Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

അറ്റ്‌ലസ് ജ്വല്ലറിയില്‍ നിന്ന് പട്ടാപ്പകല്‍ മൂന്നുപവന്‍ സ്വര്‍ണവളകള്‍ മോഷ്ടിച്ച സംഘത്തിൽ പിടിയിലായ അലമേലു പണത്തിനായി എന്തും ചെയ്യാന്‍ മടിക്കാത്ത പെൺ ക്രിമിനലെന്ന് പോലീസ്: തമിഴ്‌നാട് പൊലിസിന്റെ ക്രിമിനല്‍ പട്ടികയില്‍ മുൻപന്തിയിലുള്ള അലമേലു ഒരു കൊലപാതകം ഉള്‍പ്പെടെ 11 കേസുകളിൽ പ്രതി

08 DECEMBER 2022 03:10 PM IST
മലയാളി വാര്‍ത്ത

അറ്റ്‌ലസ് ജ്വല്ലറിയില്‍ പട്ടാപ്പകല്‍ മൂന്നുപവന്‍ സ്വര്‍ണവളകള്‍ മോഷ്ടിച്ച സ്ത്രീകളില്‍ രക്ഷപ്പെട്ട മറ്റൊരു സ്ത്രീകൂടി പോലീസിന്റെ പിടിയിലായി. തമിഴ്‌നാട് കൃഷ്ണഗിരി ഗാന്ധിനഗര്‍ ആത്തങ്കരൈ സ്വദേശിനിയും സൂര്യകുമാറിന്റെ ഭാര്യയുമായ അലമേലുവിനെയാണ്(42) തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. അലമേലു തമിഴ്‌നാട്ടിൽ നിരവധി കേസുകളിൽ പ്രതിയാണെന്നാണ് റിപ്പോർട്ടുകൾ. ഒരു കൊലപാതകം ഉള്‍പ്പെടെ 11 കേസുകളില്‍ പ്രതിയായ അലമേലു സേലം സെന്‍ട്രല്‍ ജയിലില്‍ മറ്റൊരു കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു. കേരളത്തിലേക്ക് വരുന്നതിന് മുന്‍പെ തന്നെ തമിഴ്‌നാട് പൊലിസിന്റെ ക്രിമിനല്‍ പട്ടികയില്‍ മുൻപന്തിയില്‍ പേരുള്ള പെണ്‍ക്രിമിനാലാണെന്ന് വ്യക്തമായിട്ടുണ്ട്. പണത്തിനായി എന്തും ചെയ്യാന്‍ മടിക്കാതിരിക്കുന്നതാണ് ഇവരുടെ സ്വഭാവം. വേണ്ടിവന്നാല്‍ ഒന്നോ രണ്ടോ പേരെ തട്ടാനും ഇവര്‍ക്ക് മടിയില്ല. കേരളത്തിലാകമാനം കൊള്ള നടത്താനാണ് തമിഴ്‌നാട്ടില്‍ നിന്നും കൂട്ടാളികളൊപ്പം ഇവര്‍ കേരളത്തിലെത്തിയത്.

ഇതിനായി ചില സമ്പന്നരുടെ വീടുകളും ഇവര്‍ ലക്ഷ്യമിട്ടിരുന്നു. ഇവരെ കവര്‍ച്ച നടത്താന്‍ ഇങ്ങോട്ടയച്ചത് തിരുട്ടുഗ്രാമത്തിലെ ഒരുബോസെന്നു വിളിക്കുന്നയാളാണെന്ന് പൊലിസ് അന്വേഷണത്തില്‍ ഇവര്‍ മൊഴിനല്‍കിയിട്ടുണ്ട്. തളിപറമ്പിലെ നഗരത്തിലെ ജ്വല്ലറിയില്‍ സ്വര്‍ണംവാങ്ങാനെന്ന വ്യാജെനെ എത്തി മോഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതും ഈയാളാണെന്നു വ്യക്തമായിട്ടുണ്ട്. അലമേലു ഉള്‍പ്പെടെ അറസ്റ്റിലായ മൂന്നു സ്ത്രീകളുടെ മൊഴിയില്‍ ബോസെന്നു വിളിക്കുന്നയാളാണ് സംഘത്തിന് നേതൃത്വം നല്‍കുന്നുവെന്നാണ് വ്യക്തമായത്. എന്നാല്‍ ഇയാളുടെ പേരിനെകുറിച്ചോ സ്ഥലത്തെ കുറിച്ചോ വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്നാണ് പൊലിസ് നല്‍കുന്ന സൂചന.

ബോസെന്നു വിളിക്കുന്നയാളാണ് തങ്ങളെ ലോറിയില്‍ കയറ്റി കേരളത്തിലേക്ക് അയച്ചതെന്നു ഈകേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ അലമേലു പറയുന്നുണ്ടെങ്കിലും ഇവര്‍ക്ക് ഇയാള്‍ എവിടെയുള്ളയാളാണെന്നു അറിയില്ലെന്നാണ് പറയുന്നത്. എന്നാല്‍ തിരുട്ടുഗ്രാമം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വന്‍കവര്‍ച്ചക്കാരില്‍ ഒരാളാവാം ബോസെന്നാണ് പൊലിസ് കരുതുന്നത്. ജയിലില്‍വെച്ചാണ് അലമേലു ഇയാളു മായി പരിചയത്തിലാകുന്നതെന്നാണ് കരുതുന്നത്. തളിപ്പറമ്പ് പോലീസ് പ്രത്യേക പ്രൊഡക്ഷന്‍ വാറണ്ട് ഹാജരാക്കിയാണ് അലമേലുവിനെ കസ്റ്റഡിയില്‍ വാങ്ങിയത്. ഇന്നലെ രാത്രിയിലാണ് ഇവരെ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലെത്തിച്ചത്.

ചോദ്യം ചെയ്തപ്പോള്‍ തട്ടിയെടുത്ത സ്വര്‍ണാഭരണങ്ങള്‍ ഇവരുടെ സഹായിയായ ഒരു ലോറി ഡ്രൈവര്‍ക്ക് കൈമാറിയെന്നാണ് ഇവര്‍ പോലീസിനേട് പറഞ്ഞത്. നവംബര്‍ 9 ന് വൈകുന്നേരമാണ് സ്വര്‍ണം വാങ്ങാനെന്ന വ്യാജേന എത്തിയ തമിഴ്‌നാട് സ്വദേശികളായ ആനന്ദി എന്ന സുധ(36), സഹോദരി കനിമൊഴി(30) എന്നിവര്‍ അറ്റ്‌ലസ് ജ്വല്ലറിയില്‍ നിന്ന് സെയില്‍സ്‌മേന്റെ കണ്ണുവെട്ടിച്ച് 3 വളകള്‍ കവര്‍ന്നത്. ഇവര്‍ എത്തുന്നതിന് മുമ്പേ ജ്വല്ലറിയില്‍ എത്തിയ സംഘാംഗമായിരുന്നു അലമേലു. നവംബര്‍ 10 ന് വൈകുന്നേരം കൊയിലാണ്ടിയിലെ സന്തോഷ് ജ്വല്ലറിയില്‍ സമാനമായ മോഷണത്തിന് എത്തിയപ്പോഴാണ് ഇവര്‍ കുടുങ്ങിയത്.

 

അന്ന് സുധയും കനിമൊഴിയും പിടിയിലായെങ്കിലും അലമേലു ഓടിരക്ഷപ്പെടുകയായിരുന്നു. ലൈംഗിക തൊഴിലാളികളായ ഇവര്‍ ചില ലോറി ഡ്രൈവര്‍മാരുടെ സഹായത്തോടെയാണ് ഇത്തരത്തില്‍ കവര്‍ച്ച നടത്തുന്നതെന്നാണ് പോലീസ് പറയുന്നത്. അലമേലു സ്വര്‍ണം കൈമാറിയ ലോറി ഡ്രൈവറെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളാണ് മോഷ്ടാക്കളുടെ സംഘത്തലവന്‍ എന്നാണ് അനുമാനം. രാത്രിയില്‍ ലോറികളില്‍ സഞ്ചരിച്ചാണ് ഇവര്‍ മോഷ്ടിക്കാനുള്ള ഇടങ്ങള്‍ കണ്ടെത്തുന്നത്.

മോഷ്ടിക്കുന്ന സ്വർണം മറ്റുള്ളവർക്ക് അതിവേഗം തന്നെ കൈമാറുന്നതാണ് ഇവരുടെ രീതി. അതുകൊണ്ടു തന്നെ ഇത്തരം കേസുകളിൽ പ്രതികളായവരിൽ നിന്നും മോഷണ മുതൽ കണ്ടെടുക്കൽ ദുഷ്‌കരമാണ്. പ്രതികളെ അടുത്ത ദിവസം തന്നെ അറ്റ്ലസ് ജൂവലറിയിലെത്തിച്ചു തെളിവെടുക്കുമെന്ന് പൊലിസ് അറിയിച്ചു. സഹോദരിമാരായ ഇരുവരും തളിപറമ്പിലെ അറ്റ്ലസ് ജൂവലറിയിൽ സ്വർണം വാങ്ങാനെന്ന വ്യാജെനെ എത്തി വളകൾ കവരുകയായിരുന്നു. ഇതിനു ശേഷം കൊയിലാണ്ടിയിലെ ഒരു ജൂവലറിയിൽ കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാർ ഇവരെ തിരിച്ചറിഞ്ഞു പിടികൂടി പൊലിസിൽ ഏൽപ്പിക്കുന്നത്.ഇതിനിടെയിൽ ഇവരുടെ കൂടെയുണ്ടായിരുന്ന അലമേലു രക്ഷപ്പെടുകയായിരുന്നു.

മോഷണവസ്തുവിന്റെമൂല്യമനുസരിച്ചാണ് ഇവർ കമ്മിഷൻ ലഭിച്ചിരുന്നുവെന്നാണ് സൂചന. ആന്ധ്രിയിൽ നിന്നും ഏജന്റുമാർ സ്ത്രീകളെ നാഷനൽ പെർമിറ്റു ലോറിമാർഗമാണ് കേരളത്തിലെത്തിക്കുന്നതെന്നാണ് പൊലിസ് നൽകുന്ന വിവരം. നല്ലവേഷവിധാനത്തോടെ സഞ്ചരിക്കുന്ന ഇവർ സ്വർണം വാങ്ങാനെന്ന വ്യാജെനെ ജൂവലറിയിലെത്തി മോഷണം നടത്തുകയാണ് പതിവ്. കേരളത്തിൽ മറ്റെവിടെയെങ്കിലും ഇവർ ഇത്തരത്തിൽ ആഭരണം മോഷ്ടിച്ചതായി പൊലിസിന് വിവരം ലഭിച്ചിട്ടില്ല.

 

അതേ സമയം ഇത്തരത്തിൽ സ്ത്രീകളെ ഉപയോഗപ്പെടുത്തി ഇതരസംസ്ഥാനക്കാരായ മോഷണസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. തളിപ്പറമ്പ് അറ്റ്‌ലസ് ജ്വല്ലറിയിലെ മോഷണത്തിന്റെ വീഡിയോ ജ്വല്ലറി ഉടമകളുടെ ഗ്രൂപ്പുകളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടത് കൊണ്ട് മാത്രമാണ് പ്രതികള്‍ അറസ്റ്റിലായത്. തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ അലമേലുവിനെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (4 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (6 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (6 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (6 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (6 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (6 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (6 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (6 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (6 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (7 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (7 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (9 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (12 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (12 hours ago)

Malayali Vartha Recommends