എക്‌സ്‌ചേഞ്ചുകള്‍പൂട്ടുന്നു പിണറായി പിന്‍വാതിലിന്. ലക്ഷങ്ങള്‍ വാരിയെറിയുന്നു. തൊഴില്‍ വഞ്ചന .

എപ്ലോയമെന്റ് ് എക്‌സ്‌ചേഞ്ചുകളെ നോക്കകുത്തികളാക്കി കൊണ്ട് പാര്‍ട്ടിക്കാര്‍ സ്വയം തൊഴില്‍ ദാതാക്കളാകുന്ന കാഴ്ചയാണ് അടുത്ത കാലം വരെയുണ്ടായിരുന്നത്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്ത് നിന്നും പരാതികള്‍ ഉയര്‍ന്നിട്ടും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ ശകതമാക്കുകയോ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയോ ഉണ്ടായില്ല. പകരം സര്‍ക്കാര്‍ പുതിയൊരു സംവിധാനത്തെ ആശ്രയിക്കുകയായിരുന്നു. പകരം സംവിധാനങ്ങള്‍ക്ക് സര്‍ക്കാര്‍ ചിലവിടുന്നതാകട്ടെ ലക്ഷങ്ങളും.
കേരളത്തിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളിലെ താല്കാലിക നിയമനങ്ങളെല്ലാം സെ്ന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ് മെന്റ് അഥവാ സിഎംഡിയ്ക്ക് വിട്ടു. സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിയ്ക്ക് ആളെ റിക്രൂട്ട് ചെയ്യാനുള്ള യാതൊരു അധികാരവുമില്ലാത്ത് സ്ഥാപനമാണ് 1979 ല്‍ തുടങ്ങിയ സിഎംഡി. മാനേജ്‌മെന്റ് രംഗത്ത് വിദഗ്ദ്ധരായ തൊഴിലാളികളെ വാര്‍ത്തെടുക്കുന്നതിന് വേണ്ടിയാണ് സിഎംഡി സ്ഥാപിച്ചത്. കോര്‍പ്പറേറ്റ് മേഖലയില്‍ കേരളത്തില്‍ നിന്നും മിടുക്കരെയുണ്ടാക്കിയെടുക്കുക, കോര്‍പ്പറേറ്റ് രംഗത്തെ ഒഴിവുകള്‍ കണ്ടെത്തി ആവശ്യമായവരെ നല്കുക തുടങ്ങിയ ജോലികളാണ് സിഎംഡി ചെയ്തു കൊണ്ടിരുന്നത്.
എന്നാല്‍ താല്കാലിക നിയമനങ്ങള്‍ എല്ലാം വിവാദമായതോടെ സര്‍ക്കാര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്താന്‍ തയ്യാറായില്ല . പകരം നിയനം സിഎംഡി വഴിയാക്കി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് തൊഴിലന്വേഷകരുടെ രജിസ്‌ട്രേഷന്‍ ജോലി മാത്രമായി മാറി. സിഎംഡി വഴി ധാരാളം നിയമനം നടക്കുന്നത് ശ്രദ്ധയില്‍പെട്ട തൊഴില്‍ വകുപ്പ് സിഎംഡി വഴിയുള്ള നിയമനം നിറുത്തണമെന്ന് സര്‍ക്കാരിന് നിരവധി തവണ രേഖാമൂലം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം രണ്ടര ലക്ഷം താല്കാലിക നിയമനങ്ങള്‍ നടന്നപ്പോള്‍ എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വഴി ആറായിരത്തി ഇരുന്നൂറ് നിയമനങ്ങള്‍ മാത്രമാണ് നടന്നത്.
ഈ സാഹചര്യത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തനം നിറുത്തുമോയെന്നുവരെ ഭയപ്പെട്ടിരുന്നു. പിന്‍വാതില്‍ നിയമനത്തിന് സ്വന്തമായി സര്‍ക്കാര്‍ ചിലവില്‍ സ്ഥാപനം നടത്തുന്ന ചരിത്രവും പിണറായിയ്ക്ക് സ്വന്തം. എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചിനെ മറികടന്ന് ഇഷ്ടക്കാര്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കാന്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ ചെലവിട്ടത് ലക്ഷങ്ങള്‍. വിജ്ഞാപനം ക്ഷണിക്കല്‍, പരീക്ഷ, അഭിമുഖം എന്നിവയ്ക്കായി സര്‍ക്കാര്‍സ്ഥാപനങ്ങള്‍ ഏകദേശം 20 ലക്ഷം രൂപയോളം സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റിന് (സി.എം.ഡി.) പ്രതിഫലം നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്.
