Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

''ഇവിടെ ഞാൻ നന്മയുടെ നക്ഷത്രത്തെ കണ്ടു; സിസ്റ്റർമാർ കരുതലും സ്നേഹവുമുള്ളവരാണ്''; ചുവന്ന തൊപ്പി വച്ച് അമ്മമാർക്കും അച്ഛൻമാർക്കുമൊപ്പം ക്രിസ്മസ് കേക്ക് മുറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; ഹോം ഒഫ് ലവ് വയോജന ഹോമിലെ അന്തോവാസികൾക്ക് ആ ഉറപ്പും കൊടുത്തു

21 DECEMBER 2022 12:31 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ക്രിസ്മസ് വിരുന്ന് സംഘടിപ്പിച്ചരുന്നു. എന്നാൽ ആ വിരുന്നിലേക്ക് ഗവർണർക്ക് ക്ഷണമില്ലായിരുന്നു. പക്ഷേ ഗവർണർ ക്രിസ്മസ് ആഘോഷമാക്കിയിരിക്കുകയാണ്. ചുവന്ന തൊപ്പിയൊക്കെ വച്ച് അദ്ദേഹം ക്രിസ്തുമസ് ആഘോഷമാക്കി. കുറെ അമ്മമാർക്കും അച്ഛൻമാർക്കും ഒപ്പമാണ് ക്രിസ്തുമസ് ആഘോഷമാക്കിയത്. സന്തോഷത്തോടെ ഗവർണർ ക്രിസ്മസ് കേക്ക് ഒക്കെ മുറിച്ച കാഴ്ച്ച കഴിഞ്ഞ ദിവസം പുറത്ത് വരികയായിരുന്നു.

ഗവർണറുടെ ക്രിസ്മസ് ആഘോഷം കോട്ടൂളി ഹോം ഒഫ് ലവ് വയോജന ഹോമിലായിരുന്നു. അവിടെയുള്ള വയോജനങ്ങൾക്കൊപ്പം ചേർന്ന് അദ്ദേഹം ക്രിസ്മസ് ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. ഹോം ഡയറക്ടർ സിസ്റ്റർ ആൻസിലിൻ ആണ് ഗവർണറെ ബൊക്കെ നൽകി സ്വീകരിച്ചത്. സിസ്റ്റർ ജയ, ടിന, അനീറ്റ എന്നിവർ സ്വാഗത ഗാനം പാടുകയും ചെയ്തു. സ്റ്റേജിലേക്ക് വന്ന ഗവർണറെ സ്വീകരിച്ചത് ഭിന്നശേഷിക്കാരിയായ പെൺകുട്ടി ആലപിച്ച മനോഹര ഗാനമായിരുന്നു . ആ കുട്ടിയെ ചേർത്തു പിടിച്ച് ഗവർണർ സന്തോഷം പങ്കിടുകയും ചെയ്തു .

വട്ടം കൂടി നിന്ന് എല്ലാവരും ക്രിസ്മസ് കേക്ക് മുറിച്ച് കരോൾ ഗാനം ഒക്കെ പാടുകയും ചെയ്തു. ഈ ഗാനം ആലപിക്കാനെത്തിയ അമ്മൂമ്മയ്ക്കൊപ്പം ഗവർണർ നൃത്തം ചെയ്തു . പിന്നീട് ഓരോ വൃദ്ധരുടെയും അരികിലെത്തിയ അദ്ദേഹം ക്രിസ്മസ് സമ്മാനമായി വാട്ടർ ബോട്ടിൽ ആണ് കൊടുത്തത്. സന്ദർശക പുസ്തകത്തിൽ ഗവർണർ എഴുതിയ വാക്കുകൾ ശ്രദ്ധേയമാണ്. ഇവിടെ ഞാൻ നന്മയുടെ നക്ഷത്രത്തെ കണ്ടു. സിസ്റ്റർമാർ കരുതലും സ്നേഹവുമുള്ളവരാണ് എന്നാണ് .

നിസ്വാർത്ഥമായ സേവനം ചെയ്യുന്നവരിലാണ് ദെെവത്തെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. . എല്ലാവർക്കെുമൊപ്പം ചേർന്ന് സന്തോഷത്തോടെ ആഹാരം കഴിക്കുകയും ചെയ്‌തു. പോകുന്നതിന് മുമ്പ്, ക്രിസ്മസ് ദിനത്തിൽ ഹോമിലെ 96 അന്തേവാസികൾക്കുള്ള ആഹാരം താൻ നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

അതേസമയം ഇന്നലെ ഉച്ചക്ക് മസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന വിരുന്നിലേക്ക് ഗവര്‍ണര്‍ക്ക് ക്ഷണമില്ലായിരുന്നു ഗവര്‍ണറും സര്‍ക്കാരും തമ്മിലെ തുറന്ന പോരിനിടെയാണ് ക്രിസ്മസ് വിരുന്ന് സംഘടിപ്പിച്ചത് . മുഖ്യമന്ത്രിയുടെ വിരുന്നുകള്‍ക്ക് സാധാരണനിലയില്‍ ഗവര്‍ണര്‍മാരെ ക്ഷണിക്കുന്ന പതിവില്ല. കഴിഞ്ഞ റംസാന്‍ കാലത്ത് നടത്തിയ ഇഫ്താര്‍ വിരുന്നിലും ഗവര്‍ണറെ ക്ഷണിച്ചിരുന്നില്ല.

എന്നാല്‍, ജസ്റ്റിസ് പി. സദാശിവം ഗവര്‍ണറായിരുന്ന കാലത്ത് മുഖ്യമന്ത്രിയുടെ വിരുന്നുകളിലേക്ക് അദ്ദേഹത്തിന് ക്ഷണമുണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം .നേരത്തെ രാജ്ഭവനില്‍ ഒരുക്കിയ ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും ക്ഷണമുണ്ടായിരുന്നുവെങ്കിലും ആരും പങ്കെടുത്തിരുന്നില്ല.ഡിസംബര്‍ 14 ന് ഒരുക്കിയ ക്രിസ്തുമസ് വിരുന്നിലേക്ക് ഗവര്‍ണര്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചിരുന്നെങ്കിലും എല്ലാവരും ക്ഷണം നിരസിച്ചിരുന്നു. ക്രിസ്മസ് ബഹിഷ്കരിച്ച സർക്കാരിന്റെ തീരുമാനത്തിലും ഗവർണർ പ്രതികരിച്ചത് ഇങ്ങനെയാണ് . വിരുന്ന് ബഹിഷ്കരിച്ചത് അവരുടെ തീരുമാനം എന്നാണ് ഗവർണറുടെ മറുപടി. വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (2 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (2 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (3 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (3 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (3 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (5 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (5 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (5 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (5 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (6 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (7 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (7 hours ago)

Malayali Vartha Recommends