ഗവര്‍ണറെ സര്‍വ്വകലാശാലകളുടെ ചാ്ന്‍സിലര്‍ സ്ഥാനത്ത് നിന്നും മാറ്റാനുള്ള വിവാദങ്ങളും ബില്ലും ചര്‍ച്ചയായികൊണ്ടിരിക്കവേയാണ് ഭരണ മുന്നണിയിലെ വിദ്യാര്‍ത്ഥി സംഘടന നടത്തിയ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിതരണം വിവാദമാകുന്നത്

ഗവര്‍ണറെ സര്‍വ്വകലാശാലകളുടെ ചാ്ന്‍സിലര്‍ സ്ഥാനത്ത് നിന്നും മാറ്റാനുള്ള വിവാദങ്ങളും ബില്ലും ചര്‍ച്ചയായികൊണ്ടിരിക്കവേയാണ് ഭരണ മുന്നണിയിലെ വിദ്യാര്‍ത്ഥി സംഘടന നടത്തിയ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിതരണം വിവാദമാകുന്നത്. സംഭവം വിവാദമായതോ വിവാദമായ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു വാങ്ങി തലയൂരാനാണ് സര്‍വ്വകലാശാല തീരുമാനിച്ചിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഇവിടെ പഠിച്ച് പുറത്തിറങ്ങിയവരില്‍ എത്ര പേര്‍ പരീക്ഷ പാസായിട്ടാണ് ഡോക്ടര്‍മാര്‍ ആയതെന്ന സംശയം പൊതുസമൂഹത്തില്‍ നിന്നും ഉയരുന്നുണ്ട്.
ഗവ. ആയുര്‍വേദ കോളജില്‍ ഈ മാസം 15നു നടന്ന 'ബിരുദ സമര്‍പ്പണച്ചടങ്ങില്‍' സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയ 65 പേരില്‍ നിന്നും അതു തിരിച്ചു വാങ്ങാന്‍ അധികൃതര്‍ തീരുമാനിച്ചു. രണ്ടാം വര്‍ഷ പരീക്ഷ ജയിക്കാതെ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയ 7 പേരില്‍ ഒരാള്‍ ഇന്നലെ പ്രിന്‍സിപ്പലിനെ തിരിച്ചേല്‍പിച്ചു. തോറ്റവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയതു വലിയ അഴിമതിയാണെന്ന് ആരോഗ്യ സര്‍വകലാശാല സമ്മതിച്ചു. സര്‍ട്ടിഫിക്കറ്റും ചടങ്ങിന്റെ ചിത്രങ്ങളും ദുരുപയോഗം ചെയ്യാന്‍ സാധ്യത ഏറെയാണെന്നും സര്‍ട്ടിഫിക്കറ്റ് 24 മണിക്കൂറിനകം തിരിച്ചു വാങ്ങാന്‍ പ്രിന്‍സിപ്പലിനോടു നിര്‍ദേശിച്ചുവെന്നും ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു. ചടങ്ങിന്റെ സംഘാടനച്ചുമതലയുണ്ടായിരുന്ന രണ്ടുപേര്‍ക്കു പ്രിന്‍സിപ്പല്‍ ഡോ.ജി.ജെയ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി.
ബിരുദ സമര്‍പ്പണച്ചടങ്ങില്‍ വിസിയും ഡീനും നേരിട്ടും ആരോഗ്യമന്ത്രി ഓണ്‍ലൈനായും പങ്കെടുത്തിരുന്നു. വിദ്യാര്‍ഥികള്‍ പ്രത്യേക ഗൗണ്‍ അണിഞ്ഞ് സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു. സര്‍വകലാശാല ഡീന്‍ ഡോ.ഡി.ജയന്‍ ആചാരപ്രകാരമുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയെന്ന മെമന്റോയാണു ചടങ്ങില്‍ വിതരണം ചെയ്തതെന്നും അതില്‍ ഒപ്പ് ഇല്ലെന്നും പ്രിന്‍സിപ്പല്‍ ഡോ.ജി.ജെയ് വിശദീകരിച്ചു. ഇതു കൈപ്പറ്റിയ വിദ്യാര്‍ഥികളുടെ പട്ടിക കണ്ടിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇതേസമയം, ആരോഗ്യ സര്‍വകലാശാല നല്‍കുന്ന അതേ മാതൃകയില്‍ രൂപകല്‍പന ചെയ്ത സര്‍ട്ടിഫിക്കറ്റില്‍ മെഡല്‍ പതിച്ചാണു കോളജില്‍ നല്‍കിയത്. ു.
