കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

കൊല്ലം കൊട്ടിയത്ത് ഉത്സവത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് മുഖത്തല സ്വദേശി തേജസ് (19) കൊല്ലപ്പെട്ടു. ചെമ്പകശ്ശേരി ക്ഷേത്രത്തിലെ കെട്ടുക്കാഴ്ചയ്ക്കിടെ നൃത്തം ചെയ്യുന്നതിനിടെ പ്രതിയുടെ കാലിൽ അബദ്ധത്തിൽ ചവിട്ടിയതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വയറ്റിലും ഇടുപ്പിലും മാരകമായി കുത്തേറ്റ തേജസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ആദിത്യൻ ഉൾപ്പെടെ ആറുപേരെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha


























