മന്ത്രവാദി വലിയ വാളെടുത്ത ശേഷം ബലി നൽകാൻ പോകുന്നു എന്ന് പറഞ്ഞു! യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കേരളത്തെ നടുക്കിയ ഇലന്തൂരിലെ നരബലിക്ക് പിന്നാലെ അതും.... തിരുവല്ലയിൽ നരബലി ശ്രമം! ആഭിചാര കർമ്മം നടന്നത് തിരുവല്ല കുറ്റപ്പുഴയിൽ

കേരള ജനതയെ ഒന്നടങ്കം നടുക്കിയ ഇലന്തൂരിലെ നരബലിക്ക് ശേഷം വീണ്ടും തിരുവല്ലയിൽ നരബലി ശ്രമം. തിരുവല്ല കുറ്റപ്പുഴയിലാണ് ആഭിചാര കർമ്മം നടന്നത് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ഒരു പ്രമുഖ മാധ്യമമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊച്ചിയിൽ താമസിക്കുന്ന കുടക് സ്വദേശിനിയെയാണ് നരബലിക്ക് ഇരയാക്കാൻ ശ്രമിച്ചത്. എന്നാൽ യുവതി തലനാരിഴയ്ക്കാണ് നരബലിയിൽ നിന്ന് രക്ഷപെട്ടത് എന്നാണ് അറിയാൻ കഴിയുന്നത്. അമ്പിളി എന്ന ഇടനിലക്കാരിയാണ് യുവതിയെ ഇതിനായി തിരുവല്ലയിൽ എത്തിച്ചത്.
ഈ ഡിസംബർ 8 ന് അർധരാത്രിയാണ് സംഭവം നടന്നത്. ഭർത്താവുമായുള്ള പ്രശ്‌നം പരിഹരിക്കാൻ പൂജ നടത്താം എന്ന് പറഞ്ഞ് യുവതിയെ വിളിച്ചു വരുത്തുകയാണ് ചെയ്തത്. ഇതേതുടർന്ന് കളം വരച്ച് ശരീരത്തിൽ പൂമാലകൾ ചാർത്തിയിരുന്നു. മന്ത്രവാദി വലിയ വാളെടുത്ത ശേഷം യുവതിയെ ബലി നൽകാൻ പോകുന്നു എന്ന് പറയുകയുണ്ടായി.
എന്നാൽ ഇതെസമയം ഇടനിലക്കാരി അമ്പിളിയുടെ പരിചയക്കാരൻ വീട്ടിലെത്തി ബെല്ലടിക്കുകയുണ്ടായി. ഇതോടെ പദ്ധതി പാളുകയും ചെയ്തു. ഉടൻ തന്നെ യുവതി മുറിയിൽ നിന്നോടി പുറത്ത് വന്നയാളോട് രക്ഷപെടുത്താൻ അഭ്യർത്ഥിക്കുകയാണ് ചെയ്തത്. പുറത്ത് നിന്ന് വന്നയാൾ നേരം പുലരും വരെ തന്റെ ഒപ്പം ഇരുന്നുവെന്നും യുവതി പൊലീസിന് മൊഴി നൽകുകയുണ്ടായി.
https://www.facebook.com/Malayalivartha


























