മകന്‍റെ വിശപ്പടക്കാൻ വെറും 500 രൂപഅധ്യാപികയോട് കടം ചോദിച്ചു; 48 മണിക്കൂറിനുള്ളിൽ 51 ലക്ഷത്തിലധികം രൂപ അക്കൗണ്ടിലേക്ക്; ഈ നന്മയെ പ്രശംസിക്കാതിരിക്കാൻ കഴിയില്ല; മലയാളിവാർത്തയോട് പ്രതികരിച്ച് ഗിരിജ ടീച്ചർ

മകന്‍റെ വിശപ്പടക്കാൻ വെറും 500 രൂപഅധ്യാപികയോട് കടം ചോദിച്ചു.... പിന്നെ സംഭവിച്ചത് അതിശയകരമായ കാര്യം... കഴിഞ്ഞദിവസം മലയാളികളായ നാമെല്ലാവരും അറിഞ്ഞ ഒരു സംഭവമാണിത്. തന്റെ വിദ്യാർത്ഥിയായ അഭിഷേകിന്റെ സഹോദരനായ അതുൽ രാജിന് സെറിബ്രൽ പാൾസി ബാധിച്ചിരിക്കുകയാണ്.
ആ കുടുംബത്തിന്റെ അവസ്ഥ വ്യക്തമാക്കുന്നതായിരുന്നു പോസ്റ്റ്. അഞ്ഞൂറ് രൂപ ചോദിച്ച് അഭിഷേകിന്റെ അമ്മ തന്നെ വിളിച്ച കാര്യം ഗിരിജ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു പോസ്റ്റിട്ടു 48 മണിക്കൂറിനുള്ളിൽ 51 ലക്ഷത്തിലധികം രൂപയാണ് സുഭദ്രാമ്മയുടെയും കുഞ്ഞുങ്ങളുടെയും അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയത് .
നന്മയുടെ ഒഴുക്ക്... അങ്ങനെ തന്നെ നമുക്ക് വിശേഷിപ്പിക്കേണ്ടിവരും. വട്ടേനാട് ജി വി എച്ച് എസ് എസ്സിലെ അധ്യാപിക ഗിരിജ ഹരികുമാർ ആണ് ഫേസ്ബുക്കിൽ പോസ്റ്റിട്ട് ഇത്തരത്തിൽ ഒരു നന്മ പ്രവർത്തിക്ക് നിമിത്തമായിരിക്കുന്നത് ഇത് കേൾക്കുമ്പോൾ മലയാളികൾക്ക് രോമാഞ്ചം വരുന്ന മലയാളികളുടെ കണ്ണിനെ ഈറനണിയിപ്പിക്കുന്ന അത്രത്തോളം നന്മയുള്ള ഒരു പ്രവർത്തിയാണ് നടന്നിരിക്കുന്നത് .
ഈ ടീച്ചറിന്റെ നന്മ പ്രവർത്തിയെ എത്ര പ്രശംസിച്ചാലും അത് മതിയാകില്ല. ഇപ്പോൾ ഇതാ ആ സംഭവത്തെക്കുറിച്ച് മലയാളി വാർത്തയോട് മനസ്സ് തുറന്നിരിക്കുകയാണ് ഗിരിജ ടീച്ചർ. ടീച്ചറിന്റെ പ്രതികരണം കേൾക്കാം;
https://www.facebook.com/Malayalivartha



























