പോലീസിനെ കുരുക്കിലാക്കി നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി നൽകി ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ: തന്നെ കുടുക്കുന്നതിനായി പോലീസ് മാസ്റ്റർ പ്ലാൻ തയ്യറാക്കി: കുറ്റസമ്മതം നടത്തിയാൽ അമ്മയെയും, അമ്മാവനെയും പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കാമെന്ന് വാഗ്‌ദാനം ചെയ്തു: ഷാരോണിന് ഒറ്റക്ക് കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയെന്ന് സമ്മതിച്ചിട്ടും പോലീസ് വാഗ്ദാനം ലംഘിച്ചു: അടച്ചിട്ട മുറിയിൽ രഹസ്യമൊഴി നൽകിയത് 20മിനിറ്റ്:- രഹസ്യമൊഴി വീഡിയോ ക്യാമറയിൽ പകർത്തിയത് ഗ്രീഷ്മയുടെ സമ്മതത്തോടെ...

പാറശാല ഷാരോൺ വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതിയിൽ എത്തി മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകി. പോലീസിനെ കുരുക്കിലാക്കുന്നതാണ് ഗ്രീഷ്മയുടെ രഹസ്യ മൊഴി. തന്നെ കുറ്റസമ്മതം നടത്തിക്കാൻ നിർബന്ധപൂർവം ഒരു കെട്ടുകഥ ചമയ്ക്കുകയായിരുന്നുവെന്ന് കാണിച്ച്കൊണ്ട് രഹസ്യമൊഴി നൽകുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു കോടതിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
മുഴുവൻ പോലീസിനെയും പുറത്ത് നിർത്തി വീഡിയോ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയതാണ് മജിസ്‌ട്രേറ്റിന്റെ മുറിയിൽ വച്ച് ഗ്രീഷ്മയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്. അന്വേഷണ സംഘം നിർബന്ധിച്ച് കുറ്റസമ്മതം നടത്തിച്ചതായാണ് ഗ്രീഷ്മയുടെ രഹസ്യ മൊഴി. കുറ്റസമ്മതം നടത്തിയാൽ അമ്മയെയും അമ്മാവനെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാമെന്ന് പോലീസ് ഉറപ്പ് നല്കിരുന്നതായും രഹസ്യ മൊഴിയിൽ പരാമർശിക്കുന്നു. പക്ഷെ മറിച്ചാണ് സംഭവിച്ചതെന്നും. ഇതുകൊണ്ടാണ് രഹസ്യ മൊഴി നൽകിയതെന്നും ഗ്രീഷ്മ മജിസ്‌ട്രേറ്റിനെ അറിയിച്ചത്.
കഴിഞ്ഞ ദിവസം റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഗ്രീഷ്മയുമായി പ്രത്യേക അന്വേഷണ സംഘം നെയ്യാറ്റിൻകര രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ എത്തിയത്. ജയിലിൽ വച്ച് പോലീസുകാരോടും സഹ തടവുകാരോടും പലതവണ മജിസ്‌ട്രേറ്റിന് മുന്നിൽ തനിക്ക് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് ഗ്രീഷ്മ പറഞ്ഞിരുന്നു. ഇത് മുൻ നിർത്തിയാണ് കഴിഞ്ഞ ദിവസം കനത്ത സുരക്ഷാ വലയത്തിൽ ഗ്രീഷ്മയെ രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജർ ആക്കിയത്.
മജിസ്‌ട്രേറ്റ് തന്നെ, എന്തെങ്കിലും കൂടുതലായി പറയാൻ ഉണ്ടോ എന്ന് ചോദിക്കുകയായിരുന്നു. തനിക്ക് രഹസ്യമൊഴി നല്കാൻ ഉണ്ടെന്ന് ഗ്രീഷ്മ പലതവണ ആവർത്തിച്ചു. ഉടൻ തന്നെ മജിസ്‌ട്രേറ്റ് ഈ രഹസ്യമൊഴി വിഡിയോയിൽ ചിത്രീകരിക്കണോ എന്ന് ഗ്രീഷ്മയോട് ചോദിച്ചു. വേണമെന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി. ഇതോടെ ഗ്രീഷ്മയുടെ വക്കീലും, മജിസ്‌ട്രേറ്റിന്റെ സഹായിയെയും, മാത്രം മജിസ്‌ട്രേറ്റിന്റെ മുറിയിൽ നിർത്തി, മുഴുവൻ ഉദ്യോഗസ്ഥരെയും പുറത്ത് നിർത്തി വീഡിയോ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തി രഹസ്യ മൊഴി രേഖപ്പെടുത്തി.
ഏകദേശം ഇരുപത് മിനിറ്റോളം ഗ്രീഷ്മ രഹസ്യമൊഴി നൽകുകയായിരുന്നു. 164 സ്റ്റേറ്റ്മെന്റ് പ്രകാരം പുറത്ത് വന്ന വിവരങ്ങളിൽ ഉള്ളത് രണ്ട് കാര്യങ്ങളായിരുന്നു. തന്നെ കുടുക്കുന്നതിനായി പോലീസ് കുറ്റസമ്മതം നടത്തിക്കാൻ തയ്യാറാക്കിയ ഒരു മാസ്റ്റർ പ്ലാനായിരുന്നു ഇത്. അതിൽ താൻ കുടുങ്ങുകയായിരുന്നുവെന്നാണ് മജിസ്‌ട്രേറ്റിന് ഗ്രീഷ്മ നൽകിയ രഹസ്യ മൊഴിയിൽ പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ തന്റെ അമ്മയെയും, അമ്മാവനെയും പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കാമെന്ന് ഉറപ്പ് നൽകിരുന്നു. പക്ഷെ താൻ കുറ്റസമ്മതം നടത്തണമെന്ന് അവർ അവർത്തിച്ചുവെന്ന് ഗ്രീഷ്മ പറയുന്നു. ഇതിന്റെ പേരിൽ താനാണ് ഷാരോൺ രാജിന് ഒറ്റക്ക് കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചതെന്നും, അമ്മയെയും അമ്മാവനെയും പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കാൻ എല്ലാം സമ്മതിച്ചെങ്കിലും പോലീസ് നൽകിയ ഉറപ്പ് ലംഘിച്ചു.
ഇക്കാരണം കൊണ്ടാണ് താൻ രഹസ്യമൊഴി നൽകാൻ നിർബന്ധിത ആയതെന്ന് രണ്ടാം ക്ലാസ് ജ്യുഡീഷ്യൽ മജിസ്‌ട്രേറ്റ് വിനോദ് ബാബുവിന് മുമ്പാകെ ഗ്രീഷ്മ 20മിനിറ്റ് രഹസ്യ മൊഴി നൽകിയത്. പോലീസിനെ കൃത്യമായി കുരുക്കിലാക്കുന്നതാണ് ഗ്രീഷ്മയുടെ മൊഴി. നിരവധിപേരാണ് കാമുകന് കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ ഗ്രീഷ്മയെ കാണാൻ കോടതി പരിസരത്ത് തടിച്ച് കൂടിയത്. അര മണിക്കൂർ നീണ്ട കോടതി നടപടികൾക്ക് ശേഷം കനത്ത സുരക്ഷയിൽ പോലീസ് വാഹനത്തിൽ കനത്ത സുരക്ഷയുടെ അട്ടക്കുളങ്ങര ജയിലിലേയ്ക്ക് തിരികെ എത്തിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha