ഡെങ്കിപ്പനി വ്യാപകമാകുന്നു ; പാലക്കാട് ഒൻപത് വയസുകാരൻ മരിച്ചു
പാലക്കാട് ഡെങ്കിപ്പനി മരണം. ഡെങ്കിപ്പനി ബാധിച്ച് ഒൻപത് വയസുകാരൻ മരിച്ചു. പാലക്കാട് കൂറ്റനാടാണ് കുട്ടി മരിച്ചത്. രോഗത്തെ തുടർന്ന് കോതച്ചിറ സ്വദേശി നിരഞ്ജൻ ആണ് മരിച്ചത്. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
അതേസമയം ആരോഗ്യ മന്ത്രി വീണ ജോർജ് ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരണം നടത്തിയിട്ടില്ല. വാർത്ത പുറത്ത് വന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ആരോഗ്യമന്ത്രിയുടെ ഓഫീസിൽ നിന്നോ മറ്റോ വിവരം ഇതുവരെ ലഭിച്ചിട്ടുമില്ല. കുട്ടിയുടെ മരണകാരണം ഡെങ്കിപ്പനി ആണെന്ന് മന്ത്രി മാധ്യമങ്ങളോട് സ്ഥിരീകരിച്ചതിന് ശേഷം മാത്രമായിരിക്കും മറ്റ് നിർദ്ദേശങ്ങൾ.
അതേസമയം വിവിധ മേഖലകളിൽ ഡെങ്കുപ്പനി വ്യാപകമാകുന്നുണ്ട്. കഴിഞ്ഞ ഒരു മാസത്തിലേറെയായി ഡെങ്കിപ്പനിയും വൈറൽ പനിയും ജില്ലയിൽ വ്യാപകമാണ്. ഇതിനു പിന്നാലെയാണ് ഒരു മരണം റിപ്പോർട്ട് ചെയ്യുന്നത്.
https://www.facebook.com/Malayalivartha