Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

'ഒരു ആത്മഹത്യാ കുറിപ്പില്ലാതെ മരണത്തെ വരിച്ച അവർ ഒരു ഭാര്യ മാത്രമല്ല; മറിച്ച് അമ്മ കൂടിയാണ്. സാധാരണ കാണുന്നത് പോലെ മകൾ ആത്മഹത്യ ചെയ്താലുടൻ അത് ഭർതൃപീഡനം അല്ലെങ്കിൽ ഗാർഹികപീഡനമെന്ന് പറയുന്ന ഒരു ഭാര്യ വീട്ടുകാർ ഉല്ലാസിൻ്റെ കാര്യത്തിൽ ഇല്ല. എന്നിട്ടും നമുക്ക് വ്യഗ്രതയാണ് അയാളെ കൊലയാളി ആക്കുവാൻ...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

23 DECEMBER 2022 01:24 PM IST
മലയാളി വാര്‍ത്ത

നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ നിഷയുടെ മരണവാർത്ത ഏറെ ഞെട്ടലോടെയായിരുന്നു സഹപ്രവർത്തകരും കുടുംബാംഗങ്ങളും കേട്ടത്. മിമിക്രി–സിനിമാ മേഖലകളില്‍ ശ്രദ്ധേയനായ ഉല്ലാസിന്റെ കുടുംബത്തിലുണ്ടായ ദുരന്തം സഹപ്രവർത്തകരിലും പ്രേക്ഷകരിലും നൊമ്പരമായി മാറിയിരുന്നു. ഭാര്യയുടെ അപ്രതീക്ഷിത വിയോഗത്തിൽ നെഞ്ച് തകർന്നു പൊട്ടിക്കരയുന്ന ഉല്ലാസ് കണ്ടു നിന്നവരിലും വേദന പടർത്തിയിരിക്കുകയാണ്. എന്നാൽ ഓൺലൈൻ മാധ്യമങ്ങൾ നൽകുന്ന വാർത്തകൾക്കെതിരെ തുറന്നടിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഒരൊറ്റ നിമിഷത്തെ ദുർബുദ്ധിയോ വികാരം വിവേകത്തിനു മേൽ നേടുന്ന ആധിപത്യം കൊണ്ടോ വാശി കൊണ്ടോ ജീവിതത്തിൽ നിന്നും വോളൻ്ററി റിട്ടയർമെൻ്റ് വാങ്ങി മടങ്ങുന്നവരും ആത്മഹത്യ വിക്ടിമുകളിൽ ഉൾപ്പെടുന്നുണ്ട്. അത്തരക്കാർ അങ്ങനെ മടങ്ങുമ്പോൾ അവരുടെ വേർപാട് സൃഷ്ടിക്കുന്ന ശൂന്യതയിൽ വെന്തുരുകി ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലാവുന്നുണ്ട് അവരുടെ പ്രിയപ്പെട്ടവർ എന്നതുമൊരു സത്യമാണ്. എന്നാൽ പലപ്പോഴും പൊതുസമൂഹത്തിന് ഒരു ആത്മഹത്യാ വാർത്ത കേട്ടാൽ ഉടനടി അത് കൊലപാതകമായേ പറ്റൂ എന്ന നിർബന്ധ ബുദ്ധിയുണ്ട് താനും.

ആ ഒരു നിർബന്ധബുദ്ധി അടുത്തിടെ കണ്ടത് മിമിക്രി താരം ഉല്ലാസ് പന്തളത്തിൻ്റെ ഭാര്യ ആത്മഹത്യ ചെയ്തപ്പോഴാണ്. ആത്മഹത്യകൾക്ക് സാംക്രമിക പ്രവണതയുണ്ടെന്നുള്ളത് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇന്ത്യയിലുൾപ്പടെ പല രാജ്യങ്ങളായി പ്രസ്തുത കാര്യം സംബന്ധിച്ച ഗവേഷണങ്ങളുടെ ഫലം പറയുന്നത് ഇത്തരം വാർത്തകൾ മറ്റൊരു ആത്മഹത്യാ പ്രവണതയിലേക്ക് (Copycat Suicide) നയിക്കുകയും അങ്ങനെ ഇത് കാരണമായി ആത്മഹത്യ പടർന്നു പിടിക്കുന്ന (Suicide Contagion) ഒരു സാമൂഹിക പ്രശ്നമായി വളരാൻ സാഹചര്യമൊരുക്കുകയും ചെയ്യുന്നുണ്ട് എന്നാണ്.