ഒരു ചെലവുമില്ലാതെ എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചിന്റെ സേവനം ലഭ്യമാകുമെന്നിരിക്കെയാണ് സര്‍ക്കാര്‍ ഖജനാവില്‍നിന്നും ഈ ധൂര്‍ത്ത്. കരാര്‍ നിയമനങ്ങളിലെ ക്രമക്കേടിന് സര്‍ക്കാര്‍ അന്വേഷണം നേരിടുന്ന ഒരു സ്ഥാപനം മാത്രം ഈ വകയില്‍ 8.60 ലക്ഷം രൂപ കൈമാറിയിട്ടുണ്ട്.
2020-നുശേഷം കെ.ഡിസ്‌ക്, കിഫ്ബി, കെ.എസ്.ഐ.ഡി.സി., ഡിജിറ്റല്‍ സര്‍വകലാശാല, കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍, കുടുംബശ്രീ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് അഞ്ഞൂറിലധികം നിയമനങ്ങള്‍ സമാന്തരമായി നടന്നിട്ടുണ്ട്. ഈ സ്ഥാപനങ്ങളില്‍നിന്നെല്ലാം പരീക്ഷ നടത്തിപ്പിന് പ്രതിഫലം വാങ്ങിയിട്ടുണ്ടെങ്കിലും വാണിജ്യരഹസ്യമായതിനാല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നാണ് സി.എം.ഡി.യുടെ നിലപാട്.
വിവരാവകാശ നിയമത്തില്‍ വാണിജ്യരഹസ്യങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള നിര്‍വചനമാണ് ഇതിന് മറയാക്കുന്നത്. എന്നാല്‍, രണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിയമനത്തിനായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ ഇതിന്റെ പരിധിയില്‍ വരില്ലെന്ന് നിയമവിദഗ്ധര്‍ പറയുന്നു. നിയമനത്തിനുവേണ്ടി ചുമതലപ്പെടുത്തിയ എല്ലാ സ്ഥാപനങ്ങളുടെയും പേരുകള്‍ സി.എം.ഡി. വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ടിട്ടുമില്ല.
എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ച് സംവിധാനം നിലനില്‍ക്കെ നിയമനത്തിന് പണം മുടക്കുന്നത് നിയമവിരുദ്ധമാണ്.
കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ സി.എം.ഡി.യെ മറയാക്കി സ്ഥാപനങ്ങളില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ അരങ്ങേറുന്നുണ്ട്. ഇഷ്ടമുള്ളവരെ നിയമിക്കാന്‍ പാകത്തില്‍ വിജ്ഞാപനം തയ്യാറാക്കി സി.എം.ഡി.ക്ക് കൈമാറും. എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. നിയമനം നടക്കുന്ന സ്ഥാപന പ്രതിനിധിയും അഭിമുഖ പാനലില്‍ ഉണ്ടാകും. നേരത്തേ നിശ്ചയിച്ചിട്ടുള്ളവര്‍ക്ക് നിയമനം നല്‍കുകയും ചെയ്യും. പരീക്ഷാനടത്തിപ്പ് ഉള്‍പ്പെടെയുള്ള ജോലികള്‍ മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നും നിയമനം നല്‍കുന്നത് അതത് സ്ഥാപനങ്ങളാണെന്നുമാണ് സി.എം.ഡി.യുടെ വാദം. ഒരു സ്ഥാപനത്തിനും ഇത്തരമൊരു നിയമനാധികാരമില്ലെന്ന് പി.എസ്.സി., എംപ്ലോയ്മെന്റ് അധികൃതര്‍ പറയുന്നു. എന്നാല്‍, സി.എം.ഡി.യുടെ മറയാണ് പിന്‍വാതില്‍ നിയമനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരും സിപിഎംമും നല്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























