ഗോവിന്ദൻ വിനയായി!ഇരട്ടചങ്കന് തിരിച്ചടി!ഇ.പി ജയരാജനും സഖാക്കളും കയ്യൊഴിഞ്ഞു! ഇ.പി ജയരാജൻ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി റിപ്പോർട്ട്; കണ്‍വീനർ പദവി ഒഴിഞ്ഞേക്കും; പിന്നിൽ അതൃപ്തി?

സിപിമ്മിൽ പിളർപ്പ്. മുതിർന്ന സി പി എം നേതാവും എല്‍ ഡി എഫ് കണ്‍വീനറുമായ ഇപി ജയരാജന്‍ സജീവ രാഷ്ട്രീയത്തോട് വിട പറയുന്നതായി റിപ്പോർട്ട്. ഇതോടു കൂടി പിണറായി സർക്കാർ വീണ്ടും കുഴപ്പത്തിലായെന്നാണ് വിലയിരുത്തൽ. പാർട്ടിയെ സംരക്ഷിക്കുന്നവരെല്ലാം പോകുമ്പോൾ മുഖ്യൻ തനിച്ചാകുകയാണ്. കൂടെയുള്ളവർ ആകട്ടെ വിവാദ തലവൻ മാരും.പിണറായിയുടെ തലയിൽ ഇടിവെട്ടായിരിക്കുകയാണ് ഇ പിയുടെ ഈ തീരുമാനമാനം. നിലവിൽ കോടിയേരിയുടെ അസാന്നിധ്യം പാർട്ടിയ്ക്ക് തീരാനഷ്ടമാണ് ഈ സാഹചര്യത്തിലാണ് ഇ പി യുടെ തീരുമാനവും.
അതേസമയം പാർട്ടിയുടെയും സർക്കാരിന്‍റെയും പ്രവർത്തനങ്ങളിലുള്ള കടുത്ത അതൃപ്തിയെ തുടർന്നാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചുവെന്നാണ് പറയുന്നത്. നിലവില്‍ സി പി എം കേന്ദ്ര കമ്മിറ്റി അംഗം കൂടിയാണ് അദ്ദേഹം.
എന്നാൽ മുന്നണി കണ്‍വീനറാണെങ്കിലും തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന എ കെ ജി സെന്ററില്‍ ഇപി ജയരാജന്‍ എത്തിയിട്ട് നാളുകളായി. ഗവർണ്ണർക്കെതിരായി നടന്ന രാജ്ഭവന്‍ പ്രക്ഷോഭത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. എം.വി. ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയാക്കിയതിലും പിബിയിലേക്ക് പ്രവേശനം കിട്ടാത്തതിലും ഇ.പിക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന.
https://www.facebook.com/Malayalivartha