ഇതിന്റെ വെളിച്ചത്തിലാണ് ലോകാരോഗ്യസംഘടനയും (WHO), അന്താരാഷ്ട്ര ആത്മഹത്യാ നിവാരണ സംഘവും (IASP) ചേർന്ന് ആത്മഹത്യാ സംബന്ധിയായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് നയരേഖ തയ്യാറാക്കിയിട്ടുള്ളത്. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയും ഇതിനുള്ള മാർഗ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ ഇവിടെ അതെല്ലാം കാറ്റിൽപ്പറത്തി ഒരു ആത്മഹത്യാ വാർത്ത കിട്ടിയാൽ അതിൻ്റെ പേരിൽ നൂറു വിധ റിപ്പോർട്ടിംഗ് ആണ് മാധ്യമങ്ങൾ നടത്തുന്നത്. പല ഓൺലൈൻ മാധ്യമങ്ങളും വാസ്തവ വിരുദ്ധമായി കാര്യങ്ങൾ എഴുതിപ്പിടിപ്പിച്ച് റേറ്റിംഗ് കൂട്ടാൻ പിടിപ്പത് പണി ചെയ്യും.

ഉല്ലാസ് പന്തളം ഒരു സെലിബ്രിറ്റി ആയതുകൊണ്ട് അയാളുടെ ഭാര്യയുടെ ആത്മഹത്യയ്ക്ക് റീച്ച് കൂടുതലാണ്. പല ഓൺലൈൻ പത്രക്കാരും CBI രീതിയിൽ അന്വേഷണം ഏറ്റെടുത്ത് സംഭവം പൊലിപ്പിക്കുന്നുണ്ട്. ആ വാർത്തകളുടെ കീഴെ വരുന്ന കമൻറുകളിൽ അപ്പാടെ വിധി നിർണ്ണയമാണ്. സമൂഹത്തെ ചിരിപ്പിച്ചിട്ടും ഭാര്യയെ ചിരിപ്പിക്കാൻ മറന്നുപ്പോയ ഭർത്താവെന്ന ചാപ്പയടികളാണ്. ഒരു ആത്മഹത്യാ കുറിപ്പില്ലാതെ മരണത്തെ വരിച്ച അവർ ഒരു ഭാര്യ മാത്രമല്ല; മറിച്ച് അമ്മ കൂടിയാണ്. സാധാരണ കാണുന്നത് പോലെ മകൾ ആത്മഹത്യ ചെയ്താലുടൻ അത് ഭർതൃപീഡനം അല്ലെങ്കിൽ ഗാർഹികപീഡനമെന്ന് പറയുന്ന ഒരു ഭാര്യ വീട്ടുകാർ ഉല്ലാസിൻ്റെ കാര്യത്തിൽ ഇല്ല. എന്നിട്ടും നമുക്ക് വ്യഗ്രതയാണ് അയാളെ കൊലയാളി ആക്കുവാൻ. ഓൺലൈൻ ചാനലുകൾ പേർത്തും പേർത്തും അയൽക്കാരുടെയും നാട്ടുക്കാരുടെയും സ്റ്റേറ്റ്മെൻ്റ് എടുത്തിട്ടും അതിലൊന്നും അയാൾ ഒരു വില്ലനാവുന്ന ഒന്നും കാണുന്നുമില്ല. എന്നാലും നമുക്ക് അത് ഗാർഹികപീഡനമാവണം എന്ന നിർബന്ധമാണ്.

ഒരു ഓൺലൈൻ ചാനലിൽ അയൽവീട്ടിലെ കൊച്ചു പെൺകുട്ടി പറയുന്നുണ്ട് തങ്ങൾക്ക് അവരുടെ പുറത്തു കാണുന്ന ജീവിതത്തെ കുറിച്ചേ അറിയൂ വീട്ടിനുള്ളിൽ നടക്കുന്നത് എന്താണെന്ന് അറിയില്ലെന്ന്. അതേ കുറിച്ച് പറയേണ്ടത് വീട്ടിലുള്ളവരാണ് എന്ന്. ശരിയാണ്. അന്നു രാത്രി അവിടെ എന്തു നടന്നുവെന്ന് അറിയാവുന്നത് ആ വീട്ടിലെ അംഗങ്ങൾക്കാണ്. അതായത് ഉല്ലാസിനും മക്കൾക്കും. അവരുടെ ആ സ്റ്റേറ്റ്മെൻറുകൾ രേഖപ്പെടുത്തി നെല്ലും പതിരും വേർതിരിച്ചറിയേണ്ടത് പോലീസാണ്. അതവർ ചെയ്തോളും. അതു വരെ വിധിക്കാനും പഴിക്കാനും നമ്മൾ ആരാണ്?

പുറമേയ്ക്കു കണ്ണീർ വാർക്കുന്നത് പുരുഷ ജന്മത്തിനു ചേരാത്ത അൺറിട്ടൻ നിയമമായതിനാൽ ഉള്ളാലെ കണ്ണീർ വാർത്തു നീറി പുകയുന്ന അനേകം ആണുങ്ങൾ നമുക്ക് ചുറ്റിലുമുണ്ട്. പൊതുസമൂഹത്തിലെ നടപ്പുരീതികളും നിയമങ്ങളും എല്ലാം വിമൻ ഫ്രണ്ട്ലി ആയതിനാൽ ഗാർഹിക പീഡനം അഥവാ domestic violence കാരണം ജീവിതം വഴി മുട്ടി നില്ക്കുന്ന ആൺ ജീവിതങ്ങളിലേയ്ക്കും നമ്മൾ വല്ലപ്പോഴുമെങ്കിലും എത്തി നോക്കാൻ പഠിക്കണം. ഗാർഹിക പീഡനമെന്നത് കേവലം വൺ സൈഡ് പ്രോസസ് അല്ല . അതൊരു ടൂ വേ പ്രോസസ് തന്നെയാണ്. വൈവാഹിക ജീവിതത്തിൽ വെന്തുരുകുന്ന പെൺജീവിതങ്ങൾ പോലെ എണ്ണമറ്റ ആൺജീവിതങ്ങളുമുണ്ട്.പെണ്ണ് തീരാബാധ്യതയും ദുരിതവുമായി ജീവിതം അവസാനിപ്പിക്കുന്ന ആണുങ്ങൾ ഇവിടെയുണ്ട്. പെണ്ണ് വിരിച്ച വലയിൽ കുരുങ്ങി കൊല്ലപ്പെടുന്നവരുമുണ്ട്. എന്നാലും ഒരു നിമിഷത്തെ വികാരവേലിയേറ്റം കൊണ്ടോ വിഷാദരോഗം കൊണ്ടോ ഒരു സ്ത്രീ ആത്മഹത്യ ചെയ്താൽ കുറ്റക്കാരൻ അവളുടെ പങ്കാളി തന്നെയാവുന്നു. കാരണം പൊതുബോധത്തിന് ഇന്നും

ഗാർഹികപീഡനമെന്നാൽ പെണ്ണ് ഇരയും ആൺവർഗ്ഗം വേട്ടക്കാരനുമാണ്. മറിച്ചൊരു ചിന്ത ഇവിടെ പഥ്യമല്ല. കമലദളത്തിലെ നന്ദഗോപൻ കേവലം വെള്ളിവെളിച്ചത്തിലെ കാഴ്ചയൊന്നുമല്ല. ജീവിച്ചിരിക്കുന്ന ഒരുപാട് നന്ദഗോപന്മാർ ജീവനു തുല്യം തങ്ങൾ സ്നേഹിച്ച സുമമാർ ഒരു നിമിഷത്തെ പൊട്ട ബുദ്ധിക്ക് എന്തിന് വിധേയയായി എന്നോർത്ത് മദ്യത്തിൽ അഭയം തേടി മരണത്തിൻ്റെ നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുന്നുണ്ട്. ചിലരാവട്ടെ അതിൽ നിന്നും പുറത്തു വന്ന് വീണ്ടും ജീവിതത്തെ മുന്നോട്ടുകൊണ്ടു പോകുന്നുമുണ്ട്. പക്ഷേ അത്തരക്കാർക്ക് നന്ദഗോപന്മാരുടെ ദുർവ്വിധി നല്കണമെന്ന് വാശിപ്പിടിക്കുന്നുണ്ട് പ്രബുദ്ധ കേരളം. ഈ കുറിപ്പ് എഴുതുമ്പോൾ എന്നുള്‍ച്ചിരാതില്‍ നീ ദീപനാളമായ് പോരൂ എന്ന നന്ദഗോപൻ്റെ ആത്മ വിലാപം യാദൃശ്ചികമായി മനസ്സിൽ അലയടിക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (7 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (7 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (7 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (8 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (8 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (9 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (10 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (10 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (10 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (11 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (11 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (12 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (12 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (12 hours ago)

Malayali Vartha Recommends