'എന്തായാലും ലോകം മുന്നോട്ടു പോകുന്നതിനനുസരിച്ച് സൗദി അറേബ്യയും മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടു പോകുന്നു. പക്ഷേ ഇവിടെ ഇരട്ടച്ചങ്കുള്ള നവോത്ഥാന വിപ്ലവനായകൻ ഭരിക്കുന്ന നാട്ടിൽ ഓരോന്നിലും ശരിയത്ത് നിയമം നടപ്പാക്കി ഇരുപത്തിയൊന്നിൽ നിന്നും ആറാം നൂറ്റാണ്ടിലേയ്ക്ക് തിരികെ നടക്കുന്നു. കയ്യടിക്കെടാ പ്രബുദ്ധരേ...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

പ്രവാചകൻ്റെ സ്വന്തം മണ്ണായ സൗദി അറേബ്യയിൽ നിന്നും വിപ്ലവാത്മകമായ വലിയൊരു തീരുമാനം വന്നിട്ടും എന്തുകൊണ്ടോ പ്രബുദ്ധ കേരളത്തിൽ മാത്രം ആളനക്കവും ആരവവും ഒന്നുമില്ല എന്ന് പറയുകയാണ് അഞ്ജു പാർവതി പ്രഭീഷ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
പ്രവാചകൻ്റെ സ്വന്തം മണ്ണായ സൗദി അറേബ്യയിൽ നിന്നും വിപ്ലവാത്മകമായ വലിയൊരു തീരുമാനം വന്നിട്ടും എന്തുകൊണ്ടോ പ്രബുദ്ധ കേരളത്തിൽ മാത്രം ആളനക്കവും ആരവവും ഒന്നുമില്ല. കർണ്ണാടകയിൽ ഹിജാബ് ധരിച്ചേ പരീക്ഷ എഴുതൂ എന്നു വാദിച്ചവരും അതിന് ടൺ കണക്കിന് സപ്പോട്ട കൊടുത്ത സകലമാന ഖേരൾ അന്തിണികളും ലിബറലുകളും വായിൽ പഴം തിരുകി വച്ചിരിക്കുകയാണ്. പരീക്ഷാ ഹാളുകളില്‍ സ്ത്രീകളുടെ മുഖം മുഴുവനായി മറയ്ക്കുന്ന വസ്ത്രമായ അബായ നിരോധിച്ച് സൗദി അറേബ്യ പുരോഗമനത്തിൻ്റെ പാതയിൽ മുന്നേറുമ്പോൾ തീവ്രവാദത്തിന് വളക്കൂറുള്ള മണ്ണായി എല്ലാതരം പ്രാകൃത മതശാസനകൾക്കും കയ്യടിക്കുകയാണ് നവോത്ഥാന ഖേരളം. പരീക്ഷാ കാലയളവിൽ വിദ്യാർത്ഥിനികളെ അബായ ധരിക്കാൻ അനുവദിക്കില്ലെന്ന് സൗദി വിദ്യാഭ്യാസ, പരിശീലന മൂല്യനിർണ്ണയ കമ്മീഷൻ (ETEC) പ്രഖ്യാപിച്ചു.
ഒരു സ്ത്രീ ജീവിച്ചിരിക്കണമോ അതോ കൊല്ലപ്പെടണമോ എന്ന തെരഞ്ഞെടുപ്പിൻ്റെ പേരാണ് ഹിജാബ് എന്ന് ഇറാനിലെ സ്ത്രീകൾ തിരിച്ചറിഞ്ഞതിൻ്റെ പേരിൽ അവിടെ പ്രക്ഷോഭം ആളിപ്പടർന്നത് ലോകം കണ്ടതാണ്. ഹിജാബ് " എന്നു കേട്ടാലുടൻ സിരകളിൽ ഫെമിനിസം തിളച്ചുപ്പൊന്തുന്ന കേരള പൊരിച്ച മത്തി ടീമുകൾ ഒന്നും ഇറാനും സ്ത്രീകൾ തെരുവിലിറങ്ങി പരസ്യമായി ഹിജാബ് കത്തിച്ചതുമൊന്നും കണ്ടിട്ടുമില്ലായിരുന്നു; കേട്ടിട്ടുമില്ലായിരുന്നു.
അമ്പത് ലക്ഷത്തിൻ്റെ മതിലിനകത്ത് നവോത്ഥാനത്തിൻ്റെ വാൾപേപ്പർ ഒട്ടിച്ച് അതിൽ ഹിജാബ് വിഷയത്തിലെ സ്റ്റേറ്റ്മെൻ്റുകൾ ചുമരെഴുത്താക്കി ലിബറൽ കം ഫെമിനിസ്റ്റ് കം ബുദ്ധിജീവി പുരോഗമന കുപ്പായം ഇട്ട ടീമുകളൊന്നും ഇറാനും കണ്ടിരുന്നില്ല; സൗദിയിലെ വിപ്ലവാത്മകമായ പ്രഖ്യാപനവും അറിഞ്ഞിട്ടില്ല.ഇതിനൊക്കെ പരസ്യ പിന്തുണ നല്കിയാൽ വീട്ടിലെത്തുന്ന ഈന്തപ്പഴത്തിനും അണ്ടിപരിപ്പിനും സുഡുക്കൾ വിലക്ക് ഏർപ്പെടുത്തുമെന്ന് അന്തിണികൾക്കറിയാം.
കർണ്ണാടകയിൽ യൂണിഫോമിൽ ഹിജാബ് ഒരു add on ആക്കുന്നതിനെതിരെ നടന്ന ഹിജാബ് സമരത്തെ നിർബന്ധിത ഹിജാബ് നിരോധനമായി മാറ്റിയെഴുതിയ ബ്രീഡുകൾക്ക് സൗദി അറേബ്യയുടെ ഈ പ്രഖ്യാപനത്തെ എങ്ങനെ കണ്ടെന്നു നടിക്കാനാവും? അതിനെതിരെ ഒരു വാക്ക് ഉരിയാടിയാൽ സുഡുക്കൾ എറിഞ്ഞു കൊടുക്കുന്ന ഈന്തപ്പയം മുണുങ്ങാൻ കഴുത്തിനു മീതെ തല കാണില്ലെന്ന് അന്തംസിനും അന്തിണികൾക്കുമറിയാം!
എന്തായാലും ലോകം മുന്നോട്ടു പോകുന്നതിനനുസരിച്ച് സൗദി അറേബ്യയും മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടു പോകുന്നു. പക്ഷേ ഇവിടെ ഇരട്ടച്ചങ്കുള്ള നവോത്ഥാന വിപ്ലവനായകൻ ഭരിക്കുന്ന നാട്ടിൽ ഓരോന്നിലും ശരിയത്ത് നിയമം നടപ്പാക്കി ഇരുപത്തിയൊന്നിൽ നിന്നും ആറാം നൂറ്റാണ്ടിലേയ്ക്ക് തിരികെ നടക്കുന്നു. കയ്യടിക്കെടാ പ്രബുദ്ധരേ!
https://www.facebook.com/Malayalivartha

























