‌തികള്‍ എന്നന്നേക്കുമായി സര്‍ക്കാര്‍ ഏറ്റെടുക്കും.

ഏറ്റെടുത്ത ആസ്‌തികള്‍ 'പൊതുആവശ്യങ്ങള്‍ക്കായി' ഉപയോഗിക്കും. വിദേശഫണ്ട്‌ കൈപ്പറ്റി 'നിര്‍ബന്ധിത മതപരിവര്‍ത്തനം' നടത്തുന്ന സംഘടനകള്‍ക്ക്‌ എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനുള്ള വ്യവസ്ഥകളൂം ബില്ലിലുണ്ട്‌. ന്യൂനപക്ഷങ്ങളുടെ ആരാധാലയങ്ങളും അവര്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍വരെ പിടിച്ചെടുക്കാന്‍ ഇത്‌ വഴിവെക്കും. ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും പൗരസംഘടനകളുടെയും പ്രവര്‍ത്തനത്തില്‍ അനാവശ്യമായ ഇടപെടലുകള്‍ സൃഷ്ടിക്കുന്ന നീക്കം ഗുരുതരമായ ആശങ്ക ഉയര്‍ത്തുന്നതാണ്‌. ലൈസന്‍സ്‌ പുതുക്കാനും റദ്ദാക്കാനുമുള്ള അധികാരം കേന്ദ്രസര്‍ക്കാരിന്‌ നല്‍കുകയും അവര്‍ രൂപീകരിക്കുന്ന അതോറിറ്റി വഴി സ്ഥാപനങ്ങളുടെയും സ്വത്തിന്റെയും നിയന്ത്രണം പിടിച്ചെടുക്കാനുമുള്ള വ്യവസ്ഥകള്‍ അംഗീകരിക്കാനാകില്ല.

ഇടതുപക്ഷ പാര്‍ടികള്‍ ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ടികള്‍ ഉയര്‍ത്തിയ ആശങ്കയും എതിര്‍പ്പുകളും തള്ളി ഏകപക്ഷീയമായി മോദി സര്‍ക്കാര്‍ ബില്ല്‌ പാസാക്കുകയായിരുന്നു. ഫലത്തില്‍ ന്യൂനപക്ഷ സ്ഥാപനങ്ങളെ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിന്‌ തുല്യമാണിത്‌. ലൈസന്‍സ്‌ കാലഹരണപ്പെടുമ്പോള്‍ വിദേശസംഭാവനയും ആസ്‌തിയും കേന്ദ്രം ഏറ്റെടുക്കാന്‍ വ്യവസ്ഥ ചെയ്യുന്നത്‌ ഭരണഘടനാവിരുദ്ധവും സ്വഭാവിക നീതിയുടെ ലംഘനവുമാണ്‌. വിദേശസഹായം വാങ്ങുന്ന ലൈസന്‍സ്‌ പുതുക്കലിന്റെ മറവില്‍ ന്യൂനപക്ഷങ്ങള്‍ക്ക്‌ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളിലേക്ക്‌ കേന്ദ്രസര്‍ക്കാരിന്‌ കടന്നുകയറാന്‍ വഴിയൊരുക്കുന്ന വ്യവസ്ഥകളാണ്‌ ബില്ലിലുള്ളത്‌. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ കവര്‍ന്നെടുക്കാനുള്ള ആസൂത്രിത നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്ന്‌ സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (2 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (2 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (3 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (3 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (4 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (4 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (4 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (4 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (4 hours ago)

IRAN നോവായി കൊച്ചുമകൾ  (5 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (5 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (5 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (6 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (7 hours ago)

Malayali Vartha Recommends