ദുബായില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തി യുവാവ് കസ്റ്റംസ് ക്ലീയറന്‍സ് കഴിഞ്ഞു പുറത്തിറങ്ങി, റെയില്‍വെ സ്റ്റേഷനിലെത്തി ഏറനാട് എക്‌സ്പ്രസില്‍ വരവേ പിടിയിലായി, പരിശോധനയില്‍ കണ്ടെത്തിയത് ഒരു കിലോ 300 ഗ്രാം സ്വര്‍ണം

ബ്രഡ് മേക്കറില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്ന ഒരു കിലോ 300 ഗ്രാം സ്വര്‍ണവുമായാണ് ചെങ്കള സ്വദേശി കാസര്‍കോട് കസ്റ്റംസിന്റെ പിടിയിലായത്. ചെങ്കള സിറ്റിസണ്‍ നഗറിലെ മുഹമ്മദ് ഫായിസിനെ (33)യാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. പിടികൂടിയ സ്വര്‍ണ്ണത്തിന് ഏകദേശം 76 ലക്ഷം രൂപയോളം വില വരും.
ദുബായില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ മുഹമ്മദ് ഫായിസ് കസ്റ്റംസ് ക്ലീയറന്‍സ് കഴിഞ്ഞു പുറത്തിറങ്ങി റെയില്‍വെ സ്റ്റേഷനിലെത്തി ഏറനാട് എക്‌സ്പ്രസില്‍ വരികയായിരുന്നു. അപ്പോഴാണ് കാസര്‍കോട് കസ്റ്റംസ് സൂപ്രണ്ട് പി.പി രാജീവന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെത്തി ഫായിസിനെ പരിശോധിച്ചപ്പോള്‍ ബ്രഡ് മേക്കറില്‍ വിദഗ്ധമായി ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്. തുടര്‍ന്ന് ഫായിസിനെ പുലിക്കുന്നിലുള്ള കാസര്‍കോട് കസ്റ്റംസ് ഓഫീസില്‍ എത്തിച്ചു മേല്‍ നടപടി സ്വീകരിച്ചു.
https://www.facebook.com/Malayalivartha