എല്ലാം ഓര്‍മകളില്‍... ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ശബരിമലയില്‍ ക്ഷേത്രദര്‍ശനത്തിന് ശ്രമിച്ചതിനെതിരെ പത്തനംതിട്ട പൊലീസ് എടുത്ത കേസില്‍ രഹ്ന ഫാത്തിമയുടെ ഹര്‍ജി സുപ്രീം കോടതിയില്‍; ജാമ്യത്തിലെ വ്യവസ്ഥകള്‍ ലഘുകരിക്കണമെന്ന് ആവശ്യം

ശബരിമലയില്‍ സമാധാനപരമായ തീര്‍ത്ഥാടനം നടന്നു വരികയാണ്. ലക്ഷക്കണക്കിനാളുകളാണ് ദര്‍ശനത്തിനായെത്തുന്നത്. ശബരിമലയില്‍ യുവതികളെ ആരും കയറ്റാന്‍ ശ്രമിക്കാത്തതിനാല്‍ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല. ഭക്തരും സന്തോഷത്തിലാണ്.
ഇതുപോലൊരു ശബരിമല കാലത്താണ് രഹ്ന ഫാത്തിമ ശബരിമലയില്‍ കയറാന്‍ ശ്രമിച്ചത്. ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ശബരിമലയില്‍ ക്ഷേത്രദര്‍ശനത്തിന് ശ്രമിച്ചതിനെതിരെ പത്തനംതിട്ട പൊലീസ് എടുത്ത കേസില്‍ ഹൈക്കോടതി നല്‍കിയ ജാമ്യത്തിലെ വ്യവസ്ഥകള്‍ ലഘുകരിക്കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജി സുപ്രിം കോടതി പരിഗണിച്ചേക്കും.
മതവിശ്വാസത്തെ അവഹേളിക്കാന്‍ ശ്രമിച്ചെന്നും, സാമൂഹിക മാധ്യമങ്ങള്‍ വഴി മതവികാരം വ്രണപ്പെടുത്തുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചെന്നുള്ള പരാതിയിലാണ് കേസ് എടുത്ത്. നേരത്തെ ഹര്‍ജിയില്‍ സംസ്ഥാനത്തിന്റെ മറുപടി കോടതി തേടിയിരുന്നു.
ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് എതിരേ പരാതിയുമായി അടുത്തിടെ മാതാവും രംഗത്തെത്തിയിരുന്നു. മകളും മരുമകനും മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന് കാണിച്ച് രഹ്ന ഫാത്തിമയുടെ മാതാവ് പ്യാരി ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പീഡനത്തേത്തുടര്‍ന്ന് ആലപ്പുഴയിലെ ബന്ധുവീട്ടിലേക്ക് താമസം മാറിയെന്നും അവിടേയും ഭീഷണി തുടരുകയാണെന്നും പരാതിയില്‍ പറയുന്നു.
രഹ്ന ഫാത്തിമ തന്റെ ഏക മകളാണെന്നും മകളൊടൊപ്പം എറണാകുളത്തെ അവരുടെ ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നതെന്നും പ്യാരി പരാതിയില്‍ പറയുന്നു. മകളും മരുമകനും (രഹ്നയുടെ മുന്‍ പങ്കാളി മനോജ് കെ ശ്രീധര്‍) ചേര്‍ന്ന് തന്നെ മാനസികമായി ശാരീരികമായും നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് പ്യാരിയുടെ ആരോപണം. ജീവന് തന്നെ ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് അവിടെ നിന്നും ഇറങ്ങിയതെന്നും പരാതിയില്‍ പറയുന്നു.
ബന്ധുവീടുകളില്‍ മാറി മാറി താമസിച്ചു വരികയായിരുന്നു. രണ്ടുമാസമായി ആലപ്പുഴയില്‍ ബന്ധുവിന് ഒപ്പമാണ് താമസം. എന്നാല്‍ രഹ്ന ഫാത്തിമ ബന്ധുക്കളേയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിയില്‍ പറയുന്നു. ഇനി മകള്‍ക്കൊപ്പം താമസിക്കാന്‍ താല്പര്യമില്ലെന്നും ഇപ്പോള്‍ താമസിക്കുന്ന വീട്ടുകാരെ ഒരു കാരണവശാലും ശല്യപ്പെടുത്തരുതെന്ന് രഹ്ന ഫാത്തിമയെ താക്കീത് ചെയ്യണമെന്നുമാണ് മാതാവിന്റെ ആവശ്യം.
പരാതിയുടെ അടിസ്ഥാനത്തില്‍ രഹ്ന ഫാത്തിമയെ ആലപ്പുഴ നോര്‍ത്ത് പോലീസ് വിളിച്ചുവരുത്തി. മാതാവിന് ഒരുതരത്തിലുള്ള ഭീഷണിയോ, ഏതെങ്കിലും തരത്തിലുള്ള ഉപദ്രവമോ ഉണ്ടാകാന്‍ പാടില്ലെന്ന താക്കീതും നല്‍കി വിട്ടയച്ചു.
രഹ്ന ഫാത്തിമയ്ക്കെതിരായ മതവികാരം വ്രണപ്പെടുത്തിയെന്ന കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജസ്റ്റിസ് സിയാദ് റഹ്‌മാന്റേതാണ് ഉത്തരവ്. കുക്കറി ഷോയിലൂടെ മതവികാരം വ്രണപ്പെടുത്തി എന്നതാണ് കേസ്.
സോഷ്യല്‍ മീഡിയയില്‍ 'ഗോമാതാ ഉലത്തിയത്' എന്ന പേരില്‍ ബീഫ് പാചകം ചെയ്യുന്ന വീഡിയോയാണ് രഹ്ന ഫാത്തിമ പോസ്റ്റ് ചെയ്തത്. പിന്നാലെ മതവികാരം വ്രണപ്പെടുത്തിയതിന് കേസെടുക്കുകയായിരുന്നു. യൂട്യൂബ് ചാനല്‍ വഴി വര്‍ഗീയ സംഘടര്‍ഷമുണ്ടാക്കാനായി പാചകര പരിപാടി അവതരിപ്പിച്ചുവെന്ന് കാണിച്ച് എറണാകുളം സ്വദേശിയായ അഭിഭാഷകന്‍ രജീഷ് രാമചന്ദ്രനാണ് പോലീസില്‍ പരാതി നല്‍കിയത്.
അതേസമയം, ശബരിമല സന്നിധാനത്തെ തിരക്ക് ഇന്ന് കുറഞ്ഞിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷമാണ് തിരക്ക് കുറഞ്ഞത്. പമ്പയിലും തിരക്ക് കുറവാണ്. അറുപതിനായിരത്തിലധികം പേരാണ് വെര്‍ച്വല്‍ ക്യൂവില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നാല്‍പതിനായിരത്തോളം പേര്‍ ദര്‍ശനം നടത്തി. അടുത്ത രണ്ട് ദിവസങ്ങളില്‍ വലിയ തിരക്കുണ്ടാവില്ലെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.
"
https://www.facebook.com/Malayalivartha