ക്ഷേത്രത്തിലെ പൂജയ്ക്ക് ശേഷം വിശ്രമത്തിന് പോയി, തിരികെ എത്താതിരുന്നതും ഭാരവാഹികൾ താമസിക്കുന്നിടത്ത് അന്വേഷിച്ച് എത്തിയപ്പോൾ കണ്ടത് ആ കാഴ്ച്ച, മുറിയിലെ കട്ടിലിൽ ക്ഷേത്ര പൂജാരി മരിച്ച നിലയിൽ, മരണത്തിൽ സംശയാസ്പദമായി എന്തെകിലും ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് പോലീസ്...!

പത്തനംതിട്ടയിൽ ക്ഷേത്രത്തിലെ പൂജയ്ക്ക് ശേഷം വിശ്രമത്തിന് പോയ പൂജാരി താമസസ്ഥലത്ത് മരിച്ച നിലയിൽ. അടൂർ തെങ്ങും തറ ഉമാ മഹേശ്വര ക്ഷേത്രത്തിലെ ശാന്തിക്കാരൻ പുനലൂർ മണിയാർ തോമ്പിൽ കിഴക്കേതിൽ പുത്തൻ വീട്ടിൽ രഘുനാഥനെ (50) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ക്ഷേത്രത്തിനു സമീപം തെങ്ങും തറയിൽ താമസിക്കുന്ന കെട്ടിടത്തിലെ വിശ്രമ മുറിയിലാണ് മൃതദേഹം കണ്ടത്.
ഞായർ രാവിലെ പൂജയ്ക്ക് ശേഷം ഒമ്പത് മണിയോടെ തിരികെ വിശ്രമത്തിനായി പോയിരുന്നു. സാധാരണ ദിവസങ്ങളിൽ പിന്നീട് വൈകിട്ടാണ് ക്ഷേത്രത്തിൽ പൂജകൾക്കായി എത്തുന്നത്. എന്നാൽ വൈകിട്ട് കാണാത്തതിനെ തുടർന്ന് ക്ഷേത്ര ഭാരവാഹികൾ ശാന്തിക്കാരൻ താമസിക്കുന്നിടത്ത് അന്വേഷിച്ച് എത്തിയപ്പോഴാണ് മുറിയിലെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അടൂർ പോലീസ് കേസെടുത്തു.
ഒന്നര മാസം മുൻപാണ് ഈ ക്ഷേത്രത്തിൽ ശാന്തിയ്‌ക്കെത്തിയത്. മരണത്തിൽ സംശയാസ്പദമായി എന്തെകിലും ഉണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. ബന്ധുക്കൾ എത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha