തിരിച്ചറിയല്‍ കാര്‍ഡും ദേഹപരിശോധനയും നിര്‍ബന്ധം.... ക്രിസ്മസ് പുതുവത്സര ആഘോഷപാര്‍ട്ടികളില്‍ ലഹരി നിയന്ത്രണം കൊണ്ടുവരാന്‍ പ്രൊട്ടോക്കോള്‍ കര്‍ശനമാക്കി

തിരിച്ചറിയല്‍ കാര്‍ഡും ദേഹപരിശോധനയും നിര്‍ബന്ധം.... ക്രിസ്മസ് പുതുവത്സര ആഘോഷപാര്‍ട്ടികളില്‍ ലഹരി നിയന്ത്രണം കൊണ്ടുവരാന്‍ പ്രൊട്ടോക്കോള്‍ കര്‍ശനമാക്കി
കൊച്ചിയില്‍ പാര്‍ട്ടികളില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും ദേഹപരിശോധനയും നിര്‍ബന്ധമാക്കി. കൊച്ചിയിലെ പാര്‍ട്ടികളില്‍ ലഹരിയുടെ ഉപയോഗം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം.
അസോസിയേഷന്‍ ഓഫ് ഓര്‍ഗനൈസേഷന്‍ ആന്‍ഡ് പെര്‍ഫോമേഴ്‌സ് എന്ന സംഘടനയും ലഹരി വിരുദ്ധ പാര്‍ട്ടിയ്ക്കായി മുന്നിട്ടിറങ്ങുന്നു.
എന്‍ഡിപിഎസ് വകുപ്പ് പ്രകാരം ലഹരി ഉപയോഗിക്കുന്ന പാര്‍ട്ടികളുടെ സംഘാടകര്‍ക്കെതിരെയും ഇത് നടത്തുന്ന ഹോട്ടല്‍ ഉടമയ്‌ക്കെതിരെയും കേസ് എടുക്കാം.
തിരിച്ചറിയല്‍ രേഖയുമായി പാര്‍ട്ടിയില്‍ പ്രവേശിക്കുന്നവര്‍ പിന്നീട് ലഹരി ഉപയോഗിക്കുകയോ സ്ത്രീകളോട് മോശമായി പെരുമാറുകയോ ചെയ്താല്‍ മറ്റു ഹോട്ടലുകളിലെ പാര്‍ട്ടികളില്‍ പ്രവേശനം നിഷേധിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തുന്നുണ്ട്.
https://www.facebook.com/Malayalivartha



























