Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

പി എഫ് ഐ ഹിന്ദു കുരുതിയ്ക്ക് പദ്ധതിയിട്ടു. പിണറായി വിട്ടാലും എന്‍.ഐ.എ വിടില്ല.

21 DECEMBER 2022 12:51 PM IST
മലയാളി വാര്‍ത്ത

പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ച സമയത്ത് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ കൊലപ്പെടുത്തേണ്ട വരുടെ ലിസ്റ്റുകള്‍ പ്രത്യക സംഘം വഴി ശേഖരിച്ചിരുന്നുവെന്നതിന്റെ തെളിവുകള്‍ പുറത്തായി.
ഇതര സമുദായത്തില്‍പെട്ടവരുടെ ഹിറ്റ് ലിസ്റ്റ് ഒരുക്കാന്‍  പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് രഹസ്യ വിഭാഗം ഉണ്ടായിരുന്നെന്ന് എന്‍ഐഎ പ്രത്യേക കോടതിയില്‍ പറഞ്ഞു. സംസ്ഥാന വ്യാപകമായി റിപ്പോര്‍ട്ടര്‍മാരുടെ ഒരു സംഘം പ്രവര്‍ത്തിച്ചിരുന്നുവെന്നും വിവരശേഖരണം നടത്തുന്നതും പട്ടിക തയ്യാറാക്കിയതും ഈ സീക്രട്ട് വിഭാഗമാണെന്നും എന്‍ഐഎ കോടതിയില്‍ അന്വേഷണ സംഘം വ്യക്തമാക്കി.

പിഎഫ്‌ഐ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും റെയ്ഡില്‍ പിടിച്ചെടുത്ത ഡിജിറ്റന്‍ രേഖകളുടെ പരിശോധനയില്‍ പിഎഫ്‌ഐ നേതാക്കളുടെ ഐ.എസ് ബന്ധത്തിന് തെളിവുകളുണ്ടെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഫണ്ട് നല്‍കിയതിലും അന്വേഷണം തുടരുകയാണ്. പ്രതികളുടെ റിമാന്‍ഡ് 180 ദിവസമായി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു.14 പ്രതികളുടെ റിമാന്‍ഡ് ആണ് കൊച്ചി എന്‍ഐഎ കോടതി നീട്ടിയത്.

ഇതിനിടയില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കുന്ന ദേശവിരുദ്ധ സ്വഭാവമുള്ള കേസുകളുമായി ബന്ധപ്പെട്ടു ദക്ഷിണേന്ത്യയിലെ 3 ജയിലുകളില്‍ ഇന്നലെ പരിശോധന നടത്തി. തിരുച്ചിറപ്പള്ളി സെന്‍ട്രല്‍ ജയിലിലെ 9 തടവുപുള്ളികളെ അന്വേഷണസംഘം ചോദ്യംചെയ്തു. തമിഴ്‌നാട്ടിലെ തന്നെ സേലം ജയില്‍, ബെംഗളൂരു പരപ്പന ജയില്‍ എന്നിവിടങ്ങളിലും എന്‍ഐഎ സംഘം എത്തിയിരുന്നു. കോയമ്പത്തൂര്‍, മംഗളൂരു സ്‌ഫോടന കേസുകളുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരും ചോദ്യംചെയ്യാനുണ്ടായിരുന്നു.

മംഗളൂരു സ്‌ഫോടനക്കേസില്‍ എന്‍ഐഎയുടെ കസ്റ്റഡിയില്‍ ചികിത്സയില്‍ കഴിയുന്ന ഷാരിഖിന്റെ മൊഴികള്‍ എന്‍ഐഎ കഴിഞ്ഞ ദിവസം വിശദമായി രേഖപ്പെടുത്തിയിരുന്നു. ഷാരിഖ് മുനമ്പത്തു തങ്ങിയ ബോട്ടുകള്‍ കണ്ടെത്താനുള്ള ശ്രമം തുടരുന്നുണ്ട്. മുനമ്പത്ത് എത്തിയ അന്വേഷണ സംഘം 4 പേരുടെ മൊഴിയെടുത്തു.

എന്‍ഐഎ കൊച്ചി യൂണിറ്റ്, കേരള പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, കര്‍ണാടക പൊലീസ്, തമിഴ്‌നാട് ക്യൂ ബ്രാഞ്ച് സേന എന്നിവരും അന്വേഷണത്തോടു സഹകരിക്കുന്നുണ്ട്. തൃശൂര്‍ വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ കഴിയുന്ന ചില തടവുപുള്ളികളുടെ മൊഴികളും അന്വേഷണ സംഘം രേഖപ്പെടുത്തിയേക്കും.

പോപുലര്‍ ഫ്രണ്ട്  നേതാക്കളുടെ വീട്ടിലും ഓഫീസുകളിലും എന്‍ഐഎ നടത്തിയ റെയിഡിന് പിന്നാലെ സംസ്ഥാനത്ത് പിഎഫ്‌ഐ നടത്തിയ മിന്നല്‍ ഹര്‍ത്താലില്‍  പൊതുമുതല്‍ നശിപ്പിച്ച കേസില്‍ റവന്യൂ റിക്കവറി നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നതില്‍ ഹൈകോടതിക്ക് അതൃപ്തി. ഇതൊരു സാധാരണ കേസല്ലെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. സ്വത്ത് കണ്ടുകെട്ടല്‍  ഉള്‍പ്പെടെ എല്ലാ നടപടികളും ജനുവരിക്കകം പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

പൊതു മുതല്‍ നശിപ്പിച്ചത് നിസ്സാരമായി കണക്കാക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ആഭ്യന്തര സെക്രട്ടറി വെള്ളിയാഴ്ച കോടതിയില്‍ ഹാജരാകണമെന്നും ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാരുടെ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു അതേസമയം സ്വത്ത് കുകെട്ടുന്നതിന് 6 മാസം സമയം വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു

രാജ്യത്തുടനീളമുള്ള റെയ്ഡുകള്‍ക്കും അറസ്റ്റുകള്‍ക്കും ശേഷമാണ് പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. തീവ്രവാദ ഫണ്ടിംഗുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സെപ്തംബര്‍ 28 ന് ആയിരുന്നു പിഎഫ്ഐയെ അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ചത്. ഇതുകൂടാതെ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ ,ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ,, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ ,, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, കേരള റിഹാബ് ഫൗണ്ടേഷന്‍ എന്നിവയും നിരോധിച്ചു.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (2 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (2 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (3 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (3 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (3 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (5 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (5 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (5 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (6 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (6 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (7 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (7 hours ago)

Malayali Vartha Recommends