വിദേശ സര്‍വ്വകലാശാലകളില്‍ നിന്ന് വ്യാജ ഡോക്ടറേറ്റുകള്‍ നല്കുന്ന സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞാടുമ്പോഴാണ് കേരളത്തില്‍ ആയ്യുര്‍വ്വേദ ഡോക്ടര്‍ ബിരുദം എസ് .എഫ് ഐ തയ്യാറാക്കി നല്കുന്ന വിവരം പുറത്തു വരുന്നത്. തിരുവന്തപുരം ആയ്യുര്‍വ്വേദ കേളെജില്‍ ഇത് ആദ്യത്തെ സംഭവമല്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍ കോളെജില പല ബാച്ചിലും പെട്ട വിദ്യാര്‍ത്ഥികള്‍ പരീക്ഷ പോലും എഴുതാതെ ഡോക്ടര്‍മാരായി വിലസുന്നുണ്ട്.
അവര്‍ക്ക് ആകെ വേണ്ട യോഗ്യത എസ്.എഫ് ഐയില്‍ സജീവ പ്രവര്‍ത്തകരായിരിക്കണമെന്നുള്ളതാണ്.
ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ ഇടതു സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ എസ് എഫ് ഐ അകമഴിഞ്ഞ് പിന്‍തുണയ്ക്കുന്നതിന്റെ ലക്ഷ്യങ്ങളും കാരണങ്ങളും ഓരോന്നായി പുറത്തു വരികയാണ്. ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണര്‍ മാറിയാലുണ്ടാകാവുന്ന പ്രശ്‌നങ്ങളുടെ സാമ്പിളാണ് ഇപ്പോള്‍ സംഭവിച്ചരിക്കുന്നത്. ചാന്‍സിലര്‍ സ്ഥാനത്തേയ്ക്ക് പാര്‍ട്ടിക്കാരെ നിയമിച്ചാല്‍ കോഴ്‌സിന് ചേരാതെ തന്നെ സര്‍ട്ടിഫിക്കറ്റ് വാങ്ങി ഡോക്ടര്‍ പണി വരെ ചെയ്യാമെന്ന അവസ്ഥയിലെത്തുമെന്നതിന്റെ സൂചനകളാണിത്.
ആയ്യുര്‍വ്വേദ കോളെജില്‍ പരീക്ഷ ജയിക്കാത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്കിയതില്‍ ആരെങ്കിലും പണം കൈപറ്റിയിട്ടുണ്ടോയെന്ന് അന്വേഷണത്തില്‍ മാത്രമേ വ്യക്തമാകൂ. സര്‍ജന്‍സ് അസോസിയേഷന്‍ നടത്തിയ പരിപാടിയില്‍ ലക്ഷങ്ങളാണ് പൊടിച്ചു കളഞ്ഞത്. വലിയ ചിലവിനുള്ള തുക എങ്ങനെ കണ്ടെത്തിയെന്നതും അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. വൈസ് ചാന്‍സിലറും, കോളെജ് പ്രിന്‍സിപ്പലും ഡീനും അറിയാതെയാണ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യേണ്ടവരുടെ ലിസ്റ്റുണ്ടാക്കിയെന്നത് വിശ്വസനീയമല്ല. അങ്ങനെയാണെങ്കില്‍ കോളെജിന്റെ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്നതിന്റെ മേല്‍നോട്ടം പോലും എസ് എഫ് ഐ യ്ക്കാണെന്ന് കോളെജധികൃതര്‍ക്ക് സമ്മതിക്കേണ്ടി വരും.
https://www.facebook.com/Malayalivartha


























