ശബരിമല മേല്‍ശാന്തിയുടെ അമ്മാവന്‍ നിര്യാതനായി... ആചാരപ്രകാരം സന്നിധാനത്തെ പൂജാ കര്‍മങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കും....

ശബരിമല മേല്‍ശാന്തിയുടെ അമ്മാവന്‍ നിര്യാതനായി. മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിയുടെ മാതൃ സഹോദരന്‍ തൃശൂര്‍ പെരിങ്ങോട്ടുകര കിഴക്കേ ചെറുമുക്ക്മനയ്ക്കല്‍ സി.കെ.ജി നമ്പൂതിരിയാണ് മരിച്ചത്.
മരണത്തെ തുടര്‍ന്ന് ശബരിമല മേല്‍ശാന്തി ആചാരപ്രകാരം സന്നിധാനത്തെ പൂജാ കര്‍മങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കും. പൂജാകര്‍മ്മങ്ങളുടെ പകരം ചുമതല തന്ത്രി കണ്ഠരര് രാജീവര് ഏറ്റെടുക്കുകയും ചെയ്തു.
അതേസമയം മണ്ഡലകാലത്തിനിടെ ശബരിമലയില്‍ ഹൃദയാഘാതം മൂലം ഇതുവരെ മരിച്ചത് ഇരുപതിലധികം പേരെന്ന് റിപ്പോര്‍ട്ടുകള്‍ . കുത്തനെ കയറ്റമുള്ള നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളില്‍ വച്ചാണ് കൂടുതല്‍ പേര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്.
ഹൃദയ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം 106 പേരെ പമ്പയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളുമായി ഇവയ്ക്ക് ബന്ധമുണ്ടാകാമെന്ന് വിദഗ്ധര്‍ . കുത്തനെയുള്ള കയറ്റം കയറുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കോവിഡ് വന്നവരില്‍ ഗുരുതരമാകുന്നു.
https://www.facebook.com/Malayalivartha


























