3 മക്കളുടെ അച്ഛന്റെ കാമവെറി ഭാര്യ നാലാമത് ഗർഭിണിയായിരിക്കെ: കാമുകിയുടെ പതിനൊന്ന് കാരിയായ മകളെ പലതവണ കാറിനുള്ളിലും, ബാങ്കിലും പീഡനത്തിനിരയാക്കി: അമ്മയുടെ സമ്മതത്തോടെ പീഡിപ്പിക്കുകയായിരുന്നുവെന്ന കുട്ടിയുടെ വെളിപ്പെടുത്തൽ അധ്യാപകരോട്...

കാമുകിയുടെ 11കാരിയായ മകളെ പീഡിപ്പിച്ചെന്ന പരാതിയിൽ ബാങ്ക് ജീവനക്കാരൻ പിടിയിൽ. പോക്സോ കേസിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ക്ലർക്ക് അലി അക്ബർ ഖാൻ (39) ആണ് പിടിയിലായത്. ഇയാൾക്കൊപ്പം 11കാരിയുടെ അമ്മയേയും അറസ്റ്റ് ചെയ്തു. യുവതിയുടെ അറിവോടെയായിരുന്നു പീഡനം. സ്ത്രീയെ എറണാകുളത്ത് നിന്നാണ് പിടികൂടിയത്. തിരുവനന്തപുരത്ത് സ്കൂളിൽ പഠിക്കുന്ന പെൺകുട്ടിക്ക് നടത്തിയ കൗൺസിലിങ്ങിലാണ് ക്രൂരത പുറത്തറിഞ്ഞത്.
തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടി അമ്മയോടൊപ്പം മലപ്പുറത്തെത്തിയപ്പോഴാണ് ഒന്നിലേറെ തവണ പീഡനത്തിനിരയായത്. പഠനത്തില്‍ പിന്നാക്കം പോയ കൂട്ടിയുടെ മാറ്റം കണ്ടു സ്‌കൂളിലെ അധ്യാപകര്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ അറിയുന്നത്. താന്‍ മലപ്പുറത്തുപോയപ്പോള്‍ തന്നെ പ്രതി പലതവണ ലൈംഗികമായി ഉപദ്രവിച്ചുവെന്നും തനിക്ക് ഇഷ്ടമില്ലാഞ്ഞിട്ടും എതിര്‍ത്തിട്ടും അമ്മയുടെ സമ്മതത്തോടെയാണ് പ്രതി ഇത്തരത്തില്‍ ചെയ്തതെന്നും പെണ്‍കുട്ടി മൊഴി നല്‍കി.
തിരുവനന്തപുരം പോലീസാണ് ആദ്യം കേസ് രജിസ്റ്റര്‍ചെയ്തതെങ്കിലും സംഭവം നടന്നത് മലപ്പുറത്തായതിനാല്‍ മലപ്പുറം വനിതാ പോലീസിന് കേസ് കൈമാറുകയായിരുന്നു. പ്രതിയായ അലി അക്ബര്‍ ഖാന്‍ വിവാഹിതനും മൂന്നു കുഞ്ഞുങ്ങളുടെ പിതാവുമാണ്. ഇതിനു പുറമെ ഇയാളുടെ ഭാര്യ നിലവില്‍ ഗര്‍ഭിണിയുമാണ്. കുഞ്ഞിന്റെ മാതാവും അലി അക്ബറും വര്‍ഷങ്ങളായുള്ള ബന്ധമാണ്. ഇതിനിടയില്‍ അമ്മയ്‌ക്കൊപ്പം അവധി സമയത്ത് മലപ്പുറത്തു വന്നപ്പോഴാണു തന്നെയും ഇയാള്‍ പീഡനത്തിന് ഇരയാക്കിയതെന്നു പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി.
പീഡനത്തിന് സൗകര്യങ്ങൾ ഒരുക്കിയതിനാണ് ബാങ്കിന് സമീപത്തെ ട്രെയിനിങ് സെന്ററിലെ ജീവനക്കാരിയായ തിരുവനന്തപുരം സ്വദേശിനിയെ അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയവേ അലി അകബർ ഖാനെ ഉമ്മത്തൂരിലെ ബന്ധു വീട്ടിൽ നിന്നും യുവതിയെ എറണകുളത്തെ വനിതാ ഹോസ്റ്റലിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. ബാങ്കിനോട് ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ തിരുവനന്തപുരം സ്വദേശിനിയുമായി ഇയാൾ ബന്ധം സ്ഥാപിച്ചിരുന്നു. 2021 നവംബർ ഡിസംബർ കാലയാളവിൽ പതിനൊന്ന് വയസ്സുള്ള ഇവരുടെ മകളെ മാതാവിന്റെ അറിവോട് കൂടി പ്രതി പീഡനത്തിന് ഇരയാക്കുരയായിരുന്നു.
2021 നവംബറിലും ഡിസംബറിലും കുട്ടിയെ മലപ്പുറത്തെ ബാങ്കിലും കാറിലും വെച്ച് പ്രതി പീഡിപ്പിച്ചെന്നാണ് മൊഴി. സ്‌കൂളിൽ കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റം അദ്ധ്യാപകരുടെയും മറ്റും ശ്രദ്ധയിൽപ്പെട്ടതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ മാതാവിന്റെ മൗനാനുവാദവും ഉണ്ടായത് പെൺകുട്ടിയെ മാനസികമായി തളർത്തിയിരുന്നു. തുടർന്നു പഠനത്തിൽ പിന്നാക്കം പോയ കൂട്ടിക്കു മാനസികമായ വ്യത്യാസങ്ങളുമുണ്ടായി. പഠിക്കുന്ന സ്‌കൂളിലെ അദ്ധ്യാപകർ ശ്രദ്ധിച്ചതോടെ കൗൺസിലിംഗിന് വിധേയമാക്കുകയായിരുന്നു. തുടർന്നാണു കുട്ടി ഞെട്ടിക്കുന്ന വിവരം പറഞ്ഞത്.
അമ്മയുടെ സമ്മതത്തോടെയാണ് പീഡനം നടന്നതെന്ന് കണ്ടെത്തിയതിനാൽ ഇവരെയും പ്രതിചേർക്കുകയായിരുന്നു. മലപ്പുറം വനിതാ സ്റ്റേഷനിലേക്ക് കൈമാറിയ കേസിൽ പ്രതികളെ നിരീക്ഷിച്ച ശേഷമാണ് അറസ്റ്റുണ്ടായത്. കഴിഞ്ഞ ദിവസം ബാങ്കിൽ വെച്ച് അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെ വെട്ടിച്ച് പ്രതി കടന്നു കളഞ്ഞിരുന്നു. ഒളിവിലായിരുന്ന സെയ്ദി അലി അക്‌ബറിനെ പ്രതിയെ ഞായറാഴ്ച മലപ്പുറം ഫസ്റ്റ് ക്ലാസ് മജിസട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മറ്റൊരു സംഭവത്തിൽ പതിനാറുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പിതാവിനെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതിയെ പിടികൂടിയത്. നേരത്തേ പീഡനക്കേസിൽ അറസ്റ്റിലായ ആളാണു പ്രതി. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ സമയത്താണു മകളെ പീഡിപ്പിച്ചത്. ഇൻസ്പെക്ടർ എം.അബ്ബാസ് അലിയാണ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ പ്രകാരം പൊലീസ് കേസെടുത്തു. മഞ്ചേരി പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha