വാറ്റുകാരന്റെ ക്രിസ്മസ് കച്ചവടം പൊളിച്ച് എക്സൈസ്; ഇരവിനല്ലൂരിൽ വാറ്റുകാരുടെ വീട്ടിൽ എക്സൈസ് റെയ്ഡ്; രണ്ട് ലിറ്റർ ചാരായവും കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു

ക്രിസ്മസ് കച്ചവടം ലക്ഷ്യമിട്ട് വീട്ടിൽ വാറ്റ് ചാരായം തയ്യാറാക്കിയ വാറ്റ് കേന്ദ്രം തകർത്ത് എക്സൈസ്. സഹോദരന്മാർ വീട്ടിൽ തയ്യാറാക്കിയ രഹസ്യ വാറ്റ് കേന്ദ്രമാണ് എക്സൈസ് സംഘം തകർത്തത്. എക്സൈസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം എക്സൈസ് ഇൻസ്പെക്ടർ പി വൈ ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീടുകളിൽ പരിശോധന നടത്തി ചാരായം പിടിച്ചെടുത്ത്
കോട്ടയം പുതുപ്പള്ളി ഇരവിനെല്ലൂർ കോലത്ത് ജെയിംസിന്റേയും (51) സഹോദരൻ ജോസഫിന്റേയും വീട്ടിൽ നിന്ന് വിവിധ കേസുകളിലായി രണ്ട് ലിറ്റർ ചാരായവും കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. വീട്ടുടമകളായ ജയിംസിനേയും ജോസഫിനേയും പ്രതിസ്ഥാനത്ത് ചേർത്ത് അബ്കാരി കേസെടുത്തു. ജെയിംസിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജോസഫിനെ പിടികൂടുവാൻ സാധിച്ചില്ല.
റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടറോടൊപ്പം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സബിൻ റ്റി ,പ്രിവന്റീവ് ഓഫീസർമാരായ മനോജ്കുമാർ ഡി ,ആർ .കെ രാജീവ്,ഗ്രേഡ് പി ഓ സി കണ്ണൻ ,സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ് കെ .നാണു, ശ്യാംകുമാർ,വിപിൻ പി രാജേന്ദ്രൻ,മനു മധു,വനിത ഓഫീസർ സോണിയ, ഡ്രൈവർ അനസ് എന്നിവർ പങ്കെടുത്തു.
https://www.facebook.com/Malayalivartha

























