അതൊക്കെ ഒരു കാലം... ചാള്‍സ് ശോഭരാജ് വാര്‍ത്തകളില്‍ നിറയുന്നു; രാജ്യാന്തര കൊടുംകുറ്റവാളി ചാള്‍സ് ശോഭരാജിന് മോചനം; പ്രധാന ഇരകള്‍ സ്ത്രീകള്‍; സ്ത്രീകളെ വശീകരിക്കുന്നതില്‍ പ്രത്യേക മിടുക്കുള്ള ശോഭരാജിന്റെ കെണിയില്‍ വീണത് അനേകം പേര്‍

പണ്ട് സിനിമകളില്‍ മാത്രം കേട്ടിട്ടുള്ള ചാള്‍സ് ശോഭരാജ് ഇപ്പോഴിതാ ജീവിതത്തിലേക്ക്. രാജ്യാന്തര കുറ്റവാളി ചാള്‍സ് ശോഭരാജിന്റെ ജയില്‍മോചനം ഒരു ദിവസം കൂടി വൈകും. ശോഭരാജിനെ വിട്ടയയ്ക്കാന്‍ നേപ്പാള്‍ സുപ്രീംകോടതി ഉത്തരവിട്ടെങ്കിലും വിദേശ പൗരനായതിനാല്‍ താമസിക്കാനുള്ള സൗകര്യമൊരുക്കാന്‍ ഇമിഗ്രേഷന്‍ അധികൃതര്‍ കൂടുതല്‍ സമയം ചോദിച്ചതിനാലാണിത്.
ഇന്ന് താമസസ്ഥലം കണ്ടെത്താമെന്ന് അധികൃതര്‍ കോടതിയെ അറിയിച്ചു. 15 ദിവസത്തിനുള്ളില്‍ ശോഭരാജിനെ നാടുകടത്തണമെന്നും സുപ്രീം കോടതി ഉത്തരവിലുണ്ട്. അമേരിക്കന്‍ സഞ്ചാരികളുടെ കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട് 2003 മുതല്‍ കഠ്മണ്ഡു സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് ശോഭരാജ്. 75 വയസ്സ് പിന്നിട്ട തടവുകാര്‍ക്ക് ശിക്ഷയുടെ കാലാവധിയുടെ 75 ശതമാനം പൂര്‍ത്തിയായാല്‍ മോചനത്തിന് വ്യവസ്ഥയുണ്ട് നേപ്പാളില്‍.
ജയിലില്‍ നിന്നിറങ്ങിയാലും പാസ്‌പോര്‍ട്ട് തിരിമറി നടത്തിയ കേസില്‍ ശോഭരാജ് വേറെ ശിക്ഷയനുഭവിക്കേണ്ടിവരുമോയെന്ന ചര്‍ച്ചയും സജീവമായിരുന്നെങ്കിലും രാജ്യം വിട്ടുപോകുന്നതിന് ജില്ലാ കോടതി തടസ്സം പറഞ്ഞില്ല. സുപ്രീം കോടതിയുടെ തീരുമാനത്തെ ദീര്‍ഘകാലം ശോഭരാജിന്റെ കേസുകള്‍ നടത്തിയ അഭിഭാഷക ശകുന്തള ബിശ്വാസ് സ്വാഗതം ചെയ്തു.
സര്‍ക്കാര്‍ തീരുമാനമെടുക്കാതിരുന്നതുമൂലം ശോഭരാജ് ബന്ദിയാക്കപ്പെട്ട സാഹചര്യമാണുണ്ടായതെന്നും ശകുന്തള ചൂണ്ടിക്കാട്ടി. ശകുന്തളയുടെ മകള്‍ നിഹിതയെ ശോഭരാജ് ജയിലില്‍ വച്ച് വിവാഹം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ലോകത്തെ വിറപ്പിച്ച കുപ്രസിദ്ധ 'സീരിയല്‍ കില്ലറാണ് ചാള്‍സ് ശോഭരാജ്. നേപ്പാളിന്റെ തലസ്ഥാനമായ കഠ്മണ്ഡുവില്‍ 1975 ല്‍ സന്ദര്‍ശനത്തിനെത്തിയ 2 അമേരിക്കന്‍ ടൂറിസ്റ്റുകളെ വധിച്ച കേസില്‍ 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന ശോഭരാജിനെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.
