പെൺകുട്ടിയുടെ മുടി പിടിച്ച് വലിച്ചിഴച്ചു വയറ്റത്ത് ചവിട്ടി എന്നൊക്കെ വായിക്കുമ്പോൾ വല്ലാത്ത ഭീകരത അനുഭവപ്പെടുന്നു; ഈ അരക്ഷിതാവസ്ഥ മാറ്റാൻ ഇപ്പോഴും കാലമായില്ലെന്ന് പറയുന്നത് തന്നെ ലജ്ജാവഹമാണ്; നമ്മുടെ നിയമവ്യവസ്ഥയുടെ പരാജയം കൂടിയാണിത്; ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇനിയും നേരം വെളുക്കാതെ നമ്മളിപ്പോഴും സദാചാരകാലഘട്ടത്തിൽ ദയനീയമായി തുടരുന്നു; ഷിംന അസീസ് കുറിക്കുന്നു

കോട്ടയം നഗരമദ്ധ്യത്തിൽ രാത്രി പത്തിന് ശേഷം സുഹൃത്തിനൊപ്പം ആശുപത്രി സന്ദർശനത്തിനായി പുറത്തിറങ്ങിയ ബിരുദവിദ്യാർത്ഥിനിക്കും സുഹൃത്തിനും നേരെ സദാചാര ഗുണ്ടായിസം. ഈ സംഭവത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഷിംന അസീസ്. ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
കോട്ടയം നഗരമദ്ധ്യത്തിൽ രാത്രി പത്തിന് ശേഷം സുഹൃത്തിനൊപ്പം ആശുപത്രി സന്ദർശനത്തിനായി പുറത്തിറങ്ങിയ ബിരുദവിദ്യാർത്ഥിനിക്കും സുഹൃത്തിനും നേരെ സദാചാര ഗുണ്ടായിസം. ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള സുഹൃത്തുക്കൾക്ക് സാധനങ്ങൾ കൊടുക്കാൻ പോകവേയാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ മുടി പിടിച്ച് വലിച്ചിഴച്ചു, വയറ്റത്ത് ചവിട്ടി എന്നൊക്കെ വായിക്കുമ്പോൾ വല്ലാത്ത ഭീകരത അനുഭവപ്പെടുന്നു.
വിദ്യാഭ്യാസത്തിൻ്റെ പേരിൽ ഊറ്റം കൊള്ളുന്ന കേരളത്തിൻ്റെ അക്ഷരനഗരിയുടെ സ്ഥിതിയാണിത്. വിവരവും വിദ്യാഭ്യാസവും സംസ്‌കാരവും തമ്മിൽ യാതൊരു ബന്ധവുമില്ല എന്ന വസ്‌തുത വീണ്ടും ഊട്ടിയുറപ്പിക്കപ്പെടുകയാണ്. അതുമല്ലെങ്കിൽ, ഒരു നാടിൻ്റെ മുഴുവൻ പേര് കളയാൻ ഈ ജാതി കുറച്ചെണ്ണം മതിയെന്നും പറയാം.
ഈ അരക്ഷിതാവസ്ഥ മാറ്റാൻ ഇപ്പോഴും കാലമായില്ലെന്ന് പറയുന്നത് തന്നെ ലജ്ജാവഹമാണ്. നമ്മുടെ നിയമവ്യവസ്ഥയുടെ പരാജയം കൂടിയാണിത്. ഇതേ വ്യക്‌തികൾ നിയമം ശക്തമായ ഒരിടത്താണെങ്കിൽ ഇത്തരം ഇടപെടലുകൾ നടത്തുകയോ സീനുണ്ടാക്കുകയോ ചെയ്യില്ല. കഥ മാറാതെ പാതിരാക്ക് പുറത്തിറങ്ങുന്ന പെണ്ണ് 'ചീത്ത'യാണ്, 'ആർക്കും സമീപിക്കാവുന്നവൾ' ആണ് പലർക്കും. പെണ്ണിന് പുറത്തിറങ്ങാൻ ഇനിയും പലർ കനിയണം !ചുറ്റുമുള്ള ലോകം പുരോഗതി പൂകുകയാണ്... ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇനിയും നേരം വെളുക്കാതെ നമ്മളിപ്പോഴും സദാചാരകാലഘട്ടത്തിൽ ദയനീയമായി തുടരുകയും...
https://www.facebook.com/Malayalivartha