ഇന്ധന സെസിനെതിരേ കോണ്‍ഗ്രസ് നടത്തിയ സംസ്ഥാന വ്യാപക പ്രതിഷേധത്തില്‍ സംഘര്‍ഷം...

ഇന്ധന സെസിനെതിരേ കോണ്‍ഗ്രസ് നടത്തിയ സംസ്ഥാന വ്യാപക പ്രതിഷേധത്തില്‍ സംഘര്‍ഷം. എറണാകുളം, തൃശൂര്‍, കൊല്ലം, കോട്ടയം ജില്ലകളിലാണ് സംഘര്‍ഷമുണ്ടായത്.
എറണാകുളം കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പോലീസിന് നേരെ രൂക്ഷമായ കല്ലേറാണ് ഉണ്ടായത്. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതക പ്രയോഗവും നടത്തി. കോട്ടയത്തും തൃശൂരിലും കൊല്ലത്തും ബലം പ്രയോഗിച്ചാണ് പ്രവര്‍ത്തകരെ പോലീസ് നീക്കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha