പാലോട് അമിതവേഗത്തില്‍ വന്ന ബൈക്ക് തെന്നി മറിഞ്ഞ് എതിരെ വന്ന ബസ്സിനടിയില്‍പ്പെട്ട് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം

പാലോട് അമിതവേഗത്തില്‍ വന്ന ബൈക്ക് തെന്നി മറിഞ്ഞ് എതിരെ വന്ന ബസ്സിനടിയില്‍പ്പെട്ട് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. പാലോട് ചല്ലിമുക്ക് സ്വദേശികളായ നവാസ് (20), ഉണ്ണി (22) എന്നിവരാണ് മരിച്ചത്.
സംസ്ഥാന പാതയില്‍ പാലോട് സ്വാമി മുക്കില്‍ ഇന്ന് രാവിലെ 7.30 നാണ് അപകടം നടന്നത്. മടത്തറയില്‍ നിന്ന് പാലോട് ഭാഗത്തേക്ക് പോയ ബൈക്ക് വളവില്‍ തെന്നി മറിയുകയും എതിരെ വന്ന സ്വകാര്യ ബസിന് അടിയില്‍പ്പെട്ടു.
ബസ്സിന്റെ പിന്‍ചക്രങ്ങള്‍ കയറി ഇരുവര്‍ക്കും സംഭവ സ്ഥലത്ത് തന്നെ ജീവന്‍ നഷ്ടമായി. പാലോട് പൊലീസ് കേസെടുത്തു. മൃതദേഹങ്ങള്‍ തുടര്‍ നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha


























