Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊച്ചി-മുസിരിസ് ബിനാലെ സമാപനം: സൗജന്യ പ്രവേശനവും പര്‍വാസിന്റെ സംഗീത വിരുന്നും...

30 MARCH 2026 04:30 PM IST
മലയാളി വാര്‍ത്ത

രാജ്യാന്തര പ്രശസ്തിയാര്‍ജിച്ച കൊച്ചി ബിനാലെയുടെ ആറാം പതിപ്പിന്റെ സമാപന ദിവസമായ ചൊവ്വാഴ്ച പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രവേശനം ഉണ്ടായിരിക്കുമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ (കെബിഎഫ്) അറിയിച്ചു. ഫോര്‍ട്ട് കൊച്ചിയിലെ ആസ്പിന്‍വാള്‍ ഹൗസില്‍ ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന കൊടിയിറക്ക് ചടങ്ങ് പൊതുജനങ്ങള്‍ക്ക് നേരിട്ട് കാണുന്നതിനാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതോടെ ബിനാലെയ്ക്ക് ഔദ്യോഗിക സമാപനമാകും. ലോകമെമ്പാടുമുള്ള കലാപ്രേമികളെയും നിരൂപകരെയും സന്ദര്‍ശകരെയും ആകര്‍ഷിച്ചാണ് ബിനാലെ ആറാം പതിപ്പ് അവസാനിക്കുന്നത്. മുന്‍നിര സമകാലിക കലാകാരന്‍മാരുടെ സൃഷ്ടികള്‍ക്കൊപ്പം പുതിയ കലാകാരന്‍മാരുടെ അവതരണകളും ശ്രദ്ധേയമായി.

6.6 ലക്ഷം പേര്‍ ബിനാലെ സന്ദര്‍ശിച്ചു. 2026 മാര്‍ച്ച് 31 ന് വൈകിട്ട് 5 മണിക്ക് ബിനാലെയുടെ എല്ലാ വേദികളിലും പ്രവേശനം അവസാനിക്കും. സമാപനദിനം വൈകുന്നേരം 7 മണിക്ക് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ ഈ പതിപ്പിന്റെ യാത്രയും സ്വാധീനവും വ്യക്തമാക്കുന്ന പ്രഭാഷണങ്ങളും അനുമോദനവും സംഘടിപ്പിച്ചിട്ടുണ്ട്. കെബിഎഫ് ചെയര്‍പേഴ്‌സണ്‍ ഡോ. വേണു വി, ക്യൂറേറ്റര്‍ നിഖില്‍ ചോപ്ര, കെബിഎഫ് സിഇഒ തോമസ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിക്കും. സമാപന ചടങ്ങുകള്‍ക്ക് ശേഷം വൈകുന്നേരം 7.30 ന് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ പര്‍വാസിന്റെ ലൈവ് സംഗീത പരിപാടി ഉണ്ടായിരിക്കും. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (1 hour ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (1 hour ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (2 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (3 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (3 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (3 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (3 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (9 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (9 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (9 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (10 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (10 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (10 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (10 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (10 hours ago)

Malayali Vartha Recommends