പ്രായാധിക്യവും മനുഷ്യാവകാശവും പരിഗണിച്ച് കുറ്റവാളിയെ മോചിപ്പിക്കുകയാണെന്നും 15 ദിവസത്തിനകം അദ്ദേഹത്തിന് പൗരത്വമുള്ള ഫ്രാന്‍സിലേക്ക് നാടുകടത്തണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഇന്ത്യയിലും നേപ്പാളിലുമായി ശോഭരാജ് 40 വര്‍ഷത്തോളം തടവറയിലായിരുന്നു.
2003 സെപ്റ്റംബറിലാണ് നേപ്പാളിലെ കാസിനോയില്‍ നിന്ന് ശോഭരാജ് അറസ്റ്റിലായത്. 'ബികിനി കില്ലര്‍' എന്ന പേരിലറിയപ്പെട്ട ശോഭരാജ് (78) ആള്‍മാറാട്ടത്തിലും കുപ്രസിദ്ധനാണ്. ഡല്‍ഹിയില്‍ വിദേശ വിനോദ സഞ്ചാരിയെ ലഹരിമരുന്നു നല്‍കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ശോഭരാജ് 1976 മുതല്‍ 21 വര്‍ഷം ഇന്ത്യയില്‍ തിഹാര്‍ ജയിലില്‍ തടവിലായിരുന്നു.
1986 ല്‍ ജയില്‍ ചാടിയെങ്കിലും ഗോവയില്‍ പിടിയിലായി. 1997 ല്‍ മോചനത്തിനുശേഷം ഫ്രാന്‍സിലേക്കു നാടുകടത്തി. നാട്ടിലും മോഷണ പരമ്പരയുമായി നടന്ന ശോഭരാജ് വീണ്ടും കഠ്മണ്ഡുവിലെത്തിയപ്പോള്‍ പിടിയിലായതോടെയാണ് കൊടുംക്രിമിനലിന്റെ സാഹസിക ജീവിതത്തിന് വിരാമമായത്. ഫ്രഞ്ച് പൗരനായ ശോഭരാജിന്റെ പിതാവ് ഇന്ത്യക്കാരനും മാതാവ് വിയറ്റ്നാംകാരിയുമാണ്.
വിദേശ ടൂറിസ്റ്റുകളെ വശീകരിച്ച് ലഹരിയും വിഷവും നല്‍കി വധിക്കുന്നതായിരുന്നു രീതി. സ്ത്രീകളായിരുന്നു പ്രധാന ഇരകള്‍. തായ്‌ലന്‍ഡിലെ ടൂറിസ്റ്റ് കേന്ദ്രമായ പട്ടായയില്‍ തുടര്‍ച്ചയായി വിദേശ ടൂറിസ്റ്റുകള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് ശോഭരാജിനെ കുരുക്കിയത്. കൊലപ്പെടുത്തിയ ടൂറിസ്റ്റുകളുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് അടുത്ത രാജ്യത്തേക്ക് കടക്കുന്നതായിരുന്നു രീതി.
സ്ത്രീകളെ വശീകരിക്കാനുള്ള മിടുക്ക് ചാള്‍സ് ശോഭരാജിന് എന്നുമുണ്ടായിരുന്നു. കൊടുംകുറ്റവാളിയാണെന്ന് തിരിച്ചറിഞ്ഞശേഷവും ജയിലില്‍ക്കിടന്ന ചാള്‍സ് രണ്ടു വട്ടം പ്രേമവിവാഹത്തിലൂടെ പുതിയ കാമുകിമാരെ ചേര്‍ത്തുപിടിച്ചു. 'ബിക്കിനി കില്ലര്‍' എന്ന് ചാള്‍സിന് പേരു വീണത് പ്രണയം നടിച്ചു നടത്തിയ കൊലപാതകങ്ങളിലൂടെയാണ്. 1960 കളുടെ ഒടുവില്‍ ഹിപ്പി സംസ്‌കാരത്തിന്റെ ചുവടുപിടിച്ചെത്തിയ വിദേശ ടൂറിസ്റ്റുകളെ വലയിലാക്കിയാണ് ചാള്‍സ് കൊലപാതക പരമ്പര തുടങ്ങുന്നത്.
"
https://www.facebook.com/Malayalivartha

























