കണ്ണൂരിൽ കോളിളക്കം! മേയർ ഇറങ്ങി ഓടും! മുട്ടിടിച്ച് സർക്കാർ! സംസ്ഥാനത്ത് തരൂർ ആറാട്ട്! ഇനി തരൂർ നയിക്കും! മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താന്‍, ചിലര്‍ അത് മറന്നുവെന്ന് ശശി തരൂര്‍

കണ്ണൂരിലെ സന്ദർശനത്തിന് പിന്നാലെയാണ് ശശി തരൂർ ഇന്ന് തിരുവനന്തപുരത്ത് എത്തിയത്. തുടർന്ന് കത്ത് വിവാദത്തിൽ തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ നടക്കുന്ന യുഡിഎഫ് സമര വേദിയിൽ ശശി തരൂര്‍ എത്തി. പിന്നാലെ മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താനാണെന്നും ചിലര്‍ അത് മറന്നുവെന്നും ശശി തരൂര്‍ വ്യക്തമാക്കി. മാത്രമല്ല മേയർ പാർട്ടി പ്രതിനിധിയായി പ്രവർത്തിക്കുകയാണെന്നും എല്ലാവരെയും ചതിച്ചുവെന്നും ശശി തരൂർ കുറ്റപ്പെടുത്തി.
അതേസമയം പ്രതിഷേധിക്കുമ്പോൾ ക്രൂരമായ നിലപാടെടുകുകയാണെന്നും, നാല് കെഎസ്‍യുക്കാരും യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരും ജയിലിലായെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല മഹിളാ കോൺഗ്രസുകാർ ആശുപത്രിയിലാണ് ഇപ്പോൾ. ഇതോന്നും ഒരിക്കലും ക്ഷമിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ ശശി തരൂർ, പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന മേയറായി ആര്യ രാജേന്ദ്രൻ മാറിയെന്നും ചൂണ്ടിക്കാട്ടി. ഇങ്ങനെയല്ല ജനാധിപത്യം വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാൽ ഇത്രവലിയ സമരപരിപാടികൾ തലസ്ഥാനത്ത് നടന്നിട്ടും ഇക്കാര്യത്തിൽ രാഷ്ട്രീയ പ്രതികരണമോ പങ്കാളിത്തമോ തരൂരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിമർശനം ഉയർത്തിയിട്ടിരുന്നു. തുടർന്ന് തന്നെ പരോക്ഷമായി സൂചിപ്പിച്ച സാഹചര്യത്തിൽ കൂടിയാണ് തരൂർ സമര വേദിയിലെത്തുന്നതെന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha