ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; തൃശൂരില്‍ ബസ് ഹോട്ടലിലേക്കു ഇടിച്ചുകയറി അപകടം; നിരവധി പേര്‍ക്കു പരിക്ക്

തൃശ്ശൂരിൽ ബസ് ഹോട്ടലിലേക്കു ഇടിച്ചുകയറി അപകടം. വടക്കാഞ്ചേരി കുണ്ടന്നൂര്‍ ചുങ്കത്ത് നിയന്ത്രണം വിട്ട കോളജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. സംഭവത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. മലബാര്‍ എന്‍ജിനീയറിങ് കോളജിന്റെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതം കുറഞ്ഞത് മൂലം പലരുടെയും പരിക്ക് നിസ്സാരമാണെന്നാണ് റിപ്പോർട്ട്.
ഇന്ന് രാവിലെ 9:30 യോടെയാണ് അപകടമുണ്ടായത്. അതേസമയം വടക്കാഞ്ചേരി കുന്നംകുളം സംസ്ഥാനപാതയില്‍ കുണ്ടന്നൂര്‍ ചുങ്കത്തിന് സമീപമായിരുന്നു ബസ് ഇടിച്ചത്. അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികളെയും ഹോട്ടല്‍ ജീവനക്കാരെയും വടക്കാഞ്ചേരിയില്‍ നിന്നും എരുമപെട്ടിയില്‍ നിന്നും എത്തിയ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തിനു പിന്നാലെ വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി. എന്നാൽ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ബസിന്റെ നിയന്ത്രണം വിട്ടത് എന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha


























