ശബരിമല മണ്ഡല മകരവിളക്ക് സീസണില്‍ കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് വരുമാനം...

ശബരിമല മണ്ഡല മകരവിളക്ക് സീസണില്‍ കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് വരുമാനം. പമ്പ സ്‌പെഷല്‍ സര്‍വീസ് ചൊവ്വാഴ്ച 1,01,55048 രൂപയാണ് നേടിയത്. പമ്പ സ്‌പെഷല്‍ സര്‍വീസ് ഒരുദിവസം നേടുന്ന ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്.
ഇടയ്‌ക്കൊരു കുറവ് വന്നതിന് ശേഷം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശബരിമലയില്‍ വലിയ രീതിയിലുള്ള ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.
ഏതാണ്ട് ഒരു ലക്ഷത്തിനടുത്ത് പേരാണ് നിലവില്‍ ഓരോ ദിവസവും ദര്‍ശനത്തിനായി എത്തുന്നത്. ഇത് വെര്‍ച്വല്‍ ക്യൂ വഴി എത്തുന്നവരുടെ എണ്ണമാണ്. നേരിട്ട് ദര്‍ശനത്തിന് എത്തുന്ന ആളുകളുടെ എണ്ണവും വളരെ അധികം വര്‍ധിച്ചിട്ടുണ്ട്. ഭക്തരില്‍ കൂടുതല്‍ പേരും ശബരിമലയിലേക്ക് എത്താന്‍ ആശ്രയിക്കുന്നത് കെ.എസ്ആര്‍ടിസി സര്‍വീസുകളെയാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശബരിമലയില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
അതേസമയം ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് തുടരുന്നു. ഇന്നും വന്‍ ഭക്തജനതിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. ശരംകുത്തി കഴിഞ്ഞും ക്യൂ നീണ്ടതോടെ പമ്പ മുതല്‍ നിയന്ത്രണങ്ങളോടെയാണ് തീര്‍ത്ഥാടകരെ കടത്തിവിടുന്നത്.
വലിയ നടപന്തലില്‍ എട്ട് വരികളിലായി 3മണിക്കൂര്‍ വരെ കാത്തുനിന്ന ശേഷമാണ് സന്നിധാനത്തേക്ക് ഭക്തര്‍ക്ക് കടക്കാനാവുന്നത്. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി ഒരുക്കിയ സ്പെഷ്യല്‍ ക്യൂവില്‍ എത്തുന്നവര്‍ക്ക് അയ്യപ്പ ദര്‍ശനത്തിനായി രണ്ട് മണിക്കൂറില്‍ താഴെ മാത്രം കാത്തുനിന്നാല്‍ മതിയെന്നതാണ് അല്പം ആശ്വാസകരമായുള്ളത്.
"
https://www.facebook.com/Malayalivartha


























