പത്തനംതിട്ട കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ജില്ലയിലെ ഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്; അവിടെ പണി പൂർത്തീകരിച്ച ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനം നിർവഹിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ്

പത്തനംതിട്ട കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ജില്ലയിലെ ഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്.അവിടെ പണി പൂർത്തീകരിച്ച ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചുവെന്ന വിവരം പങ്കു വച്ച് ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
പത്തനംതിട്ട കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ജില്ലയിലെ ഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്. അവിടെ പണി പൂർത്തീകരിച്ച ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനും പരീക്ഷണ കൗതുകങ്ങൾ ജനിപ്പിക്കുന്നതിനും അതുപോലെ ഗവേഷണ അഭിരുചി വളർത്തിയെടുക്കുന്നതിനും ഇതുപോലെയുള്ള ടിങ്കറിംഗ് ലാബുകൾ ഏറെ സഹായകരമാണ്.
പഠനത്തെ പ്രായോഗിക ജീവിതത്തിലേക്ക് പരിവർത്തനപ്പെടുത്തിയെടുക്കുന്നതിനും ഈ ലാബുകൾ സഹായകരമാകും. ചടങ്ങിൽ കോന്നി എംഎൽഎ അഡ്വ. ജനീഷ് കുമാറും ഉണ്ടായിരുന്നു. സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം നേടിയ അശ്വിൻ കുമാർ വരച്ച ചിത്രം നൽകി. ഇതുകൂടാതെ പിടിഎയുടെ എക്സിക്യൂട്ടീവ് അംഗമായ പിവി ജിനീഷ് വിരൽ ഛായത്തിൽ മുക്കി വരച്ച കഥകളി ചിത്രം സമ്മാനിച്ചു. ഇരു ചിത്രങ്ങളും കലാപരമായി ഏറെ മികവ് പുലർത്തുന്നതാണ്. ഇത് ഏറെ ഹൃദ്യമായ അനുഭവമായിരുന്നു.
https://www.facebook.com/Malayalivartha


























