Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

വല്ലാത്തൊരു അടിയായിപ്പോയി... ഓഹരി വിപണിയില്‍ തുടര്‍ച്ചയായ നഷ്ടം നേരിട്ട് അദാനി ഗ്രൂപ്പ്; 120 ബില്യണ്‍ ഡോളര്‍ കഴിഞ്ഞ് നഷ്ടക്കണക്ക്; കമ്പനികളുടെ മൂല്യം പകുതിയായി ഇടിഞ്ഞു; സുപ്രീം കോടതിയിലും അദാനിക്ക് വന്‍ തിരിച്ചടി; അദാനി ഗ്രൂപ്പിന്റെ ഭക്ഷ്യ എണ്ണ പ്ലാന്റ് പൊളിക്കും

04 FEBRUARY 2023 08:39 AM IST
മലയാളി വാര്‍ത്ത

രക്ഷപ്പെടാനുള്ള ഓരോ വഴികള്‍ നോക്കുമ്പോഴും അദാനിയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഓഹരി വിപണിയിലെ തകര്‍ച്ച തുടരുന്നതിനിടയില്‍ അദാനി ഗ്രൂപ്പിന്റെ മൂല്യം പകുതിയായി ഇടിഞ്ഞു. ഓഹരിമൂല്യം പെരുപ്പിച്ച് കാണിച്ചു എന്ന് ആരോപിച്ച് കൊണ്ടുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ അദാനി കമ്പനികളുടെ നഷ്ടം 120 ബില്യണ്‍ ഡോളര്‍ കഴിഞ്ഞതായാണ് വിവരം.

ഇതോട് കൂടി കമ്പനി ചെയര്‍മാന്‍ ഗൗതം അദാനിയ്ക്ക് 20 ബില്യണ്‍ ഡോളറിലധികം വ്യക്തിഗത നഷ്ടമുണ്ടായതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്നലെ വിപണി ആരംഭിച്ചതോടെ ഓഹരികളില്‍ 30 ശതമാനം ഇടിവായിരുന്നു അദാനി ഗ്രൂപ്പ് നേരിട്ടത്. എന്നാല്‍ പിന്നീട് നില മെച്ചപ്പെടുകയും നഷ്ടം 11 ശതമാനത്തിലേയ്ക്ക് ചുരുങ്ങുകയും ചെയ്തു.

ഓഹരി വിപണിയിലെ മൂല്യതകര്‍ച്ച മൂലം 100 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് അദാനി ഗ്രൂപ്പിന് കഴിഞ്ഞ ആഴ്ച നേരിടേണ്ടി വന്നത്. ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയില്‍ അനുബന്ധ ഓഹരികള്‍ വില്‍പ്പനയ്ക്ക് വെച്ചുള്ള ധനസമാഹരണവും അദാനി ഗ്രൂപ്പ് നിര്‍ത്തിവെച്ചിരുന്നു. അദാനി എന്റര്‍പ്രൈസസിന്റെ ഫോളോഓണ്‍ പബ്ലിക് ഓഫറിംഗ് (എഫ്പിഒ) ഒരു പരിധിവരെ വിജയകരമായി തുടരുന്നതിനിടയിലായിരുന്നു നടപടി.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ കമ്പനി നഷ്ടം നേരിട്ടെങ്കിലും എഫ്പിഒ നിര്‍ത്തിവെച്ചതോടെ ആയിരുന്നു ഓഹരി മൂല്യത്തില്‍ കൂടുതല്‍ ഇടിവ് നേരിട്ടത്. 45.5 ദശലക്ഷം ഓഹരികളാണ് ഫോളോഓണ്‍ പബ്ലിക് ഓഫറിംഗില്‍ വിറ്റഴിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കാനാണ് ഓഹരി വിപണിയില്‍ നിന്നുള്ള പിന്മാറ്റം എന്നാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം.

അതേസമയം അദാനിയുടെ ഓഹരിത്തട്ടിപ്പില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ എം പിമാര്‍ ലോക്‌സഭയില്‍ ആവശ്യമുന്നയിച്ചു. എം പിമാര്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചെങ്കിലും സ്പീക്കര്‍ ഓംബിര്‍ള വിഷയം പരിഗണിച്ചിരുന്നില്ല. ബഹളം തുടര്‍ന്നതോടെ ലോക്‌സഭ രണ്ട് മണി വരെയും രാജ്യസഭ രണ്ടര വരെയും നിര്‍ത്തിവെച്ചു.

അതേസമയം കനത്ത ഇടിവ് തുടരുന്നതിനിടെ അദാനി ഗ്രൂപ്പിന് മറ്റൊരു വമ്പന്‍ പ്രഹരം കൂടി. അദാനി ഗ്രൂപ്പിന്റെ ഭക്ഷ്യ എണ്ണ സംഭരണ പ്ലാന്റ് പൊളിക്കാമെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് ശരിവച്ചുകൊണ്ടാണ് സുപ്രീം കോടതി തീരുമാനം വ്യക്തമാക്കിയത്. ചെന്നൈയില്‍ അദാനി ഗ്രൂപ്പിന്റെയും കെ ടി വി ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായിട്ടുള്ള ഭക്ഷ്യ എണ്ണ സംഭരണ പ്ലാന്റാണ് പൊളിക്കണമെന്ന് സുപ്രീം കോടതിയും നിര്‍ദ്ദേശിച്ചത്.

തീരദേശ നിയമങ്ങള്‍ ലംഘിച്ചെന്ന് കാട്ടിയായിരുന്നു നേരത്തെ ഈ ഭക്ഷ്യ എണ്ണ സംഭരണ പ്ലാന്റ് പൊളിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് ഇട്ടത്. ഈ ഉത്തരവിനാണ് ഇപ്പോള്‍ സുപ്രീം കോടതിയും പച്ചക്കൊടി കാട്ടിയിരിക്കുന്നത്. അഞ്ച് സംഭരണികള്‍ ആറ് മാസത്തിനകം പൊളിക്കണമെന്നാണ് സുപ്രീം കോടതി ഇപ്പോള്‍ വ്യക്തമാക്കിയത്. അതേസമയം അദാനി ഗ്രൂപ്പ് വന്‍ പ്രതിസന്ധി നേരിടുന്നതിനിടെ ആദ്യമായി പ്രതികരിച്ച് റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാറും ഇന്ന് രംഗത്തെത്തി.

അദാനിക്കുണ്ടാവുന്ന തിരിച്ചടി ഇന്ത്യന്‍ ബാങ്കിംഗ് വ്യവസ്ഥയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നാണ് ആര്‍ ബി ഐ വ്യക്തമാക്കിയത്. പ്രതിസന്ധി അദാനിക്ക് മാത്രമെന്നാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്ന് പ്രതികരിച്ചത്. അതിനിടെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം ഇതുവരെ അദാനി ഗ്രൂപ്പ് ഓഹരികള്‍ക്കുണ്ടായ നഷ്ടം 10 ലക്ഷം കോടി കടന്നു എന്നാണ് വ്യക്തമാകുന്നത്. ഓഹരി വിപണിയില്‍ അദാനിയുടെ ഭൂരിഭാഗം ഓഹരികളും നഷ്ടമാണ് നേരിട്ടത്. തുടര്‍ച്ചയായ ഇടിവ് തടയാന്‍ നാഷണല്‍ സ്റ്റോക് എക്‌സ് ചേഞ്ചും ഇന്ന് ഇടപെടല്‍ നടത്തി.

അദാനി എന്റെര്‍പ്രൈസസ്, അദാനി പോര്‍ട്‌സ് , അംബുജ സിമന്റ്‌സ് എന്നീ സ്റ്റോക്കുകളെ പ്രത്യേക നിരീക്ഷണമുള്ള വിഭാഗത്തിലേക്ക് മാറ്റി. മുഴുവന്‍ പണവും ആദ്യമേ നല്‍കാതെ ഈ ഓഹരികളെ ഷോര്‍ട് സെല്ലിംഗ് നടത്താന്‍ നിക്ഷേപകരെ ഇനി അനുവദിക്കില്ല. ഫോബ്‌സിന്റെ ആഗോള ധനികരുടെ പട്ടികയില്‍ അദാനി ആദ്യ ഇരുപതില്‍ നിന്നും പുറത്താകുകയും ചെയ്തു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends