Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

സി പി എം ജില്ലാ സെക്രട്ടറിമാർക്ക് സർവകലാശാലകളുടെ ചുമതല ;ഗവർണർ കളം ഒഴിഞ്ഞു സഖാക്കൻമാർ ചാൻസലർമാരാവുന്നു..! തോറ്റവർ ജയിക്കും: ജയിച്ചവർ തോൽക്കും

22 DECEMBER 2022 03:31 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ സർവകലാശാലകളുടെ നിയന്ത്രണം സി പി എം ഏറ്റെടുത്തു. ചാൻസലറായ ഗവർണർ സർവകലാശാലയുടെ ഭരണം സർക്കാരിന് വിട്ടുകൊടുത്തതോടെയാണ് സി പി എം ഭരണം ഏറ്റെടുത്തത്. ചാൻസലറായ ഗവർണറെ അനുസരിക്കരുതെന്ന് വൈസ് ചാൻസലർമാർക്ക് നിർദ്ദേശം നൽകി കഴിഞ്ഞു. അതാത് ജില്ലാ കമ്മിറ്റികൾക്കാണ് ഇപ്പോൾ ജില്ലയിലെ സർവകലാശാലയുടെ ചുമതല. ചുരുക്കി പറഞ്ഞാൽ കേരള സർവകലാശാലയുടെ ഇപ്പോഴത്തെ ചാൻസലർ സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനാണ്.

 

 

 

 

 

തിരുവനന്തപുരം ഗവ.ആയുർവേദ കോളജിൽ രണ്ടാം വർഷ പരീക്ഷ ജയിക്കാത്തവർക്ക് ആയുർവേദ ഡോക്ടർ ബിരുദം നൽകിയത് സി പി എം നേതാക്കളുടെ നിർദ്ദേശാനുസരണമാണെന്നാണ് റിപ്പോർട്ട്. ചാൻസലർ കളം ഒഴിഞ്ഞതോടെ അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ് സർവകലാശാലകൾ.

 

അടുത്ത കാലത്ത് വരുന്ന സർവകലാശാലാ ഒഴിവുകളിൽ സി പി എമ്മുകാരെ തിരുകി കയറ്റാൻ കൂടിയാണ് ഗവർണറെ ചാൻസലർ പദവിയിൽ നിന്നും ഒഴിവാക്കിയത്.

 

 

 

എസ്എഫ്ഐ നേതൃത്വം നൽകിയ പട്ടിക അനുസരിച്ചാണ് ബിരുദം നൽകിയത്. ഇക്കാര്യം ആയുർവേദ കോളേജ് സമ്മതിച്ചു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല സിപിഎമ്മിൻ്റെയും പോഷക സംഘടനകളുടേയും നിയന്ത്രണത്തിലാണെന്നതിൻ്റെ ഉദ്ദാഹരണമാണ് ആയുർവേദ കോളേജിൻ്റെ മറവിൽ നടന്ന സംഭവം.

 

 

 

ഇത്തരം നിയമവിരുദ്ധ കാര്യങ്ങളെ എതിർക്കുന്നതുകൊണ്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രിയും സർക്കാരും എതിർക്കുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർവകലാശാലാ ഭരണത്തിൽ നിന്ന് പൂർണമായി പിൻ വാങ്ങി കഴിഞ്ഞു.

 

 

ആരോഗ്യമന്ത്രി വീണാജോർജ് അറിഞ്ഞു കൊണ്ടാണ് ആരോഗ്യസർവ്വകലാശാലയിൽ അഴിമതി നടക്കുന്നതെന്ന് ഇതിനകം തന്നെ ബി ജെ പി പ്രസിഡൻ്റ് കെ സുരേന്ദ്രൻ ആരോപണം ഉന്നയിച്ചു കഴിഞ്ഞു. ഇക്കാര്യം ശരിയാണെന്നാണ് ലഭിക്കുന്ന സൂചനകൾ. സി പി എം ജില്ലാ സെക്രട്ടറി മന്ത്രിക്കാണ് കത്ത് നൽകാറുള്ളത്. മന്ത്രി ഇക്കാര്യം സർവകലാശാലാ ചാൻസലറെ അറിയിക്കും. അതാണ് പതിവ്. മുമ്പ് ചാൻസലർ ഉണ്ടായിരുന്നപ്പോൾ വൈസ് ചാൻസലർക്ക് നിയമനങ്ങൾ തോന്നിയ പടി നടത്താൻ ഭയമുണ്ടായിരുന്നു.എന്നാലിപ്പോൾ കാര്യങ്ങൾ സർവതന്ത്ര സ്വതന്ത്രമായി.

 

 

 

ആയുർവേദ കോളേജിലെ സർട്ടിഫിക്കറ്റ് തിരിച്ചുവാങ്ങിയ അധികൃതർ കുറ്റക്കാർക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. ഭരിക്കുന്ന സർക്കാർ നേരിട്ട് നടത്തുന്ന അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമാണ് നടക്കേണ്ടിയിരുന്നത്. ജുഡീഷ്യൽ അന്വേഷണം നടത്തിയാൽ മാത്രമേ സത്യം തെളിയുകയുള്ളൂ. ആരോഗ്യവകുപ്പും ആരോഗ്യ സർവ്വകലാശാലയും കോളേജ് അധികൃതരും ചേർന്ന് നടത്തിയ അഴിമതിയാണി തെന്ന് ബി ജെ പ പറയുന്നു.

 

കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് നടക്കുന്ന അഴിമതിയുടെയും സ്വജനപക്ഷപാതത്തിൻെറയും മാർകിസ്റ്റ് വൽക്കരണവുമാണത്തിൻ്റെയും ഭാഗമാണ് ഇത്. കേരളത്തിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഇതോടെ ആശങ്കയിലായി.. ഉന്നതവിദ്യാഭ്യാസ മേഖലയിലെ അഴിമതിക്കെതിരെ ബിജെപി പ്രക്ഷോഭം തുട ങ്ങാൻ തീരുമാനിച്ചിട്ടുണ്ട്.

 

 

 

അതേ സമയം പരീക്ഷ ജയിക്കാത്തവർ ബിരുദം നേടിയെന്ന ആരോപണത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ഉത്തരവിട്ടു. തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജിൽ കഴിഞ്ഞ ദിവസം നടന്ന ബിഎഎംഎസ് ബിരുദ ദാന ചടങ്ങുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയക്ടറോട് ഇതുസംബന്ധിച്ച് അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

 

 

 

 

പരീക്ഷ ജയിക്കാത്തവർ ബിരുദം നേടിയെന്ന ആരോപണത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ഉത്തരവിട്ടു. തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജിൽ കഴിഞ്ഞ ദിവസം നടന്ന ബിഎഎംഎസ് ബിരുദ ദാന ചടങ്ങുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയക്ടറോട് ഇതുസംബന്ധിച്ച് അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

 

 

 

 


ഹൗസ് സർജൻസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം കോളേജിൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ ഗൗൺ അണിഞ്ഞ് പ്രതിജ്ഞ ചൊല്ലിയ ഏഴ് പേർ പരീക്ഷ പാസാകാത്തവരാണെന്നാണ് ആരോപണം ഉയർന്നത്. സംഭവത്തിൽ കോളേജ് പ്രിൻസിപ്പൽ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് മന്ത്രിയും റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ചടങ്ങിൽ ആരോഗ്യ സർവകലാശാല വിസി മോഹൻ കുന്നുമ്മൽ അടക്കം പങ്കെടുത്തിരുന്നു. തങ്ങളല്ല പരിപാടി നടത്തിയതെന്നാണ് കോളേജിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം. എന്നാൽ കോളേജ് സംഘടിപ്പിക്കാത്ത പരിപാടിക്ക് എങ്ങനെയാണ് വി.സി. വന്നതെന്നാണ് ചോദ്യം. കോളേജ് സംഘടിപ്പിക്കാത്ത പരിപാടിക്ക് കോളേജ് ഓഡിറ്റോറിയം എങ്ങനെ വിട്ടു കൊടുത്തുവെന്നും അന്വേഷിക്കണം.

 

 

 

സംഗതി വിവാദമായപ്പോൾ ആയുർവേദ കോളജിൽ തോറ്റ വിദ്യാർഥികളും ബിരുദ ദാന ചടങ്ങിൽ പങ്കെടുത്ത സംഭവത്തിൽ മുഴുവൻ കുട്ടികളും സർട്ടിഫിക്കറ്റ് തിരികെ നൽകി. രണ്ടാം വർഷ പരീക്ഷ തോറ്റിട്ടും ചടങ്ങിൽ പങ്കെടുത്ത ഏഴ് വിദ്യാർഥികൾ ഉൾപ്പെടെയാണ് സർട്ടിഫിക്കറ്റ് തിരുച്ചുനൽകിയത്. ഇവരിൽ നിന്ന് സർട്ടിഫിക്കറ്റ് തിരുച്ചുവാങ്ങാൻ ആരോഗ്യ സർവകലാശാല വിസി കോളജ് അധികൃതകർക്ക് നോട്ടീസ് നൽകിയിരുന്നു.മേലിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമ്പോൾ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ കാര്യവും ചടങ്ങിന്റെ വിശദാംശങ്ങളും നേരത്തെ തന്നെ ബോധ്യപ്പെടുത്തണം എന്ന് പ്രിൻസിപ്പാൾ ഹൗസ്‌ സർജൻസ് അസോസിയേഷന് നിർദേശം നൽകിയിട്ടുണ്ട്. ഹൗസ് സർജൻസ് അസോസിയേഷൻ ഭരിക്കുന്നത് എസ് എഫ്. ഐ ആണ്.

 

 

 

 

സർവകലാശാലാഗവർണ്ണറെ സർവകലാശാലാ ചാൻസലർ പദവിയിൽ നിന്ന് നീക്കാനുള്ള ഓർഡിനൻസ് വന്നാൽ രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു കഴിഞ്ഞു. ബിൽ ഗവർണർക്ക് അയച്ചിട്ടില്ല. ബിൽ പാസായതോടെ ഗവർണർ ഭരണം അവസാനിപ്പിച്ച മട്ടാണ്.ഭരണഘടനാപരമായ കാര്യങ്ങൾ മാത്രമേ നിയമമാകൂ. നിയമവിരുദ്ധ നടപടി അനുവദിക്കില്ല. കേരളത്തിലേത് കേഡർ ഭരണമാണെന്നും ഗവർണ്ണർ ആരോപിച്ചു. തന്നെ ടാർഗറ്റ് ചെയ്യാനുള്ള നീക്കം നടക്കില്ലെന്നും ഗവർണ്ണർ പറഞ്ഞു. സർവ്വകലാശാലകളിലെ ഗവർണ്ണറുടെ അധികാരം ഇല്ലാതാക്കാനുള്ള സുപ്രധാന നീക്കവുമായി സർക്കാർ മുന്നോട്ടു പോകുന്നതിനിടയിലാണ് ഗവർണറുടെ പ്രതികരണം.

 

 

 

 

ഗവർണ്ണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാൻ ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചത് മന്ത്രിസഭാ യോഗമാണ്. ഗവർണ്ണർക്ക് പകരം വിദ്യാഭ്യാസ വിദഗ്ധരെ ഓരോ സർവ്വകലാശാലകളിലും ചാൻസലർമാരാക്കാനാണ് തീരുമാനം. നി യമസഭ സമ്മേളനത്തിൽ ഇത് സംബന്ധിച്ച ബില്ലും അവതരിപ്പിച്ചു. ഗവർണ്ണറെ ചാൻസലർസ്ഥാനത്തുനിന്ന് നീക്കുന്നതിൽ നിയമതടസ്സമില്ലെന്നായിരുന്നു നിയമോപദേശം. സംസ്ഥാനത്തെ 14 സർവ്വകലാശാലകളിൽ ഗവർണ്ണർ ചാൻസലറായിരിക്കും എന്ന സർവ്വകാലാശാല നിയമത്തിലെ വ്യവസ്ഥയാണ് ഭേദഗതി ചെയ്തത്.

ഗവർണ്ണർക്ക് പകരം അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാവാത്ത തരത്തിൽ വിദ്യാഭ്യാസ വിദഗ്ധരെ ചാൻസിലർമാക്കാനാണ് തീരുമാനം. പൊതുസ്വഭാവമുള്ള സർവ്വകലാശാലകൾ ഒരു ചാൻസലറുടെ കീഴിലാകും. ചാൻസിലർ സ്ഥാനത്തിരുന്ന് ഗവർണ്ണർ നടത്തുന്ന നീക്കങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്നെന്നാണ് സർക്കാരിന്റെ ന്യായീകരണം. കേരള, കാലിക്കറ്റ്, കണ്ണൂർ, എംജി, സംസ്കൃതം സർവ്വകലാശാലകളിൽ ഒരു ചാൻസലർക്ക് ചുമതല നൽകും.

 

 

 

 

കുസാറ്റ്, സാങ്കേതിക സർവ്വകലാശാല,ഡിജിറ്റൽ സർവ്വകലാശാല എന്നിവയിൽ മറ്റൊരാൾക്കായിരിക്കും ചുമതല. ആരോഗ്യ സർവ്വകലാശാലയിലും, ഫിഷറീസ് സർവ്വകലാശാലയിലും പ്രത്യേകം ചാൻസലർമാർ ഇതാണ് സർക്കാർ ലക്ഷ്യമിടുന്നത്.

സർവകലാശാലകളിൽ സി പി എം സ്വയംഭരണം നടപ്പിലാക്കുന്നതിന് വേണ്ടിയാണ് സി പി എം ചാൻസലറായ ഗവർണർക്കെതിരെ തിരിഞ്ഞത്. ജസ്റ്റിസ് പി.സദാശിവം ഗവർണറായിരുന്ന കാലത്ത് പിണറായി സർക്കാരിൻെറ കൊള്ളരുതായ്മകൾ യഥേഷ്ടം നടപ്പിലാക്കാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായതോടെയാണ്
തോന്യാസങ്ങൾക്ക് ബ്രേക്ക് വീണത്. ഇതാണ് ആരിഫ് മുഹമ്മദ് ഖാനോട് എതിർപ്പുണ്ടാവാനുള്ള കാരണം.

 

 

 


ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്ന കരട് ബില്ലിനെ വിമര്‍ശിച്ച് കൃഷി വകുപ്പ് സെക്രട്ടറി ബി അശോക് രംഗത്തെത്തിയത് ഭരണ തലത്തിലുള്ള ഭിന്നതക്ക് ഉദാഹരണമായി. ചാന്‍സലറെ മാറ്റാനുള്ള കാരണം ആമുഖത്തില്‍ ഇല്ലെന്ന് അശോക് പറഞ്ഞു. അശോകിന്‍റെ നടപടിയില്‍ മന്ത്രിസഭ അതൃപ്തി രേഖപ്പെടുത്തി. അതൃപ്തി ചീഫ് സെക്രട്ടറി അശോകിനെ അറിയിച്ചു. സര്‍വ്വകലാശാല ചാൻസലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലിന് മന്ത്രിസഭായോഗമാണ് അംഗീകാരം നൽകിയത്.

സര്‍ക്കാര്‍ ഗവര്‍ണര്‍ പോരിന് സമവായ സാധ്യത ഇല്ലാതായോടെയാണ് സര്‍വ്വകലാശാല ചാൻസലര്‍ പദവിയിൽ നിന്ന് ഗവര്‍ണറെ ഒഴിവാക്കാനുള്ള തിരക്കിട്ട നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്. നിയമ സര്‍വ്വകലാശാല ഒഴികെ ബാക്കിയെല്ലാത്തിലും ചാൻസലര്‍ ഗവര്‍ണറാണ്. ഓരോ സര്‍വ്വകലാശാലക്കും പ്രത്യേകം ഭേദഗതി ആവശ്യമായതിനാൽ സമാന സ്വഭാവമുള്ള സര്‍വ്വകലാശാലകൾക്ക് ഒരു ചാൻസലര്‍ എന്ന നിലയിൽ ആകെ അഞ്ച് ബില്ലുകളാണ് തയ്യാറാക്കയത്.

 

 

പുതിയ ചാൻസലറെ കണ്ടെത്തുമ്പോൾ ഓഫീസ് ഫോൺ, കാര്‍ എന്നിവ അനുവദിക്കുന്നതിന് ഫണ്ട് ആവശ്യമാണ്. സാമ്പത്തിക ബില്ലാണെങ്കിൽ ഗവര്‍ണറുടെ മുൻകൂര്‍ അനുമതിയും വേണം. ഇതൊഴിവാക്കാൻ ചാൻസലറുടെ ആനുകൂല്യങ്ങളും മറ്റ് ചെലവുകളും സര്‍വ്വകലാശാലയുടെ തനത് ഫണ്ടിൽ നിന്ന് ഉപയോഗിക്കാനാണ് തീരുമാനം. തനത് ഫണ്ട് ഉപയോഗിക്കുന്നതിനാൽ ബില്ലിന് ഗവര്‍ണറുടെ മുൻകൂര്‍ അനുമതി വേണ്ട. ബില്ല് നിയമസഭ പാസാക്കിയാലും ഗവര്‍ണര്‍ ഒപ്പിടാനും ഇടയില്ല. സഭാ സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ബില്ലുകളുടെ മുൻഗണനാക്രമം നിശ്ചയിക്കുന്നത് അടക്കമുള്ള നടപടികൾക്കായി വീണ്ടും മന്ത്രിസഭ യോഗം ചേർന്നിരുന്നു.

സർവകലാശാലയുടെ തനത് ഫണ്ട് ഉപയോഗിക്കുന്നത് തെറ്റാണെന്നാണ് ധനവകുപ്പിൻ്റെ നിലപാട്. ചാൻസലർമാർ പരിധി വിട്ട് പണം ചെലവാക്കി തുടങ്ങിയാൽ സർവകലാശാലകളുടെ കീശ കീറുമെന്നാണ് ധനവകുപ്പിൻ്റെ നിലപാട്. എന്നാൽ കാട്ടിലെ തടി തേവരുടെ ആന എന്ന മട്ടിൽ നീങ്ങുന്ന സി പി എമ്മിന് ഇതൊന്നും ഒരു വിഷയമേയല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (5 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (6 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (6 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (7 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (7 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (8 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (8 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (8 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (9 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (9 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (10 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (10 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (10 hours ago)

Malayali Vartha Recommends