പാറശാലയില്‍ ജിം ട്രെയിനറായ യുവതിയെ കുത്തിക്കൊല്ലാന്‍ ശ്രമം

തിരുവനന്തപുരം പാറശാലയില്‍ ഫിറ്റ്‌നസ് ട്രെയിനര്‍ ആയ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. പാറശാല സ്വദേശി അശ്വന്താണ് പാറശാല പ്ലാമൂട്ടുകടയിലെ ജിമ്മിലെ ഫിറ്റ്‌നസ് ട്രെയിനര്‍ ആയ കാവ്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തിന് ശേഷം യുവാവ് എലിവിഷം കഴിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ചു.
ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. രാവിലെ പതിവ് പോലെ ജിമ്മില്‍ എത്തിയതായിരുന്നു യുവതി. ഇരുചക്രവാഹനത്തില്‍ സ്ഥലത്തെത്തിയ അശ്വന്ത് ജിമ്മില്‍ ആരും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം അകത്തു കയറി കാവ്യയെ നെഞ്ചിലും തലയ്ക്കു പിന്നിലും കുത്തുകയായിരുന്നു. ശേഷം അവിടെ നിന്ന് കടന്നു കളഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ജിമ്മില്‍ എത്തിയ പാര്‍ട്ടി പ്രവര്‍ത്തകരാനാണ് കാവ്യാ രക്തത്തില്‍ കുളിച്ചു കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്ന. കാവ്യയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവരം അറിഞ്ഞ പോലീസ് അശ്വന്തിനെ കസ്റ്റഡിയില്‍ എടുത്തു.
എന്നാല്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത അശ്വന്ത് താന്‍ എലിവിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു. കൊലപ്പെടുത്താനുള്ള കാരണം എന്താണെന്ന് ഇതുവരെ മനസിലായിട്ടില്ല. പോലീസ് അന്വേഷിച്ചു വരികയാണ്.
https://www.facebook.com/Malayalivartha



























