അരി ചോദിച്ച് വീട്ടിലെത്തി, അയല്‍വാസിയായ യുവാവ് വീട്ടമ്മയെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗത്തിനിരയാക്കിയതായി പരാതി; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്

പാലക്കാട് കഴുത്തിൽ ആയുധം വെച്ച് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചതായി പരാതി. അമ്പലപ്പാറ സ്വദേശി സുധീഷ് ആണ് 31-കാരിയെ പീഡനത്തിനിരയാക്കിയത്. സംഭവത്തെ തുടർന്ന് പ്രതിയെ കണ്ടെത്താന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ഒളിവില്‍പ്പോയ സുധീഷിനെ കണ്ടെത്തുന്നതിനായാണ് ഒറ്റപ്പാലം പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.
അതേസമയം അരി വേണമെന്ന് പറഞ്ഞാണ് സുധീഷ് പരിചയക്കാരന്റെ വീട്ടിലെത്തുന്നത്. തുടർന്ന് ഭാര്യയോട് അരി നല്‍കാന്‍ പറഞ്ഞ് ഇയാള്‍ പുറത്തുപോയി. എന്നാൽ വീട്ടില്‍ ആരുമില്ലെന്ന് അറിഞ്ഞതോടെ വീണ്ടുമെത്തി യുവതിയെ കടന്നുപിടിക്കുകയായിരുന്നു.
മാത്രമല്ല കഴുത്തില്‍ മൂര്‍ച്ചയുള്ള ആയുധം വെച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. തുടർന്ന് ബൈക്കില്‍ രക്ഷപ്പെട്ട സുധീഷിനെ കണ്ടെത്താനായില്ല. മാത്രമല്ല വീട്ടമ്മയുടെ കഴുത്തില്‍ ആയുധം കൊണ്ട് മുറിവേറ്റിരുന്നു. ഇതോടെ വധശ്രമം ഉള്‍പ്പെടെ ഒമ്പത് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha