ശബരിമലയിൽ കാണിക്കയെണ്ണൽ വീണ്ടും തുടങ്ങി; ദേവസ്വം ബോർഡ് ഫിനാൻസ് ഓഫീസർ ബി എ എസ് ശ്രീകുമാർ, ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ ഉണ്ണികൃഷ്ണൻ ഉൾപ്പെടെ 11 അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർമാരുടെ നേതൃത്വത്തിലാണ് കാണിക്കയെണ്ണൽ പുനരാരംഭിച്ചത്

മണ്ഡലകാലം കഴിഞ്ഞപ്പോൾ ഏറ്റവും ദുസ്സഹമായത് കാണിക്ക എണ്ണി തീർക്കലായിരുന്നു. ദേവസ്വം ബോർഡിനെ സംബന്ധിച്ച് അക്ഷരാർത്ഥത്തിൽ ബാലി കേറാ മല തന്നെയായിരുന്നു ശബരിമലയിൽ കിട്ടിയ കാണിക്ക എണ്ണി തീർക്കുക എന്നത്. ഇടയ്ക്ക് വെച്ച് കാണിക്ക എണ്ണി കൊണ്ടുവന്ന ആൾക്കാർക്ക് അസുഖങ്ങൾ വരികയും അതുകൊണ്ട് അത് നിർത്തലാക്കുകയും ചെയ്തിരുന്നു. ഇനിയും എണ്ണിത്തീരാൻ കോടികൾ ആണ് ഉള്ളത്.
അതുകൊണ്ട് ഇടയ്ക്ക് വെച്ച് കാണിക്ക നിർത്തിവച്ചിരുന്നു. ഇപ്പോൾ ഇതാ ശബരിമലയിൽ കാണിക്ക എണ്ണൽ വീണ്ടും തുടങ്ങിയിരിക്കുകയാണ്. ചാറ്റിക്കിൽ നിറച്ഛ് അടുക്കി വച്ചിരിക്കുന്ന നാണയ ചാക്കുകൾ പുറത്തെടുത്ത് ഇനം തിരിച്ചാണ് എണ്ണുന്നത്. ദേവസ്വം ബോർഡിന്റെ ഫിനാൻസ് ഓഫീസർ ബി എ എസ് ശ്രീകുമാർ, ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ ഉണ്ണികൃഷ്ണൻ എന്നിവർ സ്പെഷ്യൽ ഓഫീസർ ആയിട്ടുണ്ട്. 11 അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർമാരുടെ നേതൃത്വത്തിലാണ് എണ്ണുന്നത്. ചില ക്ഷേത്രങ്ങളിൽ തൈപ്പൂയ ഉത്സവം നടക്കുന്നു.
അതുകൊണ്ട് സ്പെഷ്യൽ ഡ്യൂട്ടിയിലുള്ള എല്ലാ ജീവനക്കാരും എത്തിയിട്ടില്ല എന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്. കുംഭമാസ പൂജയുടെ കാണിക്ക കൂടി എണ്ണി തീർത്ത ശേഷം മാത്രമേ ഇവരെ മടക്കി വിടൂ എന്നാണ് അറിയുവാൻ സാധിക്കുന്നത്. എന്തായാലും നിർണായകമായ നീക്കം തന്നെയാണ് ഇപ്പോൾ ശബരിമലയിൽ നടന്നു കൊണ്ടിരിക്കുന്നത് വീണ്ടും കാണിക്ക എണ്ണുന്നത് ആരംഭിച്ചിരിക്കുകയാണ്. ഈ തവണ എങ്കിലും എണ്ണി തീർക്കാൻ സാധിക്കുമോ എന്നതും വലിയൊരു ചോദ്യമാണ്.
അതേസമയം ശബരിമല കാണിക്കയെണ്ണൽ ദേവസ്വം ബോർഡ് താത്കാലികമായി നിർത്തി വച്ചിരിക്കുകയാണ് . തുടർച്ചയായി ജോലി ചെയ്യേണ്ടി വന്നതു കാരണം ജീവനക്കാർക്ക് ക്ഷീണമുണ്ടായി. മാനസിക പിരിമുറുക്കമുണ്ടായി. മാത്രമല്ല ഇവർക്കിടയിൽ ചിക്കൻപോക്സും വൈറൽപ്പനിയും പടർന്നുപിടിച്ചു . ഈ കാരണത്താലാണ് പെട്ടെന്ന് കാണിയ്ക്ക എണ്ണൽ നിർത്തിയത്. എഴുനൂറിലധികം ജീവനക്കാർ ജോലി ചെയ്തു. ഭണ്ഡാരത്തിൽ കൂട്ടിയിട്ടിരിക്കുന്ന നാണയങ്ങളിൽ പകുതിപോലും എണ്ണിത്തീർക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു,
https://www.facebook.com/Malayalivartha