രാത്രിയായിട്ടും യുവാവ് വീട്ടിലെത്തിയില്ല... വീട്ടുകാരുടെ അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയത് ജീവന്‍ നഷ്ടപ്പെട്ട അവസ്ഥയില്‍..... നെയ്യാര്‍ഡാം അമ്പൂരിയില്‍ കുരുമുളക് പറിക്കാന്‍ പാറയുടെ മുകളില്‍ കയറിയ യുവാവ് അതേ പാറ ഉരുണ്ടുവീണ് അടിയില്‍പ്പെട്ട് മരിച്ചു

രാത്രിയായിട്ടും യുവാവ് വീട്ടിലെത്തിയില്ല... വീട്ടുകാരുടെ അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയത് ജീവന്‍ നഷ്ടപ്പെട്ട അവസ്ഥയില്‍..... നെയ്യാര്‍ഡാം അമ്പൂരിയില്‍ കുരുമുളക് പറിക്കാന്‍ പാറയുടെ മുകളില്‍ കയറിയ യുവാവ് അതേ പാറ ഉരുണ്ടുവീണ് അടിയില്‍പ്പെട്ട് മരിച്ചു. ശംഖിന്‍കോണം കാരികുഴി ശിവാനന്ദ ഭവനില്‍ ശിവാനന്ദന്‍ ആണ് മരിച്ചത്. 35 വയസായിരുന്നു.
ബുധനാഴ്ച കാരിക്കുഴിയില്‍ നിന്ന് ഒരു കിലോമീറ്ററോളം അകലെയുള്ള കുന്നത്ത് മലയിലാണ് ശിവാനന്ദന്‍ കുരുമുളക് പറിക്കാന്‍ പോയത്. രാത്രി വൈകിയും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തെന്നി തലയിടിച്ച് നിലത്ത് വീണ ശിവാനന്ദന്റെ പുറത്തേക്ക് പാറ വീഴുകയായിരുന്നു. ശിവാനന്ദന് രണ്ട് മക്കളുണ്ട്.
"
https://www.facebook.com/Malayalivartha